'ലോർഡ് ഓഫ് ദ റിങ്സ്: റിങ്സ് ഓഫ് പവർ'; സീസൺ 2 ടീസർ പുറത്തിറങ്ങി

'ലോർഡ് ഓഫ് ദ റിങ്സ്: റിങ്സ് ഓഫ് പവർ'; സീസൺ 2 ടീസർ പുറത്തിറങ്ങി

പരമ്പരയുടെ ആദ്യ സീസൺ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരുന്നു

ആമസോൺ സ്റ്റുഡിയോയിൽനിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ലോർഡ് ഓഫ് ദി റിങ്: ദി റിങ്സ് ഓഫ് പവർ’ (The Lord of the Rings: The Rings of Power) ടെലിവിഷൻ പരമ്പരയുടെ സീസൺ 2 ടീസർ പുറത്തിറങ്ങി. പരമ്പരയുടെ ആദ്യ സീസൺ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരുന്നു. ലോകമെമ്പാടും 10 കോടി ആളുകൾ കണ്ട സീരീസിൻ്റെ ആദ്യ സീസൺ പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനൽ സീരീസുകളിലൊന്നായിരുന്നു.

സീരീസിൻ്റെ രണ്ടാം സീസണ്‍ ഓഗസ്റ്റ് 29ന് 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഒന്നിലധികം ഭാഷകളിൽ ആഗോളതലത്തിൽ സ്ട്രീമിങ് തുടങ്ങുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചു.

'ലോർഡ് ഓഫ് ദ റിങ്സ്: റിങ്സ് ഓഫ് പവർ'; സീസൺ 2 ടീസർ പുറത്തിറങ്ങി
കളംമാറ്റി ചവിട്ടി ജിസ് ജോയ്, ഇത് ബിജു മോനോന്റെയും ആസിഫിന്റെയും പോരാട്ടം; ത്രില്ലടിപ്പിച്ച് 'തലവൻ' ട്രെയ്‌ലര്‍

ലോകത്തിലെ ഏറ്റവും വലിയ ലിറ്റററി വില്ലന്മാരിൽ ഒരാളായ സൗരോണിൻ്റെ റോളിൽ ചാർലി വിക്കേഴ്‌സാണ് എത്തുന്നത്. പുതിയ രൂപത്തിലുള്ള ചാർളി വിക്കേഴ്‌സിൻ്റെ തിരിച്ചുവരവ് ഫീച്ചർ ചെയ്യുന്ന പുതിയ സീസണിൻ്റെ കീ ആർട്ടും പുറത്തിറക്കിയിട്ടുണ്ട്.

ട്രെയിലർ പ്രേക്ഷകരെ ജെആർആര്‍ ടോൾകീൻ്റെ രണ്ടാം യുഗത്തിലേക്കുള്ള ആക്ഷൻ പായ്ക്ക് യാത്രയിലേക്കാണ് കൊണ്ടുപോകുന്നത്. സമ്പൂർണ അധികാരത്തിനായുള്ള തൻ്റെ പ്രതികാരാന്വേഷണം തുടരുന്ന സൗരോണിൻ്റെ ദുഷ്ട സാന്നിധ്യവും ട്രെയിലറിൽ കാണിക്കുന്നുണ്ട്.

'ലോർഡ് ഓഫ് ദ റിങ്സ്: റിങ്സ് ഓഫ് പവർ'; സീസൺ 2 ടീസർ പുറത്തിറങ്ങി
ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം; പരസ്പരധാരണയോടെ വേർപിരിയുന്നതായി ജി വി പ്രകാശ് കുമാറും സൈന്ധവിയും

ഗാലഡ്രിയൽ, എൽറോണ്ട്, പ്രിൻസ് ഡ്യൂറിൻ IV, അരോണ്ടിർ, സെലിബ്രിംബോർ എന്നിവരുൾപ്പെടെ ആരാധകരുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളുടെ തിരിച്ചുവരവിനെ അറിയിക്കുകയും ചെയ്യുന്ന ഈ ഫസ്റ്റ് ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടുതൽ റിങ്ങുകളുടെ സൃഷ്ടിയെ വെളിപ്പെടുത്തുന്നു.

ലോർഡ് ഓഫ് ദ റിങ്സ്: ദി റിങ്സ് ഓഫ് പവർ സീസൺ രണ്ട്  ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പ്രൈം വീഡിയോയിൽ ലഭ്യമാകും.

logo
The Fourth
www.thefourthnews.in