വിക്രം - പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' റിലീസ് വീണ്ടും മാറ്റി

വിക്രം - പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' റിലീസ് വീണ്ടും മാറ്റി

റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ആക്ഷൻ പീരീഡ് മൂവി തങ്കലാൻ റിലീസ് വീണ്ടും മാറ്റിയേക്കും. ജനുവരി 26 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഗ്രാഫിക്‌സ് വർക്കുകൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏപ്രിലിലേക്ക് മാറ്റിയിരുന്നു.

എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് സാധ്യത മുൻനിർത്തി ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ നിന്ന് വീണ്ടും മാറ്റിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം ചിത്രം റിലീസ് ചെയ്യാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല. നിലവിൽ ചിത്രത്തിന്റെ ഡബ്ബിങും എഡിറ്റിങും നടന്നുകൊണ്ടിരിക്കുകയാണ്.

വിക്രം - പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' റിലീസ് വീണ്ടും മാറ്റി
14 വർഷങ്ങൾക്ക് ശേഷം ഹിറ്റ് കോംമ്പോ വീണ്ടും; പ്രിയദർശൻ - അക്ഷയ് കുമാർ ചിത്രം ഒരുങ്ങുന്നു

ബ്രട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയിലെ കോലാർ സ്വർണ ഖനികളിൽ താമസിച്ചിരുന്നവരുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1870 മുതൽ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്.

വിക്രം, പശുപതി, മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശാണ്.

ഞെട്ടിക്കുന്ന വേഷപ്പകർച്ചയിലാണ് ചിയാൻ വിക്രം തങ്കലാനിൽ എത്തുന്നത്. ചരിത്രവും ഭാവനയും ഇഴചേർത്ത് ഒരുക്കുന്ന തങ്കലാൻ പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ സ്വർണഖനിയിൽ നടന്ന സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് തങ്കലാൻ.

logo
The Fourth
www.thefourthnews.in