നെറ്റ്ഫ്ലിക്സിൽ 'അറിയിപ്പ് '; നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിലേക്ക്

നെറ്റ്ഫ്ലിക്സിൽ 'അറിയിപ്പ് '; നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിലേക്ക്

അൽഫോൺസ് പുത്രന്റെ ഗോൾഡ് ആമസോൺ പ്രൈമിൽ ക്രിസ്മസ് റിലീസായെത്തുമെന്ന് സൂചന

അറിയിപ്പ് - നെറ്റ്ഫ്ലിക്സ്

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച പ്രേക്ഷക പ്രതികരണത്തിന് പിന്നാലെ മഹേഷ് നാരായണന്റെ അറിയിപ്പ് നെറ്റ്ഫ്ലിക്സിലെത്തി. ലോക്കാർനോ അടക്കം നിരവധി മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം ഒടിടിയിലെത്തിയത്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. കോവിഡ് കാലത്ത് ഡൽഹിയിലെ ഗ്ലൗസ് നിര്‍ണമാണശാലയില്‍ ജോലി ചെയ്യുന്നതിനിടെ രണ്ടുപേരെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളാണ് പ്രമേയം

നെറ്റ്ഫ്ലിക്സിൽ 'അറിയിപ്പ് '; നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിലേക്ക്
താരമൂല്യം നോക്കി കാസ്റ്റ് ചെയ്യാറില്ല, താരങ്ങള്‍ വെറും ഇന്‍വിറ്റേഷന്‍ കാര്‍ഡ് മാത്രം ; ദ ഫോർത്ത് റീലിൽ മഹേഷ് നാരായണൻ

നൻപകൽ നേരത്ത് മയക്കം തീയേറ്ററുകളിലേക്ക്

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നൻപകൽ നേരത്ത് മയക്കംകാണാതെ നിരാശരായ പ്രേക്ഷകർക്ക് അധികം കാത്തിരിക്കാതെ ചിത്രം കാണാം. ഈ മാസം ക്രിസ്തുമസ് റിലീസായി തന്നെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണെന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷിച്ചതിലും അപ്പുറം അമ്പരിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടിയുമെത്തുമ്പോൾ ഇക്കുറി ഐഎഫ്എഫ്കെയിലെ മികച്ച ജനപ്രിയ ചിത്രമാകും നൻപകൽ എന്ന പ്രതീക്ഷയിലുമാണ് ചലച്ചിത്രപ്രേമികൾ . ഈ മാസം 22 നോ 26 നോ ചിത്രമെത്തിയേക്കും

ജയ ജയ ജയ ജയ ഹേ - ഡിസ്നി + ഹോട്സ്റ്റർ

ബേസിൽ ജോസഫും ദർശനയും പ്രധാന കഥാപാത്രങ്ങളായെത്തിയ ജയ ജയ ജയ ജയ ഹേ വ്യാഴാഴ്ച ഒടിടിയിലെത്തും. ഡിസ്നി + ഹോട്സ്റ്ററിലാണ് ചിത്രം റിലീസ് ചെയ്യുക. ടോക്‌സിക് ഭര്‍ത്താവായ ബേസിലും ദര്‍ശനയുടെ ജയയേയും വൻ ബോക്സ് ഓഫീസ് വിജയമായ ശേഷമാണ് തീയേറ്റർ വിട്ടത് . കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുന്നവരും ഏറെയാണ്

ഗോൾഡ് - ആമസോൺ പ്രൈം

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഗോൾഡ് ആമസോൺ പ്രൈമിൽ ക്രിസ്മസ് റിലീസായെത്തുമെന്നാണ് സൂചന. തീയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിട്ടിരുന്നു

സൗദി വെള്ളക്ക - സോണി ലിവിൽ

അടുത്തിടെ നിരൂപക പ്രശംസയടക്കം നേടിയ സൗദി വെള്ളക്ക ഇന്ത്യൻ പനോരമയിലടക്കം പ്രദർശനം കഴിഞ്ഞാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ചിത്രം സോണി ലിവിലാണ് എത്തുകയെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല

logo
The Fourth
www.thefourthnews.in