വിടുതലൈ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

വിടുതലൈ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

മാർച്ച് 31 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്

വെട്രിമാരന്‍ ചിത്രം വിടുതലൈ ഒടിടിയിലേക്ക് . ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 28 ന് ചിത്രം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ശേഷമാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നത്. തീയേറ്ററിൽ റിലീസ് ചെയ്ത പതിപ്പിൽ ഇല്ലാതിരുന്ന ഭാഗങ്ങളും ഉൾപ്പെടുത്തി കൂടുതൽ ദൈർഘ്യമുള്ള പതിപ്പായിരിക്കും ഒടിടിയിലെത്തുക

ഹാസ്യകഥാപാത്രമെന്ന പതിവ് ടാഗിന് അപ്പുറത്തേക്ക് ആദ്യ നായക വേഷത്തിൽ തന്നെ സൂരി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം കൂടിയാണ് വിടുതലൈ.സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ക്ക് പ്രാധാന്യം വിടുതലൈ, ജയമോഹന്‍ എഴുതിയ തൂയവന്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് വെട്രിമാരൻ ഒരുക്കിയിരിക്കുന്നത്

വിടുതലൈ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
മിന്നൽ മുരളിയുടെ രണ്ടാംഭാഗം വരുന്നു? സൂചന നൽകി നിർമാതാവ്

വിജയ് സേതുപതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇളയരാജയുടേതാണ് സംഗീതം. മാര്‍ച്ച് 31 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

logo
The Fourth
www.thefourthnews.in