പൊന്നിയിൻ സെൽവൻ 2 വിന്റെ കഥ പറഞ്ഞ് സുഹാസിനി; മണിരത്നം സിനിമകളിലെ പ്രണയകഥകളിൽ ഇഷ്ടവും പി എസ് ടുവിലേത്

പൊന്നിയിൻ സെൽവൻ 2 വിന്റെ കഥ പറഞ്ഞ് സുഹാസിനി; മണിരത്നം സിനിമകളിലെ പ്രണയകഥകളിൽ ഇഷ്ടവും പി എസ് ടുവിലേത്

പൊന്നിയിൻ സെൽവൻ 2 അടുത്ത മാസം തീയേറ്ററുകളിലെത്തും

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ 2. ചിത്രത്തെ കുറിച്ചുള്ള ഓരോ അപ്ഡേറ്റും കാത്തിരിക്കുകയാണ് ആരാധകർ . ഇതിനിടെയിലാണ് ചിത്രത്തിന്റെ ഒരു പ്രധാന ഭാഗത്തെ കുറിച്ച് നടിയും മണിരത്നത്തിന്റെ ഭാര്യയുമായ സുഹാസിനി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുന്ദവിയും ( തൃഷ) വന്ദിയതേവനുമായി (കാർത്തി) പ്രണയത്തിലാകുമെന്നും അവർ ഒരുമിച്ച് കാണുന്ന ഒരു സീൻ വളരെ മനോഹരമാണെന്നുമാണ് സുഹാസിനിയുടെ വാക്കുകൾ. മണിരത്നം ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട പ്രണയവും ഇതുതന്നെയാണെന്നും സുഹാസിനി പറയുന്നു. സുഹാസിനിയുടെ വാക്കുകൾ തൃഷ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയി പോസ്റ്റ് ചെയ്തിട്ടുണ്ട്

ചിത്രത്തിലെ ആദ്യഗാനം വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യും. ഇരുവരും കുന്ദവിയും ( തൃഷ) വന്ദിയതേവനുമായുള്ള പ്രണയഗാനമായിരിക്കും ഇതെന്നാണ് സൂചന .

പൊന്നിയിൻ സെൽവൻ 2 വിന്റെ കഥ പറഞ്ഞ് സുഹാസിനി; മണിരത്നം സിനിമകളിലെ പ്രണയകഥകളിൽ ഇഷ്ടവും പി എസ് ടുവിലേത്
പൊന്നിയിൻ സെൽവൻ 2 തെലുങ്ക് വിതരണാവകാശം ഏറ്റെടുക്കാൻ ആളില്ല ; ആദ്യഗാനം തിങ്കളാഴ്ച എത്തും

ചിത്രം അടുത്തമാസം 28 നാണ് തീയേറ്ററുകളിലെത്തുക. ഹിന്ദി , തമിഴ് , മലയാളം , തെലുങ്ക് , കന്നഡ പതിപ്പുകളിൽ ചിത്രം റിലീസ് ചെയ്യും

logo
The Fourth
www.thefourthnews.in