ചരിത്രക്കുതിപ്പില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 37,719; അപ്പയുടെ പതിമൂന്നാം വിജയമെന്ന് പ്രതികരണം

ഉമ്മൻ ചാണ്ടിയുടെ 2021 ലെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളമായി ചാണ്ടി ഉമ്മന്റെ ലീഡ്
തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ഔദ്യോഗിക രേഖ റിട്ടേണിങ് ഓഫീസറിൽ നിന്ന് ചാണ്ടി ഉമ്മൻ സ്വീകരിക്കുന്നു
തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ഔദ്യോഗിക രേഖ റിട്ടേണിങ് ഓഫീസറിൽ നിന്ന് ചാണ്ടി ഉമ്മൻ സ്വീകരിക്കുന്നു

പുതുപ്പള്ളി വോട്ടെണ്ണൽ അൽപസമയത്തിനകം 

കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളുമുള്ളത്. മണ്ഡലം നിലനിര്‍ത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലുള്ള യുഡിഎഫ് എത്ര വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം മൂന്നാം തവണ പുതുപ്പള്ളിയില്‍ മത്സരിക്കുന്ന ജയ്ക്ക് സി തോമസിന് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ഉള്ളത്.

മിനിറ്റുകള്‍ക്കം ആദ്യ ഫലസൂചനകള്‍

കോട്ടയം ബസേലിയസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ബാലറ്റ് പെട്ടികൾ പുറത്തെടുത്ത് എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. തപാല്‍, സര്‍വീസ് വോട്ടുകളുടെ പരിശോധനയും എണ്ണലുമാണ് ആദ്യം. വോട്ടെണ്ണല്‍ തുടങ്ങി മിനിറ്റുകള്‍ക്കം ആദ്യ ഫലസൂചനകള്‍ പുറത്തുവരും.

വോട്ടെണ്ണൽ ഇങ്ങനെ 

ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പർ ടേബിളില്‍ എണ്ണും.

1. അയർക്കുന്നം 1–14

2. അയർക്കുന്നം 15–28

3. അകലക്കുന്നം 29–42

4. അകലക്കുന്നം, കൂരോപ്പട 43–56

5. കൂരോപ്പട– മണർകാട് 57–70

6. മണർകാട് 71– 84

7. മണർകാട്, പാമ്പാടി 85–98

8. പാമ്പാടി 99–112

9. പാമ്പാടി, പുതുപ്പള്ളി 113–126

10. പുതുപ്പള്ളി 127–140

11. പുതുപ്പള്ളി, മീനടം 141–154

12.വാകത്താനം 155–168

13. വാകത്താനം 169–182

ഓൺലൈനായി ഫലമറിയാം 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. രാവിലെ എട്ടുമുതൽ ഫലം ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മിഷൻ ആപ്ലിക്കേഷനായ റിസൽട്ട് ട്രെൻഡ് ടിവിയിലും (https://eci.gov.in/it-applications/web-applications/results-trends-tv-r43/) ഫലം അറിയാം.

ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷമെന്ന് തിരുവഞ്ചൂർ 

ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. വരുന്ന 11 ന് കേരള നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മൻറെ സത്യപ്രതിജ്ഞ ആയിരിക്കുമെന്നും തിരുവഞ്ചൂർ

എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക് 

സ്ട്രോങ് റൂമുകൾ തുറന്നു. വോട്ടെണ്ണൽ മിനിറ്റുകൾക്കുള്ളിൽ ആരംഭിക്കും.

