പ്രശസ്ത ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു

66 വയസ്സുള്ള നടൻ ക്യാന്‍സര്‍ രോഗബാധിതനായിരുന്നു

ചക് ദേ ഇന്ത്യ, മർദാനി, ദിൽ ചാഹ്താ ഹേ, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു, 66 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു നടന്‍. സുഹൃത്തായ ഫൈസൽ മാലിക് ആണ് മരണ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അപ്രതീക്ഷിതമായ മരണവാർത്തയിൽ ഞെട്ടലിലാണ് ബോളിവുഡ്.

നിരവധി ചിത്രങ്ങൾക്ക് പുറമെ ടെലിവിൻ പരമ്പരകളിലും, ഒടിടി സീരീസുകളായ ദി ബിഗ് ബുൾ, മെയ്ഡ് ഇൻ ഹെവൻ സീസൺ 2, കോഡ് എം സീസൺ 2 എന്നിവയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിദ്ധാർഥ് തിവാരി സംവിധാനം ചെയ്ത മഹാഭാരതത്തിലെ ഗാന്ധാര രാജാവായ സുബലയുടെ വേഷവും ചെയ്തിരുന്നു.

പ്രശസ്ത ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു
യാരിയാൻ 2 വിലെ റൊമാന്റിക് ട്രാക്ക്; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പങ്കുവച്ച് അനശ്വര രാജന്‍

ഈ വർഷം പുറത്തിറങ്ങിയ ആമസോൺ പ്രൈം പരമ്പര മെയ്ഡ് ഇൻ ഹെവന്റെ രണ്ടാം പതിപ്പിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. മൃണാൾ താക്കൂറിന്റെ പിതാവിന്റെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഈ വർഷം ജൂൺ വരെ താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. അഭിനയത്തോടൊപ്പം തന്നെ മികച്ച ചിത്രകാരൻ കൂടിയായിരുന്നു റിയോ കപാഡിയ.

ബോളിവുഡിലെ പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.

പ്രശസ്ത ബോളിവുഡ് നടൻ റിയോ കപാഡിയ അന്തരിച്ചു
ധനുഷും ചിമ്പുവും ഉൾപ്പെടെ നാല് മുൻനിര നടന്മാരെ വിലക്കി തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടന
logo
The Fourth
www.thefourthnews.in