വിജയ് അല്ല; വെട്രിമാരൻ ചിത്രത്തിൽ നായകനായി രാഘവ ലോറൻസ്

വിജയ് അല്ല; വെട്രിമാരൻ ചിത്രത്തിൽ നായകനായി രാഘവ ലോറൻസ്

'ഹണ്ടർ', 'ബെൻസ്' എന്നീ ചിത്രങ്ങളാണ് രാഘവ ലോറൻസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്

വടിവാസലിനുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ നായകനാവാനൊരുങ്ങി രാഘവ ലോറൻസ്. വടിവാസലിനുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ വിജയ് ആയിരിക്കും നായകനാവുകയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.

സംവിധായകൻ വെട്രിമാരനും നിർമാതാവ് എസ് കതിരേശനുമൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് രാഘവ ലോറൻസ് തന്നെയാണ് വെട്രിമാരൻ ചിത്രത്തിൽ നായകനാവുന്ന കാര്യം പ്രഖ്യാപിച്ചത്.

വെട്രിമാരൻ എഴുതിയ ഒരു ഗംഭീര സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷവാനും ആവേശഭരിതനുമാണെന്ന് ലോറൻസ് പറഞ്ഞു. ജിഗർതണ്ട ഡബിൾ എക്‌സ് എന്ന ചിത്രത്തിനുശേഷം കരാറിൽ ഏർപ്പെട്ട രണ്ട് ചിത്രങ്ങൾക്കുശേഷമായിരിക്കും വെട്രിമാരൻ ചിത്രത്തിൽ ലോറൻസ് അഭിനയിക്കുക.

വിജയ് അല്ല; വെട്രിമാരൻ ചിത്രത്തിൽ നായകനായി രാഘവ ലോറൻസ്
ലീലാമ്മയുടെ നൃത്തച്ചുവടുകള്‍ ഇനി തിരശീലയിലേക്കും; വൈറല്‍ ഡാന്‍സർ മോഹന്‍ലാല്‍ ചിത്രത്തിലേക്ക്, ക്ഷണം രണ്ടു സംവിധായകരുടേത്

'ഹണ്ടർ', 'ബെൻസ്' എന്നീ ചിത്രങ്ങളാണ് രാഘവ ലോറൻസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനിടെ സൂര്യക്കൊപ്പം വെട്രിമാരൻ ഒന്നിച്ച വടിവാസൽ പൂർത്തിയാക്കും. വെങ്കട്ട് മോഹനാണ് 'ഹണ്ടർ' സിനിമയുടെ സംവിധാനം. കണ്ണനാണ് 'ബെൻസ്' സംവിധാനം ചെയ്യുന്നത്.

2023ൽ റിലീസ് ചെയ്ത, സൂരിയും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിലെത്തിയ വിടുതലൈ ഒന്നാം ഭാഗമാണ് അവസാനം പുറത്തിറങ്ങിയ വെട്രിമാരൻ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in