മിസ്കിന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതി

മിസ്കിന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതി

അസുരന്‍, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വി ക്രിയേഷന്‍സ് തന്നെയാകും പുതിയ മിസ്കിന്‍ ചിത്രത്തിന് പിന്നിലും

മിസ്കിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി. ഏറ്റവും പുതിയ വെബ് സീരീസായ ഫർസിയുടെ വിജയ തിളക്കത്തിനിടെയാണ് വിജയ് സേതുപതി പ്രശസ്ത സംവിധായകനൊപ്പം കൈകോർക്കാനൊരുങ്ങുന്നത്. ചെന്നൈയിലും പരിസരങ്ങളിലുമാകും ചിത്രീകരണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അസുരന്‍, കര്‍ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വി ക്രിയേഷന്‍സ് തന്നെയാകും പുതിയ മിസ്കിന്‍ ചിത്രത്തിന് പിന്നിലും.

മിസ്കിന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതി
'ഞാൻ ഭാഗ്യവാനാണ്, ഒരുപാട് നന്ദി'; മിസ്കിന് ലോകേഷിന്റെ മറുപടി

ആന്‍ഡ്രിയ നായികയായെത്തുന്ന മിസ്കിൻ ചിത്രമായ പിസാസ് - 2വില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതോടൊപ്പമാണ് നായകനായെത്തുന്ന ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മിസ്കിന്റെ പുതിയ ചിത്രത്തില്‍ നായകനായെത്തുന്നത് വിജയ് സേതുപതി
ലിയോയിൽ മിസ്കിന്റെ കഥാപാത്രം കൊല്ലപ്പെട്ടോ? ആരാധകരുടെ സംശയത്തിന് കാരണമിതാണ്

അതേസമയം, വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമസോണ്‍ പ്രൈം സീരീസ് ‘ഫര്‍സി’ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. നിരവധി ആളുകളാണ് സീരീസിനെ പ്രശംസിച്ച് രംഗത്ത് എത്തിയത്. ഫെബ്രുവരി 10നാണ് ആദ്യ സീസണ്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in