പൊന്നിയിൻ സെൽവൻ 2 തെലുങ്ക് വിതരണാവകാശം ഏറ്റെടുക്കാൻ ആളില്ല ; ആദ്യഗാനം തിങ്കളാഴ്ച എത്തും

പൊന്നിയിൻ സെൽവൻ 2 തെലുങ്ക് വിതരണാവകാശം ഏറ്റെടുക്കാൻ ആളില്ല ; ആദ്യഗാനം തിങ്കളാഴ്ച എത്തും

അകമലർ എന്ന ഗാനമാണ് തിങ്കളാഴ്ച എത്തുക

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ 2 . ചിത്രത്തിലെ ആദ്യഗാനം തിങ്കളാഴ്ച എത്തും അകമലർ എന്ന് തുടങ്ങുന്ന ഗാനം റഫീക്ക് അഹമ്മദാണ് രചിച്ചിരിക്കുന്നത് . ഏ ആർ റഹ്മാനാണ് സംഗീതം . ശക്തിശ്രീ ഗോപാലനാണ് പാടിയിരിക്കുന്നത്

അതേസമയം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് വിതരണം ഏറ്റെടുക്കാൻ ആളില്ലെന്നാണ് റിപ്പോർട്ടുകൾ . പൊന്നിയിൻ സെൽവൻ 1 ആന്ധ്രയിൽ വിജയിച്ചിയിരുന്നില്ല . ഇതാണ് രണ്ടാംഭാഗം ഏറ്റെടുക്കുന്നതിൽ നിന്ന് വിതരണക്കാരെ പിൻതിരിപ്പിക്കുന്നതെന്നാണ് സൂചന . തെലുങ്ക് പതിപ്പിന്റെ ടെലിവിഷൻ പ്രീമിയറിനും വേണ്ടത്ര പ്രതികരണം ലഭിച്ചിരുന്നില്ല

പൊന്നിയിൻ സെൽവൻ 2 തെലുങ്ക് വിതരണാവകാശം ഏറ്റെടുക്കാൻ ആളില്ല ; ആദ്യഗാനം തിങ്കളാഴ്ച എത്തും
രോമാഞ്ചം പെട്ടിയിലായി പോകുമോ എന്ന് ഭയപ്പെട്ട സമയമുണ്ടായിരുന്നു ; ഈ വിജയം പ്രതീക്ഷകൾക്കുമപ്പുറം: ജോൺപോൾ ജോർജ്

എന്നാൽ ഹിന്ദി അടക്കമുള്ള മറ്റുഭാഷകളിൽ ചിത്രം വൻ വിജയമായിരുന്നു . പൊന്നിയിൻ സെൽവൻ 2 ഏപ്രിൽ 28 നാണ് തീയേറ്ററുകളിലെത്തുക. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്

വിക്രം , തൃഷ , ഐശ്വര്യ റായ് , ജയം രവി , കാർത്തി , ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമാണം

logo
The Fourth
www.thefourthnews.in