ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് വാണി അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു ക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ഇന്ന് ആരംഭിച്ചു.

ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത്; 'ജയിലർ' ട്രെയിലർ

2014-ൽ റിലീസായ മാന്നാർ മത്തായി സ്പീക്കിങ് 2 എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് വാണി വിശ്വനാഥ് അവസാനമായെത്തിയത്. തുടർന്ന് തെലു​ഗു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.

ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
റോക്കി ഔർ റാണി കി പ്രേം കഹാനി: ബോക്സ് ഓഫീസിൽ തരംഗമായി റോക്കിയുടെയും റാണിയുടെയും പ്രണയം

ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രമാണിത്. സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ചിത്രത്തിലെ നായിക. ടി ജി രവി, രാജേഷ് ശർമ, ബോബൻ സാമുവൽ,‌ സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഒൻപത് വർഷങ്ങൾക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്നു; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ; മുഖ്യമന്ത്രിയുടെ നിർദേശം വിനയന്റെ പരാതിയിൽ

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമാണം. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാഗറാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in