തെറ്റിദ്ധാരണ വേണ്ട, '100'ന്റെ റീമേക്കല്ല 'വേല'; എം സജാസ്

തെറ്റിദ്ധാരണ വേണ്ട, '100'ന്റെ റീമേക്കല്ല 'വേല'; എം സജാസ്

'വേല' പറയുന്നത് '100'ൽ നിന്നും ഏറെ വ്യത്യസ്തമായ മറ്റൊരു കഥ ആണെന്ന് ദ ഫോർത്ത് അഭിമുഖത്തിൽ തിരക്കഥാകൃത്ത് എം സജാസ്

ഷെയ്ൻ നി​ഗം നായകനാകുന്ന ചിത്രം 'വേല' റീമേക്ക് ആണെന്നുളളത് പ്രേക്ഷകരിൽ ഉണ്ടായ വെറും തെറ്റിദ്ധാരണയെന്ന് 'വേല' സിനിമയുടെ തിരക്കഥാകൃത്ത് എം സജാസ്. ചിത്രം 2019ൽ തമിഴിൽ ഇറങ്ങിയ '100' എന്ന ചിത്രത്തിന്റെ റീമേക്ക് ആണോ എന്നുളള സംശയവും ആണെന്നുളള നി​ഗമനവും പ്രേക്ഷകർ പങ്കുവച്ചതിനെ തുടർന്നാണ് തിരക്കഥാകൃത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഇറങ്ങിയ 'വേല'യുടെ ട്രെയ്‌ലറിന് താഴെ ആയിരുന്നു പ്രേക്ഷകരുടെ കമന്റുകൾ. 'വേല'യുടെ കഥ നടക്കുന്ന പശ്ചാത്തലം കണ്‍ട്രോള്‍ റൂമായതുകൊണ്ടാവാം ട്രെയ്‌ലർ കണ്ട് അങ്ങനെ തോന്നിയതെന്നും 'വേല' പറയുന്നത് '100'ൽ നിന്ന്‌ ഏറെ വ്യത്യസ്തമായ മറ്റൊരു കഥ ആണെന്നും സജാസ് പറഞ്ഞു. ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

തെറ്റിദ്ധാരണ വേണ്ട, '100'ന്റെ റീമേക്കല്ല 'വേല'; എം സജാസ്
'ചെയ്യാനിഷ്ടം നായകവേഷം, ആർഡിഎക്സിന് ശേഷം കൂടുതല്‍ ഓഫറുകൾ തമിഴിൽ നിന്ന്': ഷെയ്ൻ നി​ഗം

പവർ പൊളിറ്റിക്സ് ആണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. ഉല്ലാസ് അഗസ്റ്റിൻ, മല്ലികാർജുനൻ എന്നീ കഥാപാത്രങ്ങളായിട്ടാണ് ഷെയ്ൻ നിഗവും സണ്ണി വെയ്‌നും ചിത്രത്തിൽ എത്തുന്നത്. സിദ്ധാർത്ഥ് ഭരതനും പോലീസ് വേഷത്തിൽ എത്തുന്നുണ്ട്. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. 'കൊറോണ പേപ്പേഴ്‌സ്' എന്ന ചിത്രത്തിന് ശേഷം ഷെയ്ൻ നിഗവും 'കുറുപ്പി'ന് ശേഷം സണ്ണിവെയ്‌നും പോലീസ് ആയി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കൺട്രോൾ റൂം പശ്ചാത്തലത്തിൽ ഏതു ചിത്രം വന്നാലും ഈ താരതമ്യപ്പെടുത്തലുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. കൺട്രോൾ റൂം കേന്ദ്രീകരിച്ച് കഥ നടക്കുന്ന മൂന്നോളം തിരക്കഥകളാണ് എന്റെ പക്കലുളളത്. അതിലേത് സിനിമയായാലും കേൾക്കുന്നവരിൽ ഈ സംശയം ഉണ്ടായേക്കാം. ഇത്തരം സംശയങ്ങൾ സിനിമയുടെ റിലീസിന് ശേഷം മാറുന്നതാണ്.

എം സജാസ്, തിരക്കഥാകൃത്ത്

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ പത്തിന് തിയേറ്ററുകളിൽ എത്തും. ആർ ഡി എക്‌സിന്റെ വൻ വിജയത്തിന് ശേഷം സാം സി എസ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേല. അതിഥി ബാലൻ ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടി സീരീസാണ് വേലയുടെ ഓഡിയോ റൈറ്റ്‌സ് കരസ്ഥമാക്കിയത്.ചിത്രസംയോജനം മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്‌സിങ്: എം ആർ രാജാകൃഷ്ണൻ.

logo
The Fourth
www.thefourthnews.in