'ത്രീ ഇഡിയറ്റ്സിലെ ആ രംഗം എന്റെ ജീവിതത്തില്‍ നിന്ന്'; തുറന്നുപറഞ്ഞ് രാജ്‌കുമാർ ഹിരാനി

'ത്രീ ഇഡിയറ്റ്സിലെ ആ രംഗം എന്റെ ജീവിതത്തില്‍ നിന്ന്'; തുറന്നുപറഞ്ഞ് രാജ്‌കുമാർ ഹിരാനി

കൊല്‍ക്കത്തയില്‍ നടന്ന ഒരു ഇവന്റില്‍ തന്റെ കരിയറില്‍ വഴിത്തിരിവായ നിമിഷങ്ങള്‍ ഓർത്തെടുക്കവെയാണ് ഹിരാനി ഇക്കാര്യം വെളിപ്പെടുത്തിയത്

ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിലെ പ്രശസ്തമായ സീനിന് പിന്നിലെ പ്രചോദനം തുറന്നുപറഞ്ഞ് സംവിധായകനും നിർമാതാവുമായ രാജ്‌കുമാർ ഹിരാനി. കൊല്‍ക്കത്തയില്‍ നടന്ന ഒരു ഇവന്റില്‍ തന്റെ കരിയറില്‍ വഴിത്തിരിവായ നിമിഷങ്ങള്‍ ഓർത്തെടുക്കവെയാണ് ഹിരാനി ഇക്കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ ആർ മാധവന്‍ അവതരിപ്പിച്ച കഥാപാത്രം പിതാവിനോട് തനിക്ക് ഫോട്ടോഗ്രാഫറാകണമെന്നാണ് ആഗ്രഹമെന്ന് തുറന്നുപറയുന്നത് തന്റെ ജീവിതത്തിലുണ്ടായ അനുഭവമാണെന്ന് ഹിരാനി പറഞ്ഞു.

തന്റെ ചെറുപ്പകാലത്തെ ആഗ്രഹങ്ങളും സംഭവവികാസങ്ങളുമെല്ലാം ഹിരാനി വിവരിച്ചു. ആദ്യം എഞ്ചിനീറിങ്ങിന് ചേരാനാണ് ആഗ്രഹിച്ചതെന്നും പിന്നീട് ബന്ധുവിന്റെ ഉപദേശപ്രകാരം ചാർട്ടേർഡ് അക്കൗണ്ടന്റ് (സിഎ) പഠിക്കാനൊരുങ്ങിയെന്നും ഹിരാനി പറഞ്ഞു. എന്നാല്‍ പിന്നീട് സിഎ തനിക്ക് യോജിച്ച കരിയറല്ലെന്ന് മനസിലാക്കിയശേഷം പിതാവിനോട് തുറന്നു പറയുകയായിരുന്നെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു.

'ത്രീ ഇഡിയറ്റ്സിലെ ആ രംഗം എന്റെ ജീവിതത്തില്‍ നിന്ന്'; തുറന്നുപറഞ്ഞ് രാജ്‌കുമാർ ഹിരാനി
'അത് ഓറിയോ ബിസ്‌ക്കറ്റ് ആയിരുന്നു, ശ്രീനാഥ് ഭാസി കുറേ ഉറുമ്പുകടി കൊണ്ടു'; മേക്കപ്പ് രഹസ്യം വെളിപ്പെടുത്തി ചിദംബരം

"വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാകണമെന്ന് ത്രീ ഇഡിയറ്റ്സില്‍ മാധവന്റെ കഥാപാത്രം പിതാവിനോട് തുറന്നുപറയുന്ന സീന്‍ എന്റെ ജീവിതത്തില്‍നിന്നുള്ളതാണ്. ഞാന്‍ ധൈര്യം സംഭരിച്ച് പിതാവിനോട് പറയുകയായിരുന്നു സി എ എനിക്ക് അനുയോജ്യമായ കരിയർ അല്ലെന്ന്. ആ നിമിഷം എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാകില്ല," ഹിരാനി ഓർത്തെടുത്തു.

മുന്നാഭായ് എംബിബിഎസ്, ലഗെ രഹോ മുന്നാഭായ്, പികെ, സഞ്ജു, ഡങ്കി എന്നിവയാണ് ഹിരാനി ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങള്‍. പികെയായിരുന്നു ഹിരാനിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ജയം. സഞ്ജുവും ഡങ്കിയും ത്രീ ഇഡിയറ്റ്സും മികച്ച വിജയവും നേടി.

logo
The Fourth
www.thefourthnews.in