'ഇതിലാരാണ് ആരാണ് കുറുക്കൻ'? വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

'ഇതിലാരാണ് ആരാണ് കുറുക്കൻ'? വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ശ്രീനിവാസനും, വിനീത് ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രം

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന് ശേഷം വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രമാണ് കുറുക്കൻ. വിനീതും ശ്രീനിവാസനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും കുറുക്കനുണ്ട്. ഷൈൻ ടോം ചാക്കോയാണ് മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. വിനീതും ഷൈനും ശ്രീനിവാസനുമാണ് പോസ്റ്ററിലുള്ളത് . ഇതിലാരായിരിക്കും കുറുക്കൻ എന്ന് ചോദിച്ചു കൊണ്ടാണ് വിനീത് ശ്രീനിവാസൻ പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്

നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധാനം. മനോജ് റാം സിങ്ങാണ് തിരക്കഥ. ജിബു ജേക്കബാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ശ്രുതി ജയൻ , സുധീർ കരമന, എന്നിവരാണ് മറ്റ് താരങ്ങൾ

'ഇതിലാരാണ് ആരാണ് കുറുക്കൻ'? വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
മൂന്ന് നായികമാരും ചാക്കോച്ചനും; സെന്ന ഹെഗ്‌ഡെ ചിത്രം പദ്മിനി- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വർണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മാണം. മിന്നൽ മുരളിയിലെ പാട്ടുകൾ എഴുതിയ മനു രഞ്ജിത്താണ് ഗാനരചയിതാവ് . സംഗീതം ഇളയരാജ.

'ഇതിലാരാണ് ആരാണ് കുറുക്കൻ'? വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
മാള്‍ട്ടി മേരി ആദ്യമായി ഇന്ത്യയില്‍; പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും മകൾക്കൊപ്പം മുംബൈയിലെത്തി
logo
The Fourth
www.thefourthnews.in