അനുരാഗ് കശ്യപിന് പിന്നാലെ ധനുഷും ലിയോയിലേക്ക് ? കാമിയോ റോളെന്ന് റിപ്പോർട്ട്

അനുരാഗ് കശ്യപിന് പിന്നാലെ ധനുഷും ലിയോയിലേക്ക് ? കാമിയോ റോളെന്ന് റിപ്പോർട്ട്

വന്‍ താരനിര ഇതിനോടകം തന്നെ സിനിമയുടെ ഭാഗമാണ്

ദളപതി വിജയ്‌യിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയില്‍ ധനുഷും ഭാഗമായേക്കുമെന്ന് അഭ്യൂഹങ്ങള്‍. വിജയ്‌യിക്ക് പുറമേ സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, മൈസൂർ അലിഖാൻ തുടങ്ങി വന്‍ താരനിര ഇതിനോടകം തന്നെ സിനിമയുടെ ഭാഗമാണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും കഴിഞ്ഞ ദിവസം ചിത്രത്തിലേക്കെത്തിയിരുന്നു

അനുരാഗ് കശ്യപിന് പിന്നാലെ ധനുഷും ലിയോയിലേക്ക് ? കാമിയോ റോളെന്ന് റിപ്പോർട്ട്
പുതിയ തുടക്കത്തിന് 'മൊട്ട'; വൈറലായി ധനുഷിന്റെ പുതിയ ലുക്ക്

ധനുഷ് വേഷം ചെയ്യാന്‍ സന്നദ്ധനായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല

ഇതിന് പിന്നാലെയാണ് ധനുഷും ലിയോയുടെ ഭാഗമായേക്കുമെന്ന സൂചനകൾ വരുന്നത്. നിര്‍മാതാക്കള്‍ ധനുഷിനെ സമീപിച്ചിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ധനുഷുമായി കരാർ ഒപ്പുവച്ച എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതിഥി വേഷത്തിനായി ധനുഷിനെ സമീപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നുമുള്ള അഭ്യൂഹം ശക്തമാണ്. ലോകേഷ് യൂണിവേഴ്സിൽ നിന്നുള്ള ചിത്രമെന്ന് കരുതുന്ന ലിയോയിലേക്ക് ധനുഷ് എത്തുമെന്ന സൂചനയിൽ ആവേശത്തിലാണ് ആരാധകർ. വിക്രം ചിത്രത്തിൽ റോളക്സായി സൂര്യ എത്തിയ പോലെ ലിയോയിൽ ധനുഷും എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

ലിയോയുടെ അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകും. ഒക്ടോബർ 19 നാണ് ചിത്രം തീയേറ്ററുകളിലെത്തുക

logo
The Fourth
www.thefourthnews.in