പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും; 'തെക്ക് വടക്ക്' സിനിമയുടെ ഗെറ്റപ്പ് പുറത്ത്

പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും; 'തെക്ക് വടക്ക്' സിനിമയുടെ ഗെറ്റപ്പ് പുറത്ത്

മധ്യവയസ്‌കരായ കഥാപാത്രങ്ങളാണ് ഇരുവരുമെന്ന് വീഡിയോ വ്യക്തമാക്കുന്നു

വിനായകനും സുരാജ് വെഞ്ഞാറമൂടും പ്രഥാന കഥാപാത്രങ്ങളാവുന്ന 'തെക്ക് വടക്ക്' സിനിമയിലെ ഇരുവരുടെയും ഗെറ്റപ്പ് പുറത്തുവിട്ടു. ക്യാരക്ടര്‍ റിവീലിങ് ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

കഷണ്ടി കയറിയ തലയും പിരിച്ചുവെച്ച കൊമ്പന്‍ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമൂടും പരസ്പരം മുഖം തിരിഞ്ഞുനിൽക്കുന്നതാണ് വീഡിയോ. മധ്യവയസ്‌കരായ കഥാപാത്രങ്ങളാണ് ഇരുവരുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒപ്പം സിനിമയുടെ തമാശ സ്വഭാവവും ടീസറിലുണ്ട്.

എസ് ഹരീഷിന്റെ 'രാത്രി കാവല്‍' എന്ന കഥയെ ആസ്പദമാക്കിയായി ഒരുക്കുന്ന 'തെക്ക് വടക്ക്' പ്രേം ശങ്കറാണ് സംവിധാനം ചെയ്യുന്നത്. എസ് ഹരീഷിന്റേതാണ് രചന. അഞ്ജന തിയറ്റേഴ്‌സിന്റെയും വാര്‍സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ അഞ്ജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്ന് ഒരുക്കുന്ന ചിത്രം പാലക്കാട് ചിത്രീകരണം പൂര്‍ത്തിയാക്കി.

പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും; 'തെക്ക് വടക്ക്' സിനിമയുടെ ഗെറ്റപ്പ് പുറത്ത്
'ലോർഡ് ഓഫ് ദ റിംഗ്സ്: റിംഗ്സ് ഓഫ് പവർ'; സീസൺ 2 ടീസർ പുറത്തിറങ്ങി

മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്.

ആര്‍ഡിഎക്‌സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം.

പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി.

ജയിലറിനുശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് 'തെക്ക് വടക്ക്'. ഈ ചിത്രത്തിനുശേഷം വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും.

logo
The Fourth
www.thefourthnews.in