യാരിയാൻ 2 വിലെ റൊമാന്റിക് ട്രാക്ക്; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പങ്കുവച്ച് അനശ്വര രാജന്‍

യാരിയാൻ 2 വിലെ റൊമാന്റിക് ട്രാക്ക്; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പങ്കുവച്ച് അനശ്വര രാജന്‍

അരിജിത് സിങ് ആലപിച്ച ഗാനം സെപ്റ്റംബർ 18 ന് റിലീസ് ചെയ്യും

അനശ്വര രാജൻ മുഖ്യ കഥാപാത്രത്തിൽ എത്തുന്ന യാരിയാൻ 2 വിലെ 'ഊഞ്ചി ഊഞ്ചി ദീവാരിൻ' എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഗാനം സെപ്റ്റംബർ 18 ന് റിലീസ് ചെയ്യും. ടി സീരീസ് ആണ് ഗാനം പുറത്തിറക്കുന്നത്. ഗാനത്തിന്റെ റിലീസ് തീയതി, ടീസറിനോടൊപ്പം അനശ്വര തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു .

ദിവ്യ ഖോസ്ല കുമാർ, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈൻ, പേൾ പുരി, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് യാരിയാൻ 2. മലയാളത്തിലെ പ്രിയ വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിലൂ ടെ ശ്രദ്ധയാകര്‍ഷിച്ച നടി അനശ്വര രാജന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് യാരിയാൻ 2. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ നാസിം, പാർവതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2014ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള ചിത്രം ബാംഗ്ലൂർ ഡെയ്‌സിന്റെ ഹിന്ദി പതിപ്പാണ് യാരിയാൻ 2. ബാംഗ്ലൂർ ഡേയ്സ് തീയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കുകയും 50 കോടിക്ക് മുകളിൽ കളക്‌ഷൻ നേടുകയും ചെയ്തിരുന്നു. മലയാളത്തിൽ പാർവതി അവതരിപ്പിച്ച കഥാപാത്രത്തിലാണ് അനശ്വര എത്തുന്നത്. ഫഹദും നസ്രിയയും ചെയ്ത വേഷങ്ങളിൽ എത്തുന്നത് ദിവ്യയും യഷുമാണ്.

യാരിയാൻ 2 വിലെ റൊമാന്റിക് ട്രാക്ക്; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പങ്കുവച്ച് അനശ്വര രാജന്‍
'പ്രാവി'ന് മമ്മൂട്ടിയുടെ വിജയാശംസകൾ; ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിൽ

രാധിക റാവുവും വിനയ് സുപ്രുവും ചേർന്നാണ് ചിത്രം സംവിധാനം ചെയുന്നത്. യഥാർഥ സിനിമയിലെ പ്രമേയത്തിൽ നിന്നും ചില മാറ്റങ്ങൾ വരുത്തിയാണ് ഹിന്ദി പതിപ്പ് എത്തുന്നത്. ടി സീരീസ് നിർമിക്കുന്ന ചിത്രം ഒക്‌ടോബർ ഇരുപതിന് തിയേറ്ററുകളിൽ എത്തും.

യാരിയാൻ 2 വിലെ റൊമാന്റിക് ട്രാക്ക്; ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിലെ ഗാനത്തിന്റെ റിലീസ് തിയതി പങ്കുവച്ച് അനശ്വര രാജന്‍
കണ്ടത്തിൽ കണ്ണനായി ധ്യാൻ, യമുന ആരെന്ന് നാളെ അറിയാം; 'നദികളിൽ സുന്ദരി യമുന' തീയേറ്ററുകളിലേക്ക്
logo
The Fourth
www.thefourthnews.in