വോട്ടെണ്ണൽ ക്രമീകരണങ്ങൾ ഇങ്ങനെ 

മൈക്രോ ഒബ്സർവർ -1

കൗണ്ടിങ് സൂപ്പർവൈസർ – 1

കൗണ്ടിങ് സ്റ്റാഫ്- 1

2 മൈക്രോ ഒബ്സർവർമാർ ആകെ 14 ടേബിളുകളിൽ- 44 പേർ

തപാൽ, സര്‍വീസ് വോട്ടുകൾ എണ്ണുന്നവർ

മൈക്രോ ഒബ്സർവർ- 1

ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ -1

കൗണ്ടിങ് സൂപ്പർവൈസർ -1

കൗണ്ടിങ് അസിസ്റ്റന്റ് -2

എല്ലാം വോട്ടിംഗ് മെഷീൻ പറയുമെന്ന് ചാണ്ടി ഉമ്മൻ 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതീക്ഷയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എല്ലാം വോട്ടിംഗ് മെഷീന്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

അവകാശ വാദങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജെയ്ക്ക് 

ഫലം വരാന്‍ മിനിറ്റുകൾ മാത്രമേ ബാക്കിയുള്ളൂവെന്നും ഇന്നിനി അവകാശവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പറയുന്നത്. ഇടതുപക്ഷ മുന്നണിയുടെ എല്ലാ ഘടകകക്ഷികളും ഐക്യത്തോടെയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്തതെന്നും ജെയ്ക്ക് പറഞ്ഞു.

വോട്ടെണ്ണൽ തുടങ്ങി 

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.

താക്കോൽ മാറിയിട്ടില്ല

സ്ട്രോങ് റൂമിന്റെ താക്കോൽ മാറിപ്പോയെന്ന വാർത്തകൾ നിഷേധിച്ച് പിആർഡി.

ആദ്യ ലീഡ് ചാണ്ടി ഉമ്മന് 

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ആദ്യ ലീഡ് ചാണ്ടി ഉമ്മന്. മുന്നൂറ് കടന്നിരിക്കുകയാണ് ചാണ്ടി ഉമ്മന്റെ ലീഡ്. 320 വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മുന്നിട്ട് നില്‍ക്കുന്നത്.

ആഘോഷമാക്കി പ്രവർത്തകർ 

വോട്ടെണ്ണൽ തുടങ്ങിയപ്പോൾ വ്യക്തമായ ലീഡ് നില ഉയർത്തിയിരിക്കുകയാണ്. ചാണ്ടി ഉമ്മന്‍ ലീഡ് ഉയര്‍ത്തിയതിന് പിന്നാലെ ആഘോഷം ആരംഭിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍.

അയര്‍കുന്നത്ത് ചാണ്ടി ഉമ്മന് കുതിപ്പ്, വിയർത്ത് ജെയ്ക്ക് സി തോമസ് 

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തായ അയര്‍കുന്നത്ത് വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ് യുഡിഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അയർക്കുന്നം പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 2437 വോട്ടുകൾക്ക് യു ഡി എഫ് മുന്നിട്ട് നിൽക്കുകയാണ്. അയർക്കുന്നത്തെ 14 ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൌണ്ടിൽ എണ്ണിയത്. രണ്ടാം റൌണ്ടിൽ അയർക്കുന്നത്തെ 15 -28 വരെയുള്ള വോട്ടുകളാണ് എണ്ണുന്നത്.

ലീഡ് നില ഉയർത്തി ചാണ്ടി ഉമ്മൻ 

2021 ല്‍ അയര്‍ക്കുന്നത്ത് 1293 വോട്ടിന്റെ ലീഡായിരുന്നു ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചത്. ഇതിനെ മറികടക്കുന്ന ലീഡ് നില സ്വന്തമാക്കിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.5000 വോട്ടുകൾക്ക് യു ഡി എഫ് മുന്നിട്ട് നിൽക്കുകയാണ്. കഴിഞ്ഞ തവണ ആദ്യ റൌണ്ടിൽ ജെയ്ക്ക് മുന്നിട്ട് നിന്ന 6 ബൂത്തുകളിൽ ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു.

