എഴുത്ത് റിവ്യുകൾ ആവശ്യമുള്ളവരെ വായിക്കു, വീഡിയോ റിവ്യൂകൾ സിനിമയെ ബാധിക്കാറുണ്ട്: രക്ഷിത് ഷെട്ടി

എഴുത്ത് റിവ്യുകൾ ആവശ്യമുള്ളവരെ വായിക്കു, വീഡിയോ റിവ്യൂകൾ സിനിമയെ ബാധിക്കാറുണ്ട്: രക്ഷിത് ഷെട്ടി

ഏറെ ഹിറ്റായ സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി റിലീസ് ചെയ്യുന്നത്

എഴുത്ത് റിവ്യുകളെ സംബന്ധിച്ച് വീഡിയോ റിവ്യുകൾ സിനിമകളെ ബാധിക്കാറുണ്ടെന്ന് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. കൊച്ചിയിൽ തന്റെ പുതിയ ചിത്രമായ സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബിയുടെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വീഡിയോ റിവ്യൂകൾ പലപ്പോഴും സിനിമയെ ബാധിക്കാറുണ്ട്, എഴുത്തുകൾ ആയി വരുന്ന റിവ്യൂകൾ ആവശ്യമുള്ളവർ മാത്രം പോയി വായിക്കുകയും വീഡിയോ റിവ്യൂകളിൽ പലപ്പോഴും സിനിമയുടെ കാതലായ വശങ്ങളും കഥാംശങ്ങളും വെളിപ്പെടുത്തി അത് റീൽ ആയി ഷെയർ ചെയ്യപ്പെടുമ്പോൾ സിനിമയെ അത് ബാധിക്കും' എന്നായിരുന്നു രക്ഷിത് ഷെട്ടി പറഞ്ഞത്.

എഴുത്ത് റിവ്യുകൾ ആവശ്യമുള്ളവരെ വായിക്കു, വീഡിയോ റിവ്യൂകൾ സിനിമയെ ബാധിക്കാറുണ്ട്: രക്ഷിത് ഷെട്ടി
കാക്ക കുളിച്ചാല്‍ കൊക്കാകുമോയെന്നായിരുന്നു ചോദിച്ചത്, പക്ഷെ പടം 100 ദിവസം ഓടി; റിവ്യു വിവാദത്തില്‍ ജഗദീഷ്

ഏറെ ഹിറ്റായ സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ആമസോൺ പ്രൈമിൽ മലയാളത്തിലും ലഭ്യമാണെന്നും കാണാത്തവർ സൈഡ് ബി കാണുന്നതിന് മുന്നേ സപ്ത സാഗരദാച്ചേ എല്ലൊ സൈഡ് എ കാണമെന്നും രക്ഷിത് ഷെട്ടി അഭ്യർത്ഥിച്ചു.

ടോബി എന്ന ചിത്രത്തിലൂടെ ഫേമസ് ആയ ചൈത്ര ആചാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 777 ചാർലി എന്ന ചിത്രത്തിന് കേരളത്തിൽ നിന്നും കിട്ടിയ വലിയ സ്വീകാര്യതക്ക് നന്ദി പറഞ്ഞ രക്ഷിത് ഒടി ടിയിൽ റിലീസ് ആയ മലയാളം വേർഷൻ സപ്ത സാഗര ദാച്ചേ യെല്ലോ സൈഡ് എയ്ക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും പൂർണ്ണമായും തിയേറ്റർ എക്‌സ്പീരിയൻസ് പ്രേക്ഷകന് ലഭിക്കുന്ന ചിത്രമായിരിക്കും സപ്ത സാഗര ദാച്ചേ യെല്ലോ സൈഡ് ബി എന്നും രക്ഷിത് പറഞ്ഞു.

എഴുത്ത് റിവ്യുകൾ ആവശ്യമുള്ളവരെ വായിക്കു, വീഡിയോ റിവ്യൂകൾ സിനിമയെ ബാധിക്കാറുണ്ട്: രക്ഷിത് ഷെട്ടി
കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?

നവംബർ 17 നാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് കേരളത്തിലെത്തിക്കുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.

പരംവാഹ് പിക്‌ചേഴ്‌സിന്റെ ബാനറിൽ രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണം. ഹേമന്ത് എം. റാവു രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ.ആച്ചാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ചരൺ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി, എഡിറ്റിംഗ് സുനിൽ എസ്. ഭരദ്വാജ്, തിരക്കഥ ഹേമന്ത് എം. റാവു,ഗുണ്ടു ഷെട്ടി, ശബ്ദ മിശ്രണം എം.ആർ.രാജാകൃഷ്ണൻ, ആർട്ട് ഡയറക്ടർ ഉല്ലാസ് ഹൈദൂർ എന്നിവർ നിർവ്വഹിക്കുന്നു.പിആർഒ പ്രതീഷ് ശേഖർ.

logo
The Fourth
www.thefourthnews.in