'പ്രേമം മനുഷ്യനെ അന്ധൻ മാത്രമല്ല മണ്ടനും കൂടിയാക്കും' : പ്രേമലുവിന്റെ ട്രെയ്‌ലർ പുറത്ത്

'പ്രേമം മനുഷ്യനെ അന്ധൻ മാത്രമല്ല മണ്ടനും കൂടിയാക്കും' : പ്രേമലുവിന്റെ ട്രെയ്‌ലർ പുറത്ത്

ഈ മാസം ഒന്‍പതിനാണ് പ്രേമലു റിലീസിനെത്തുക

ഗിരിഷ് എ ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രേമലുവിന്റെ ട്രെയ്‌ലര്‍ പുറത്ത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആളാണ് ഗിരിഷ് എ ഡി. നസ്‌ലിന്‍, മമിത ബൈജു, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്‌ലിന്റെ സച്ചിൻ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീന എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയവും പ്രണയ തകർച്ചയുമെല്ലാം രസകരമായി അവതരിപ്പിക്കുന്നതാണ് ട്രെയ്‌ലർ. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.

'പ്രേമം മനുഷ്യനെ അന്ധൻ മാത്രമല്ല മണ്ടനും കൂടിയാക്കും' : പ്രേമലുവിന്റെ ട്രെയ്‌ലർ പുറത്ത്
'ലോണെടുക്കേണ്ടി വരുമോ?'; ഭ്രമയുഗം മുതൽ തലവൻ വരെ, എത്തുന്നത് സിനിമാ മാസം

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ ആദ്യ ഗാനമായ കുട്ടി കുഡിയെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു. ഈ മാസം 9 നാണ് പ്രേമലു റിലീസിനെത്തുക.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമാണം. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ നിര്‍മാണ സംരംഭമാണിത്. ഗിരീഷ് ഏ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്. നേരത്തെ ഗിരീഷിന്റെ സൂപ്പ‍ർ ശരണ്യയിൽ മമിതയും നസ്‌ലിനും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

'പ്രേമം മനുഷ്യനെ അന്ധൻ മാത്രമല്ല മണ്ടനും കൂടിയാക്കും' : പ്രേമലുവിന്റെ ട്രെയ്‌ലർ പുറത്ത്
ഇത്തവണ ഫീൽ ഗുഡ് അല്ല, കട്ട ത്രില്ലർ; ഈഗോക്കഥയുമായി ജിസ് ജോയി, ആസിഫ് അലി - ബിജു മേനോൻ ചിത്രം തലവൻ

ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ് , വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്.

logo
The Fourth
www.thefourthnews.in