തിരിച്ചുവരവിനൊരുങ്ങി സൂര്യവംശത്തിലെ ബാലതാരം;
മടങ്ങിവരവ് തെലുങ്കിൽ നായകനായി

തിരിച്ചുവരവിനൊരുങ്ങി സൂര്യവംശത്തിലെ ബാലതാരം; മടങ്ങിവരവ് തെലുങ്കിൽ നായകനായി

12 വർഷത്തിന് ശേഷമാണ് ആനന്ദ് വർധന്റെ തിരിച്ചുവരവ്
Published on

തിരിച്ചുവരവിനൊരുങ്ങി സൂര്യവംശത്തിലെ ബാലതാരം ആനന്ദ് വർധൻ. തെലുങ്ക് ചിത്രത്തിൽ നായകനായാണ് മടങ്ങിവരവ്. 12 വർഷത്തിന് ശേഷമാണ് ആനന്ദ് വർധൻ സിനിമയിലേക്കെത്തുന്നത്. 97 ൽ പുറത്തിറങ്ങിയ സൂര്യവംശം തമിഴ്നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. തുടർന്ന് മറ്റ് ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തപ്പോൾ ഹിന്ദിയിൽ അമിതാഭ് ബച്ചന്റേയും തെലുങ്കിൽ വെങ്കിടേഷിന്റെ ചെറുമകനായുമാണ് ആനന്ദ് അഭിനയിച്ചത്

തിരിച്ചുവരവിനൊരുങ്ങി സൂര്യവംശത്തിലെ ബാലതാരം;
മടങ്ങിവരവ് തെലുങ്കിൽ നായകനായി
നിവിൻ പോളി ചിത്രം ഹോളിവുഡ് സ്റ്റൈലിലോ?; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് അണിയറ പ്രവർത്തകർ

ഒരു തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആനന്ദ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തെലുങ്ക് സിനിമയിൽ 3000- ലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ പി ബി ശ്രീനിവാസിന്റെ ചെറുമകനാണ് ആനന്ദ് . 1997-ലെ പുറത്തിറങ്ങിയ ആദ്യ ചിത്രം പ്രിയരാഗലുവിലെ അഭിനയത്തിന് തന്നെ മികച്ച ബാലതാരത്തിനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് ആനന്ദ് . 20 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ആനന്ദ് പഠനത്തിനായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . പഠനം പൂർത്തിയാക്കി ആനന്ദ് എൻജിനീയർ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് സിനിമയിലേക്ക് മടങ്ങി വരുന്നത്.

തിരിച്ചുവരവിനൊരുങ്ങി സൂര്യവംശത്തിലെ ബാലതാരം;
മടങ്ങിവരവ് തെലുങ്കിൽ നായകനായി
'അച്ഛനെ ശരിയായി മനസ്സിലാക്കാതെ സംസാരിച്ച കുട്ടി', തേവർ മകനെക്കുറിച്ചുളള പരാമർശത്തില്‍ വിശദീകരണവുമായി മാരി സെൽവരാജ്

1990 കളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ബാലതാരമായിരുന്നു ആനന്ദ് വർധൻ. പ്രിയരാഗലു , മാനസന്ത നുവ്വേ, പെല്ലി പെട്ടാല, പ്രേമിച്ചുകുന്ദരാ എന്നിവയാണ് ബാലതാരമായി എത്തിയ പ്രധാന ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in