'സ്വതന്ത്ര വീർ സവർക്കർ' വിവാദത്തിൽ; പകർപ്പവകാശത്തെ ചൊല്ലി തർക്കം

'സ്വതന്ത്ര വീർ സവർക്കർ' വിവാദത്തിൽ; പകർപ്പവകാശത്തെ ചൊല്ലി തർക്കം

അവകാശവാദം ഉന്നയിച്ച് സംവിധായകനും നടനുമായ രൺദീപ് ഹൂഡയും നിർമാതാവ് സന്ദീപ് സിങ്ങും രം​ഗത്തെത്തി

വി ഡി സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ ഒരുങ്ങുന്ന ചിത്രം 'സ്വതന്ത്ര വീർ സവർക്ക'റുടെ കഥയുടെ പകർപ്പവകാശത്തെ ചൊല്ലി തർക്കം. അവകാശവാദം ഉന്നയിച്ച് സംവിധായകനും നടനുമായ രൺദീപ് ഹൂഡയും നിർമാതാവ് സന്ദീപ് സിങ്ങും രം​ഗത്തെത്തി. ഈ വർഷം തീയേറ്ററുകളിലെത്തിക്കാൻ ലക്ഷ്യമിട്ടിരുന്ന ചിത്രമാണ് നിയമപ്രശ്നങ്ങളുടെ കുരുക്കിൽപ്പെട്ടിരിക്കുന്നത്. സവർക്കറുടെ ടൈറ്റിൽ റോളിലാണ് രൺദീപ് ഹൂഡ ചിത്രത്തിൽ എത്തുന്നത്.

ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോൾ മുതൽ രൺദീപ് ഹൂഡ ചിത്രത്തിന്റെ സഹനിർമാതാവും നായക നടനും സംവിധായകനായും ചിത്രത്തിന്റെ നിർമാതാക്കളായി സന്ദീപ് സിങ്ങിനെയും ആനന്ദ് പണ്ഡിറ്റിനെയുമാണ് പ്രൊമോഷൻ പോസ്റ്ററിൽ പരാമർശിച്ചിരുന്നത്. അടുത്തിടെ, രൺദീപ് ഹൂഡ പ്രൊഡക്ഷൻസ്, വരാനിരിക്കുന്ന ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ പൂർണമായ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചിരുന്നു. രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൂഡയെ പ്രതിനിധീകരിച്ച് എം/എസ് ഹലായ് ആൻഡ് കോ അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടന്റ്‌സ് കരൺ ഹലായ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

'സ്വതന്ത്ര വീർ സവർക്കർ' വിവാദത്തിൽ; പകർപ്പവകാശത്തെ ചൊല്ലി തർക്കം
വീണ്ടും അത്ഭുതദ്വീപ് തുറക്കുന്നു; ഇത്തവണ ഗിന്നസ് പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

മാനസികവും ശാരീരികവുമായ പ്രതിസന്ധികളുണ്ടായിട്ടും രൺദീപ് ചിത്രം നിർമിക്കുകയും സംവിധാനം പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ, സിനിമയ്ക്ക് മേലുളള രൺദീപിന്റെ നിയമപരമായ അവകാശങ്ങൾ ലംഘിക്കാനും സിനിമയുടെ നിർമാണം തടസ്സപ്പെടുത്താനും മറ്റ് സ്ഥാപനങ്ങൾ ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ ആരോപിച്ചിരുന്നു. രൺദീപിന്റെ ജീവന് ഭീഷണിയും ധാരാളം നാശനഷ്ടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നുമാണ് ആരോപണം. സവർക്കറിന്റെ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ രൺദീപ് ശ്രമിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രസ്തുത സിനിമയുടെ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളുടെയും ഏക ഉടമ രൺദീപാണെന്നും സിനിമയുടെ സമയോചിതമായ റിലീസ് ഉറപ്പാക്കാൻ എല്ലാ നിയമ സാധ്യതകളും തേടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

'സ്വതന്ത്ര വീർ സവർക്കർ' വിവാദത്തിൽ; പകർപ്പവകാശത്തെ ചൊല്ലി തർക്കം
'സ്വതന്ത്ര വീർ സവർക്കർ': സിനിമയിൽ ചരിത്രം വളച്ചൊടിക്കരുതെന്ന് നേതാജിയുടെ ചെറുമകൻ

എന്നാൽ, രൺദീപിന്റെ വാദങ്ങളെ പൂർണമായും എതിർത്തിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ സന്ദീപ് സിങും ആനന്ദ് പണ്ഡിറ്റും. സിനിമയുടെ പൂർണമായ അവകാശം ഇവർ രണ്ടുപേർക്കുമാണെന്ന് അഭിഭാഷകൻ രവി സൂര്യവൻഷി പ്രതികരിച്ചു. ലെജൻഡ് സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡും മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രൺദീപ് ഹൂഡയ്‌ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in