'മതവും വിശ്വാസവും മനസിൽ വയ്ക്ക്, മനുഷ്യത്വത്തെ മുകളിൽ വയ്ക്ക്'; ലാൽ സലാമുമായി രജിനി, ട്രെയ്‌ലർ പുറത്ത്

'മതവും വിശ്വാസവും മനസിൽ വയ്ക്ക്, മനുഷ്യത്വത്തെ മുകളിൽ വയ്ക്ക്'; ലാൽ സലാമുമായി രജിനി, ട്രെയ്‌ലർ പുറത്ത്

പൊങ്കൽ റിലീസായി എത്താൻ തീരുമാനിച്ചിരുന്ന ചിത്രം ഫെബ്രുവരി 9 ലേക്ക് റിലീസ് മാറ്റുകയായിരുന്നു

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. സ്‌പെഷ്യൽ അപ്പിയറിങ്ങിൽ സൂപ്പർ താരം രജിനികാന്തും ചിത്രത്തിൽ എത്തുന്നുണ്ട്. ക്രിക്കറ്റ് താരം കപിൽ ദേവും ചിത്രത്തിൽ രജിനിക്കൊപ്പം എത്തുന്നുണ്ട്.

പൊങ്കൽ റിലീസായി എത്താൻ തീരുമാനിച്ചിരുന്ന ചിത്രം ഫെബ്രുവരി 9 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. മതം, രാഷ്ട്രീയം, അധികാരം തുടങ്ങിയ ചുറ്റിപറ്റി കഥപറയുന്ന ചിത്രത്തിൽ സ്‌പോർട്‌സും കഥയുടെ ഭാഗമാകുന്നുണ്ട്.

'മതവും വിശ്വാസവും മനസിൽ വയ്ക്ക്, മനുഷ്യത്വത്തെ മുകളിൽ വയ്ക്ക്'; ലാൽ സലാമുമായി രജിനി, ട്രെയ്‌ലർ പുറത്ത്
'ആടുജീവിതം അറിയുന്നതിനായി സഞ്ചരിച്ചത് ഒന്നരവർഷം, സിനിമയ്ക്കായി കാത്തിരിക്കുന്നു'; നോവല്‍ ഉണ്ടായ കഥ പറഞ്ഞ് ബെന്യാമിൻ

ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. മൊയ്തീൻ ഭായി എന്ന റോളിലാണ് രജിനികാന്ത് എത്തുന്നത്. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മുംബൈ, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലായിരുന്നു ലാൽസലാമിന്റെ ചിത്രീകരണം. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.

'മതവും വിശ്വാസവും മനസിൽ വയ്ക്ക്, മനുഷ്യത്വത്തെ മുകളിൽ വയ്ക്ക്'; ലാൽ സലാമുമായി രജിനി, ട്രെയ്‌ലർ പുറത്ത്
വിക്രം - പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' റിലീസ് വീണ്ടും മാറ്റി

2015 ൽ പുറത്തിറങ്ങിയ 'വയ് രാജ വയ്' ആയിരുന്നു ഐശ്വര്യ സംവിധാനം ചെയ്ത അവസാന ചിത്രം.

പ്രവീൺ ഭാസ്‌കർ എഡിറ്റിംഗും വിഷ്ണു രംഗസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു. സെന്തിൽ, ജീവിത, വിവേക് പ്രസന്ന, അന്തിക സനിൽ കുമാർ, തമ്പി രാമയ്യ, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in