'കിങ് ഓഫ് കൊത്ത'യോടൊപ്പം കാണാം 'വേല'യുടെ ട്രെയ്‌ലര്‍

'കിങ് ഓഫ് കൊത്ത'യോടൊപ്പം കാണാം 'വേല'യുടെ ട്രെയ്‌ലര്‍

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്‌

ഷെയിൻ നിഗം സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്രൈം ഡ്രാമ വേലയുടെ ട്രെയ്‌ലര്‍ കിങ് ഓഫ് കൊത്തയുടെ പ്രദർശനത്തിനൊപ്പം പ്രേക്ഷകരിലേക്ക് എത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം. സജാസുമാണ്. സിദ്ധാർഥ് ഭരതനും അതിഥി ബാലനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കുന്നത്‌.

ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. പാലക്കാടും പരിസര പ്രദേശത്തുമാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ആദ്യമായി ഷെയ്ൻ നിഗം പോലീസ് വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെയും എസ് ഐ മല്ലികാർജുനനായി എത്തുന്ന സണ്ണി വെയ്‌ന്റെയും ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'കിങ് ഓഫ് കൊത്ത'യോടൊപ്പം കാണാം 'വേല'യുടെ ട്രെയ്‌ലര്‍
'ഉണ്ണി മുകുന്ദൻ ​ഗണപതിയല്ല'; ജയ് ഗണേഷ് എന്റർടൈൻമെന്റ് ചിത്രം മാത്രമെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ

സുരേഷ് രാജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ്‌ ഭുവനേന്ദനാണ്. സം​ഗീതം സാം സി എസും, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണനും നിർവ്വഹിക്കുന്നു. ബിനോയ്‌ തലക്കുളത്തൂർ കലാ സംവിധാനം, ധന്യ ബാലകൃഷ്‍ണനാണ് വസ്ത്രലങ്കാരം. കുമാർ ശാന്തിയുടേതാണ് കൊറിയോഗ്രാഫി. മേക്കപ്പ് അമൽ ചന്ദ്രൻ, സംഘട്ടനം പി സി സ്റ്റണ്ട്‍സ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in