വിനീതും ലാല്‍ജോസും മുക്തയും ഒന്നിക്കുന്ന 'കുരുവിപാപ്പ' നവംബറില്‍ തീയേറ്ററുകളിലേക്ക്

വിനീതും ലാല്‍ജോസും മുക്തയും ഒന്നിക്കുന്ന 'കുരുവിപാപ്പ' നവംബറില്‍ തീയേറ്ററുകളിലേക്ക്

ഫാമിലി സറ്റയർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.

വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന ചിത്രം 'കുരുവിപാപ്പ' നവംബർ രണ്ടാം വാരത്തോടെ തീയേറ്ററുകളിലേക്ക്. ഫാമിലി സറ്റയർ ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ് എന്നിവർ ചേർന്നാണ്. സീറോ പ്ലസ് എൻറർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ഖാലിദ് കെ, ബഷീർ കെ കെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വിനീതും ലാല്‍ജോസും മുക്തയും ഒന്നിക്കുന്ന 'കുരുവിപാപ്പ' നവംബറില്‍ തീയേറ്ററുകളിലേക്ക്
ഗിന്നസ് പക്രു നായകനാവുന്ന '916 കുഞ്ഞൂട്ടൻ'; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

വിനീത്, കൈലാഷ്, ലാൽ ജോസ്, മുക്ത എന്നിവരെ കൂടാതെ തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ്‌ കീഴാറ്റൂർ, രാജേഷ് ശർമ,കിച്ചു ടെല്ലസ്, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ദീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലമ്പൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്,സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനസിയോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.

വി.ടി ശ്രീജിത്ത് എഡിറ്റിം​ഗ് നിർവഹിക്കുന്നു. ജിജു കൊടുങ്ങല്ലൂർ മേക്കപ്പും ശരണ്യ ജീബു കോസ്റ്റ്യൂമും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ രാജേഷ് ആണ്. റൺ രവിയുടേതാണ് സംഘട്ടനം.

logo
The Fourth
www.thefourthnews.in