പശ്ചാത്തല സംഗീതം അന്താരാഷ്ട്ര നിലവാരത്തിൽ ; ടർബോ ബിജിഎം റെക്കോർഡിങ് വിലയിരുത്തി മമ്മൂട്ടി-, വീഡിയോ

പശ്ചാത്തല സംഗീതം അന്താരാഷ്ട്ര നിലവാരത്തിൽ ; ടർബോ ബിജിഎം റെക്കോർഡിങ് വിലയിരുത്തി മമ്മൂട്ടി-, വീഡിയോ

ഭ്രമയുഗം സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് ടർബോയുടെയും സംഗീതം

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിൽ ഒന്നാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി തന്നെയാണ്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെതായി എത്തുന്ന ആക്ഷൻ - കോമഡി ചിത്രം കൂടിയാണ് ഇത്.

ചിത്രത്തിന്റെ വർക്കുകൾ അണിയറയിൽ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവർത്തകർ തരുന്ന സൂചന. ഭ്രമയുഗം സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് ടർബോയുടെയും സംഗീതം.

പശ്ചാത്തല സംഗീതം അന്താരാഷ്ട്ര നിലവാരത്തിൽ ; ടർബോ ബിജിഎം റെക്കോർഡിങ് വിലയിരുത്തി മമ്മൂട്ടി-, വീഡിയോ
'ഇത് സാങ്കൽപ്പികമല്ല, എല്ലാം നിജം', മുകുന്ദൻ ഉണ്ണിക്ക് ശേഷം മോളിവുഡ് ടൈംസുമായി അഭിനവ് സുന്ദര്‍; നായകനായി നസ്‌ലൻ

ചിത്രത്തിനായി വിദേശ കലാകാരന്മാർ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് സംഗീതം ഒരുക്കുന്ന വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ പ്ലോട്ട് ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ജീപ്പ് ഡ്രൈവറായ ജോസ് ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. സുഹൃത്തിന് നേരിടുന്ന ചതിയും ജോസ് വിഷയത്തിൽ ഇടപെടുന്നതുമാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് ബുക്ക് മൈ ഷോ പറയുന്നത്.

നേരത്തെ ജൂൺ 13ന് പ്രഖ്യാപിച്ച ടർബോയുടെ റിലീസ് പിന്നീട് മെയ് മാസത്തിലേക്ക് മാറ്റിയിരുന്നു. കന്നഡ നടൻ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ ഉണ്ട്.

logo
The Fourth
www.thefourthnews.in