ഗരുഡൻ ചിത്രീകരണം പൂർത്തിയായി; നിയമയുദ്ധത്തിന് ഒരുങ്ങി സുരേഷ് ഗോപിയും ബിജു മേനോനും

ഗരുഡൻ ചിത്രീകരണം പൂർത്തിയായി; നിയമയുദ്ധത്തിന് ഒരുങ്ങി സുരേഷ് ഗോപിയും ബിജു മേനോനും

11 വർഷങ്ങൾക്കു ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ച് എത്തുന്നത്.

സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ഗരുഡന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രം ഉടൻ തീയേറ്ററുകളിലെത്തുമെന്ന് സുരേഷ് ​ഗോപി ഫെയ്സ് ബുക്കിൽ അറിയിച്ചു. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ്. ജിനേഷിന്റെ കഥയ്ക്ക് മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നത്. ഒരു പോലീസുകാരനും അധ്യാപകനും തമ്മിലുള്ള നിയമയുദ്ധത്തെ കേന്ദ്രീകരിച്ചുള്ള ക്രൈം ത്രില്ലറാണ് ​ഗരുഡൻ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഗരുഡൻ. സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുമ്പോൾ ബിജു മേനോൻ അധ്യാപകന്റെ വേഷത്തിലാണ് എത്തുന്നത്. കളിയാട്ടം, എഫ്‌ഐആർ, പാത്രം, രണ്ടാം ഭാവം, കിച്ചമണി എംബിഎ, ക്രിസ്‌റ്റ്യൻ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ നേരത്തെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ഗരുഡൻ ചിത്രീകരണം പൂർത്തിയായി; നിയമയുദ്ധത്തിന് ഒരുങ്ങി സുരേഷ് ഗോപിയും ബിജു മേനോനും
വീണ്ടും ആക്ഷൻ ഹീറോയായി സുരേഷ് ഗോപി; ജന്മദിനത്തിൽ ഗരുഡന്റെ ടീസർ പുറത്ത്

കൊച്ചിയും ഹൈദരാബാദുമായി എഴുപത് ദിവസത്തോളമായിരുന്നു ​ഗരുഡന്റെ ചിത്രീകരണം. നേരത്തെ കൊച്ചിയിലും ഹൈദരാബാദുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ കാഴ്ചകൾ പുറത്തു വന്നിരിന്നു. അഭിരാമി, തലൈവാസൽ വിജയ്, ജഗദീഷ്, ദിലീഷ് പോത്തൻ, മേജർ രവി, നിശാന്ത് സാഗർ, രഞ്ജിനി, മാളവിക എന്നിവരും ഗരുഡനിൽ അഭിനയിക്കുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

logo
The Fourth
www.thefourthnews.in