പുതുപ്പള്ളിയിൽ കുതിച്ച് ചാണ്ടി ഉമ്മൻ 

എട്ട് പഞ്ചായത്തുകളിലായി 140 വാര്‍ഡുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതില്‍ 69 വാര്‍ഡുകള്‍ എല്‍ഡിഎഫും 59 വാര്‍ഡുകള്‍ യുഡിഎഫുമാണ് നിലവിൽ ഭരിക്കുന്നത്. 10 വാര്‍ഡുകള്‍ ബിജെപിക്കൊപ്പമാണ്. രണ്ടിടത്ത് സ്വതന്ത്രരും. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവയാണ് പഞ്ചായത്തുകള്‍. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരിക്കുന്നതാണ്.

അയര്‍ക്കുന്നത്ത് ചാണ്ടി ഉമ്മന്റെ കുതിപ്പ്

അയര്‍ക്കുന്നത്ത് ചാണ്ടി ഉമ്മന്റെ ചരിത്ര മുന്നേറ്റം. ലീഡ് നില ആറായിരം കടന്നിരിക്കുകയാണ് ചാണ്ടി ഉമ്മന്‍.

പരാജയം സമ്മതിച്ച് എൽഡിഎഫ് 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഎം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം. ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലെന്ന് എ കെ ബാലന്‍.

അയര്‍ക്കുന്നത്ത് ചാണ്ടിയുടെ ചരിത്ര നേട്ടം

അയര്‍ക്കുന്നം പഞ്ചായത്തില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ചാണ്ടി ഉമ്മന്‍ 5699 വോട്ടുകളാണ് നേടിയത്. 2883 വോട്ടുകള്‍ ജെയ്ക് സി. തോമസ് നേടി. ബിജെപിയുടെ ലിജിന്‍ ലാല്‍ 476 വോട്ടുകളാണ് നേടിയത്. എഎപിയുടെ ലൂക്ക് തോമസ് 99 വോട്ടുകളും നേടി.

മൂന്നാം റൗണ്ടിലും ചാണ്ടി ഉമ്മന്‍ മുന്നേറുന്നു 

അയര്‍ക്കുന്നത്ത് രണ്ട് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്‍ ഏഴായിരത്തിലധികം വോട്ടുകളാണ് നേടിയത്. അകലക്കുന്ന് പഞ്ചായത്തില്‍ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ജെയ്ക്കിനെ പിന്നിലാക്കി ചാണ്ടി ഉമ്മന്റെ കുതിപ്പ് തുടരുകയാണ്.

12,000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ് 

പുതുപ്പള്ളിയിൽ മൂന്നാം റൌണ്ട് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് 12,000 കടന്നിരിക്കുകയാണ്.

തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ഔദ്യോഗിക രേഖ റിട്ടേണിങ് ഓഫീസറിൽ നിന്ന് ചാണ്ടി ഉമ്മൻ സ്വീകരിക്കുന്നു
"ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം, ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ", പരാജയം സമ്മതിച്ച് എ കെ ബാലന്‍

ഉമ്മൻചാണ്ടിയെ മറികടന്ന് ചാണ്ടി ഉമ്മന്റെ ലീഡ് 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി 2021 ല്‍ നേടിയ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മന്‍. 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിജയം. എന്നാല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു.

തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ഔദ്യോഗിക രേഖ റിട്ടേണിങ് ഓഫീസറിൽ നിന്ന് ചാണ്ടി ഉമ്മൻ സ്വീകരിക്കുന്നു
പുതുപ്പള്ളിയുടെ ട്രെന്‍ഡ് ചാണ്ടി ഉമ്മന് ഒപ്പം; ആദ്യറൗണ്ടില്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മുന്നേറ്റം

ഇടതുമുന്നണിയുടെ ആണിക്കല്ല് ഇളകിയെന്ന് രമേശ് ചെന്നിത്തല

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ലീഡ് നില ഉയർത്തിയതിന് പിന്നാലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇടതുമുന്നണിയുടെ ആണിക്കല്ല് ഇളകിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചാണ്ടി ഉമ്മന്റെ ലീഡ് അമ്പതിനായിരത്തോടടുക്കും. ചാണ്ടി ഉമ്മന്റെ കുതിപ്പിന് പിന്നാലെ ആഘോഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍.

