ഫൻ്റാസ്‌പോര്‍ട്ടോ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍; പുരസ്‌കാര നിറവില്‍ ടൊവിനോ; അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

ഫൻ്റാസ്‌പോര്‍ട്ടോ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍; പുരസ്‌കാര നിറവില്‍ ടൊവിനോ; അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

2024 മാര്‍ച്ച് ഒന്നു മുതല്‍ 10 വരെ നടന്ന മേളയില്‍ പ്രദര്‍ശിച്ച ഏക ഇന്ത്യന്‍ ചലച്ചിത്രവും അദൃശ്യജാലകങ്ങളാണ്.

പോര്‍ച്ചുഗല്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പുരസ്‌കാര നിറവില്‍ ടൊവിനോ തോമസ്. 44ാം ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്ര മേളയിലാണ് മികച്ച നടനായി ടൊവിനോ തോമസിനെ തിരഞ്ഞെടുത്തത്. ഡോ. ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങള്‍' എന്ന സിനിമയിലെ അഭിനയത്തിനാണ് ടൊവിനോയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫന്റാസ്‌പോര്‍ട്ടോ മേളയിലാദ്യമായാണ് ഒരു ഇന്ത്യന്‍ നടനെ മികച്ച നടനായി തിരഞ്ഞെടുക്കുന്നത്.

ഫൻ്റാസ്‌പോര്‍ട്ടോ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍; പുരസ്‌കാര നിറവില്‍ ടൊവിനോ; അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
'കുടികാര പൊറുക്കികളിന്‍ കൂത്താട്ടം'; മഞ്ഞുമ്മൽ ബോയ്‌സിനേയും മലയാളികളെയും അധിക്ഷേപിച്ച് തിരക്കഥാകൃത്ത് ജയമോഹൻ

മേളയിലെ ഔദ്യോഗിക മത്സര വിഭാഗത്തിലും ഏഷ്യന്‍ ചിത്രങ്ങള്‍ക്കുള്ള ഓറിയന്റ് എക്‌സ്പ്രസ് മത്സരവിഭാഗത്തിലുമാണ് ചിത്രം പ്രര്‍ശിപ്പിച്ചത്. 2024 മാര്‍ച്ച് ഒന്നു മുതല്‍ 10 വരെ നടന്ന മേളയില്‍ പ്രദര്‍ശിച്ച ഏക ഇന്ത്യന്‍ ചലച്ചിത്രവും അദൃശ്യജാലകങ്ങളാണ്. നേരത്തെ താലിന്‍ ബ്ലാക്ക് നൈറ്റ്‌സ് അന്താരാഷ്ട്ര ചലച്ചിത്ര മേള, പൂനെ രാജ്യാന്തര ചലച്ചിത്ര മേള, ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേള, പൂനെ രാജ്യാന്തര ചലച്ചിത്ര മേള തുടങ്ങിയ നിരവധി ചലച്ചിത്ര മേളകളിലും അദൃശ്യ ജാലകങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

പോര്‍ച്ചുഗലില്‍ നടന്ന ഫന്റാസ്‌പോര്‍ട്ടോ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയതില്‍ അങ്ങേയറ്റം ആദരവും അഭിമാനവും തോന്നുന്നുവെന്ന് ടൊവിനോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. അദൃശ്യജാലകങ്ങള്‍ മികച്ച അധ്യായമായിരുന്നുവെന്നും സിനിമയുടെ ഭാഗമായ എല്ലാവരോടും നന്ദിയുണ്ടെന്നും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഇനിയും വിജയിക്കട്ടെയെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമേ നിമിഷ സജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പേരില്ലാത്ത മൂന്ന് കഥാപാത്രങ്ങളെയാണ് മൂവരും സിനിമയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ഏതോ നാട്ടില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഫൻ്റാസ്‌പോര്‍ട്ടോ ചലച്ചിത്ര മേളയില്‍ മികച്ച നടന്‍; പുരസ്‌കാര നിറവില്‍ ടൊവിനോ; അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍
എന്നും അണ്‍പ്രെഡിക്ടബിള്‍, പക്ഷേ 'പണി പാളാറില്ല'; നീരജ് മാധവന്‍ അഭിമുഖം

രാധികാ ലാവുവിന്റെ എല്ലനാര്‍ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും, ടോവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിക്കി കേജ് ആണ് സംഗീതസംവിധാനം. യദു രാധാകൃഷ്ണന്‍ ഛായാഗ്രഹണം, ഡേവിസ് മാനുവല്‍ എഡിറ്റര്‍, സൗണ്ട് മിക്‌സിംഗ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം അരവിന്ദ് കെആര്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in