തിളച്ച ടാർ ഒഴിച്ചുള്ള കൊലപാതകം, കളം മാറ്റി ടിഎസ് സുരേഷ് ബാബു; ഡിഎൻഎ ട്രെയ്‌ലർ പുറത്ത്

തിളച്ച ടാർ ഒഴിച്ചുള്ള കൊലപാതകം, കളം മാറ്റി ടിഎസ് സുരേഷ് ബാബു; ഡിഎൻഎ ട്രെയ്‌ലർ പുറത്ത്

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഡിഎൻഎ ജൂൺ പതിനാലിന് പ്രദർശനത്തിനെത്തും.

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, , ഉപ്പുകണ്ടം ബ്രദേർസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ടിഎസ് സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധായകനാവുന്ന പുതിയ ചിത്രം ഡിഎൻഎയുടെ ട്രെയ്‌ലർ പുറത്തുവിട്ടു.

സീരിയൽ കില്ലറും പോലീസ് അന്വേഷണവുമായി ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മരുമകനും നടനുമായ അസ്കർ സൗദാനാണ് നായകനാവുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഡിഎൻഎ ജൂൺ പതിനാലിന് പ്രദർശനത്തിനെത്തും.

തിളച്ച ടാർ ഒഴിച്ചുള്ള കൊലപാതകം, കളം മാറ്റി ടിഎസ് സുരേഷ് ബാബു; ഡിഎൻഎ ട്രെയ്‌ലർ പുറത്ത്
അഭിനയിക്കാൻ അനുമതി കിട്ടി, കുറുവച്ചനാകാനൊരുങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; 'ഒറ്റക്കൊമ്പൻ' ജൂലൈ ഒന്നിന് ആരംഭിക്കും

എ കെ സന്തോഷിന്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ളതാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്. ബാബു ആന്റണി, റായ് ലക്ഷ്മി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ തുടങ്ങിയ വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: രവിചന്ദ്രൻ, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്‌സ്: എം ആർ രാജാകൃഷ്ണൻ.

പശ്ചാത്തലസംഗീതം: പ്രകാശ് അലക്സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് നന്ദിലത്തിൽ, അസിസ്റ്റന്റ് ഡയറക്ടർമാർ: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്‌സ്: രാജേഷ് പി എം, വിഎഫ്എക്‌സ്: മഹേഷ് കേശവ് (മൂവി ലാൻഡ്), സ്റ്റിൽസ്: ശാലു പേയാട്, പിആർഒ: വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ

logo
The Fourth
www.thefourthnews.in