മണർക്കാടും ചാണ്ടി ഉമ്മന്റെ കുതിപ്പ് 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെയ്ക്കിന് മേൽക്കൈ ഉണ്ടായിരുന്ന മണർക്കാട് പഞ്ചായത്തിലും ചാണ്ടി ഉമ്മൻ കുതിക്കുന്നു.

കാല്‍ ലക്ഷം കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്, ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കേറ്റ പ്രഹരമെന്ന് അച്ചു ഉമ്മന്‍

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളം കയ്യിൽ വെച്ച് നോക്കിയ പുതുപ്പള്ളി ചാണ്ടി ഉമ്മൻറെ കയ്യിൽ ഭദ്രമാണെന്നും അച്ചു ഉമ്മൻ.

35,000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ് 

35,000 ത്തിലധികം വോട്ടുകളുടെ ലീഡ് നേടി വിജയമുറപ്പിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ചാണ്ടി ഉമ്മന്‍

വിജയമുറപ്പിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ച് ചാണ്ടി ഉമ്മൻ. പ്രവർത്തകർക്കൊപ്പമാണ് ചാണ്ടി ഉമ്മൻ പള്ളിയിലെത്തിയത്. വിജയമുറപ്പിച്ച് ആഘോഷം തുടങ്ങിയിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

വിസ്മയിപ്പിച്ച വിജയം, ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി ജനങ്ങൾ ചാണ്ടിയെ കണ്ടു,  പ്രതികരിച്ച് നേതാക്കള്‍

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വിജയം ഉറപ്പിച്ചതോടെ പ്രതികരിച്ച് നേതാക്കൾ. ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി വോട്ടർമാർ ചാണ്ടി ഉമ്മനെ കണ്ടെന്നും പ്രതീക്ഷിച്ച വിജയമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം വന്നതോടെ വിജയം ഉറപ്പിച്ചു. പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.

പുതുപ്പള്ളിയിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായെന്ന് കുഞ്ഞാലിക്കുട്ടി. വിസ്മയിപ്പിക്കുന്ന വിജയമാണ് ചാണ്ടി ഉമ്മന്റേത്. ഉമ്മൻ ചാണ്ടിയെ വെറുതെ വേട്ടായാടിയെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജനകീയ കോടതിയുടെ മറുപടിയെന്ന് എ കെ ആന്റണി 

ഉമ്മൻചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത ശിക്ഷയാണ് പുതുപ്പള്ളിയിലെ വിജയമെന്ന് എ കെ ആന്റണി. ഉമ്മൻ ചാണ്ടിയോട് തെറ്റ് ചെയ്തവർ തിരുത്തണമെന്നും കേരളത്തിലെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പ് പറയണമെന്നും ആന്റണി. ഒരു പുതിയ പുതുപ്പള്ളി ഉണ്ടാക്കാൻ ചാണ്ടി ഉമ്മന് കഴിയുമെന്നും എ കെ ആന്റണി പ്രതികരിച്ചു. പുതുപ്പള്ളിയില്‍ കണ്ടത് ജനങ്ങള്‍ക്ക് സർക്കാരിനോടുള്ള വിദ്വേഷമെന്ന് കെ സുധാകരന്‍.

മൂന്നാമങ്കത്തിലും തോറ്റ് ജെയ്ക്ക്, ജയം ഉറപ്പിച്ച് ചാണ്ടി ഉമ്മന്‍ 

പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തിയപ്പോള്‍ നാല്‍പ്പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് നേടി വിജയം ഉറപ്പിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. രണ്ട് തവണ ഉമ്മന്‍ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് മൂന്നാമങ്കത്തില്‍ മകന്‍ ചാണ്ടി ഉമ്മനോടും പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെയ്ക്കിന് മേൽക്കൈ ലഭിച്ച പല പ്രദേശങ്ങളും ഇത്തവണ ജെയ്ക്കിനെ കൈവിട്ടു.

