പുതുപ്പള്ളിയുടെ ട്രെന്‍ഡ് ചാണ്ടി ഉമ്മന് ഒപ്പം; ആദ്യറൗണ്ടില്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മുന്നേറ്റം

പുതുപ്പള്ളിയുടെ ട്രെന്‍ഡ് ചാണ്ടി ഉമ്മന് ഒപ്പം; ആദ്യറൗണ്ടില്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മുന്നേറ്റം

ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എണ്ണായിരത്തിലധികം വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ ലീഡ് നേടിയത്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ആദ്യറൗണ്ട് ഫലസുചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വന്‍ മുന്നേറ്റം. ഒന്ന്, രണ്ട് റൗണ്ടുകളില്‍ ഉള്‍പ്പെട്ട വോട്ടെണ്ണിയ അയര്‍ക്കുന്നം പഞ്ചായത്തില്‍ 2021 ലെ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേടിയ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ മറികടന്നു.

പുതുപ്പള്ളിയുടെ ട്രെന്‍ഡ് ചാണ്ടി ഉമ്മന് ഒപ്പം; ആദ്യറൗണ്ടില്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മുന്നേറ്റം
LIVE: വിജയമുറപ്പിച്ച് ചാണ്ടി ഉമ്മൻ, ലീഡ് 12,000 കടന്നു, ജെയ്ക്ക് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ

ഒന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എണ്ണായിരത്തിലധികം വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ ലീഡ് നേടിയത്. ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ഡി എഫിന്റെ ജെയ്ക് സി തോമസിന് രണ്ട് റൗണ്ടുകളില്‍ നിന്ന് 8144 വോട്ടുകളായിരുന്നു ലഭിച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 10218 വോട്ടുകളും.

വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി 2021 ല്‍ നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു

വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി 2021 ല്‍ നേടിയ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു. 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ വിജയം. എന്നാല്‍ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു.

logo
The Fourth
www.thefourthnews.in