തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. 57 വയസായിരുന്നു. ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം. ചെന്നൈയില്‍ എതിര്‍ നീച്ചലെന്ന ടിവി സീരിയലിന്റെ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ വടപളനിക്കടുത്തുള്ള സൂര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രജിനികാന്ത് നായകനായെത്തിയ ജയിലറും റെഡ് സന്താല്‍ വുഡുമാണ് മാരിമുത്തുവിന്റെ അവസാന ചിത്രങ്ങള്‍. ജയിലറില്‍ വില്ലനായ വിനായകന്റെ കൂട്ടാളിയായ മാരിമുത്തുവിന്റെ പ്രകടനം വലിയ ചര്‍ച്ചയായിരുന്നു.

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു
ജയിലറിലെ വില്ലൻ വേഷത്തിലേക്ക് ആദ്യം വിളിച്ചത് മമ്മൂട്ടിയെ; വില്ലനായി വിനായകനെ നിർദേശിച്ചതും മമ്മൂട്ടി

ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പം ചെന്നൈയിലായിരുന്നു മാരിമുത്തുവിന്റെ താമസം. മൃതദേഹം പൊതുദര്‍ശനത്തിനായി ചെന്നൈയിലെ വസതിയിലേക്ക് മാറ്റും. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി ജന്മ നാടായ തേനിയിലേക്ക് കൊണ്ടുപോകും.

2008ല്‍ പുറത്തിറങ്ങിയ കണ്ണും കണ്ണും ആണ് മാരിമുത്തു സംവിധാനം ചെയ്ത ആദ്യ ചിത്രം. കിനട്ടക് കണ്ണം എന്ന കോമഡി സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ജയിലര്‍ കൂടാതെ വാലി, ജീവ, പെരിയേറും പെരുമാള്‍ തുടങ്ങിയ വിവിധ ചിത്രങ്ങളിലും മാരിമുത്തു മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്.

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു
LIVE: പുതുപ്പള്ളിയിൽ വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ, ലീഡ് 40,000 കടന്നു, വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്

ഗാനരചയിതാവായ വൈരമുത്തുവിന്റെയും സംവിധായകരായ രാജ്കിരണ്‍, വസന്ത് എന്നിവരുടെ അസിസ്റ്റന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാരി മുത്തു അവസാനം അഭിനയിച്ചുകൊണ്ടിരുന്ന തിരുച്ചെല്‍വം സംവിധാനം ചെയ്യുന്ന എതിര്‍ നീച്ചലിലെ ആദി ഗുണശേഖരന്‍ എന്ന വില്ലന്‍ കഥാപാത്രം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

logo
The Fourth
www.thefourthnews.in