ദുഃഖത്തിലെ സന്തോഷമെന്ന് മറിയാമ്മ ഉമ്മന്‍

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ദുഃഖത്തിലെ സന്തോഷമെന്ന് മറിയാമ്മ ഉമ്മന്‍.

പുതുപ്പള്ളിക്ക് പുതു ചാണ്ടി, ഉമ്മൻ ചാണ്ടിയെ മറികടന്ന് റെക്കോർഡ് ഭൂരിപക്ഷം 

പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജയിച്ചു. 78, 098 വോട്ടുകൾ നേടിയാണ് ചാണ്ടി ഉമ്മൻ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. 36,454 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്റെ ജയം. 2021 ൽ 9044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നത്. ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ 27, 410 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ ചാണ്ടി ഉമ്മന് ലഭിച്ചത്.

പുതുപ്പള്ളിയിലേത് അപ്പയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മൻ 

പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ. അപ്പയുടെ പതിമൂന്നാം വിജയമായിട്ടാണ് ഇത് കണക്കാക്കുന്നത്. അപ്പയെ സ്നേഹിക്കുന്ന പുതുപ്പള്ളിക്കാരുടെ വിജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തെ ഒരിക്കലും ഭംഗം വരുത്തില്ല. ഒരു വികസനത്തിന്റെ തുടർച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചെയ്തത്. അപ്പ കരുതലുമായി ഉണ്ടായിരുന്നു. ഇനി ഞാനും ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിച്ചു. വോട്ട് ചെയ്തവരും ചെയ്യാത്തവരും സമൻമാരാണ്. പുതുപ്പള്ളിയുടെ വികസനത്തിന് ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. കഴിഞ്ഞ വർഷങ്ങളിൽ അപ്പയുടെ അടുത്ത് വന്ന് പ്രശ്നങ്ങൾ പറയാൻ കയ്യെത്തുന്ന ദൂരത്ത് ഉണ്ടായിരുന്നു. അതുപോലെ ഞാനും കയ്യെത്തുന്ന ദൂരത്ത് കാണും. അതിന് പാർട്ടിയോ ജാതിയോ ഒന്നും പ്രശ്നമല്ല. ഇനി നമുക്ക് ഒന്നിച്ച് നീങ്ങാം.

വിജയത്തിന്റെ അടിസ്ഥാനം സഹതാപതരംഗം, യുഡിഎഫ് വിജയം അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

പുതുപ്പള്ളിയിലെ സഹതാപതരംഗം യുഡിഎഫിന്റെ വിജയത്തിന് അടിസ്ഥാനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് വിജയം അംഗീകരിക്കുന്നു. പുതുപ്പള്ളിയിലെ ഇടതുമുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. സഹതാപ തരംഗം ഉണ്ടാകുന്ന തെരഞ്ഞെടുപ്പിൽ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയിലാണ് നടന്നത്. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. തിരഞ്ഞെടുപ്പ് തോൽവി വിശദമായി പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ.

സഹതാപ തരംഗം യുഡിഎഫിന് അനുകൂലമായി, ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് ബിജെപി

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് അനുകൂലമായി ശക്തമായ സഹതാപ തരംഗം ഉണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഫ് ഇതിനെ ശക്തമായി ഉപയോഗിച്ചു. സർക്കാരിന് എതിരെയുള്ള ഭരണ വിരുദ്ധ വികാരവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പിണറായി വിജയനെ എങ്ങനെ എങ്കിലും പാഠം പഠിപ്പിക്കണമെന്ന ചിന്തയാണ് ഉണ്ടായത്. വലിയ തകർച്ചയാണ് ഇടത് മുന്നണിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടിത്തറ ഇളകിയിട്ടില്ലെന്ന് സി പി എം പറയുന്നത് ഒരു ആശ്വാസത്തിന് വേണ്ടി മാത്രമാണെന്നും കെ സുരേന്ദ്രൻ.