അഭിനയിക്കാൻ അനുമതി കിട്ടി, കുറുവച്ചനാകാനൊരുങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' ജൂലൈ ഒന്നിന് ആരംഭിക്കും

അഭിനയിക്കാൻ അനുമതി കിട്ടി, കുറുവച്ചനാകാനൊരുങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' ജൂലൈ ഒന്നിന് ആരംഭിക്കും

അരുൺ സംവിധാനം ചെയ്ത ഗരുഡനാണ് സുരേഷ് ഗോപി അഭിനയിച്ച് തീയേറ്ററുകളിൽ ഒടുവിലെത്തിയ ചിത്രം

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേക്ക്. സിനിമയിൽ അഭിനയിക്കാനുള്ള ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് വെള്ളിത്തിരയിലേക്ക് ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി വീണ്ടുമെത്തുന്നത്.

നീണ്ടനാളുകളായി പ്രഖ്യാപിച്ചിരുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. അരുൺ സംവിധാനം ചെയ്ത ഗരുഡനാണ് സുരേഷ് ഗോപി അഭിനയിച്ച് തീയേറ്ററുകളിൽ ഒടുവിലെത്തിയ ചിത്രം.

തനിക്ക് അഭിനയിക്കാൻ അനുമതി ലഭിക്കേണ്ട ഇടത്തുനിന്ന് അനുമതി ലഭിച്ചെന്നും സിനിമയിലേക്ക് തിരികെ വരികയാണെന്നും സുരേഷ് ഗോപി തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ജൂലായ് ഒന്നിന് ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിക്കും.

അഭിനയിക്കാൻ അനുമതി കിട്ടി, കുറുവച്ചനാകാനൊരുങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' ജൂലൈ ഒന്നിന് ആരംഭിക്കും
'സാൻഡൽവുഡ് റൗഡി'ക്ക് കൊലപാതകത്തിന് ഫാൻസ്‌ അസോസിയേഷന്‍ സഹായം; കുരുക്കായത് പ്രസിഡന്റിന്റെ മൊഴി

നേരത്തെ സുരേഷ്‌ഗോപിയുടെ 250-ാം ചിത്രമായിട്ടായിരുന്നു ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിരുന്നത്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റിൽ ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം 2020 ലായിരുന്നു പ്രഖ്യാപിച്ചത്. നേരത്തെ ചിത്രത്തിന്റെ കഥ കോപ്പിയടിയാണെന്ന് ആരോപിച്ച് ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങിയ കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകൻ ജിനു എബ്രഹാം നൽകിയ ഹർജിയിലായിരുന്നു നടപടി.

അഭിനയിക്കാൻ അനുമതി കിട്ടി, കുറുവച്ചനാകാനൊരുങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' ജൂലൈ ഒന്നിന് ആരംഭിക്കും
'കുരുക്ക് വീണ്ടും മുറുകും'; മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം, സൗബിനടക്കമുള്ളവരെ ചോദ്യം ചെയ്യും

സിഐഎ, അണ്ടർ വേൾഡ് എന്നീ സിനിമകളുടെ രചന നിർവഹിച്ച ഷിബിൻ ഫ്രാൻസിസ് ആണ് ഒറ്റക്കൊമ്പന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

18 -ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in