ഷൈൻ ടോം ചാക്കോ-കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ട്രെയ്‌ലർ പുറത്ത്

ഷൈൻ ടോം ചാക്കോ-കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ട്രെയ്‌ലർ പുറത്ത്

അഞ്ച് വര്‍ഷത്തിന് ശേഷമാണ് കമൽ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. 2018ൽ പുറത്തിറങ്ങിയ 'ആമി'യാണ് അവസാനമായി വെള്ളിത്തിരയിലെത്തിയ കമൽ ചിത്രം

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ട്രെയ്‌ലർ പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കമൽ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നത്. മലയാളത്തിലെ യുവനടൻ ഷൈൻ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത് കമലിന്റെ ചിത്രത്തിലൂടെയാണ്. കമലിന്‍റെ അസിസ്റ്റന്‍റ് ആയിട്ടാണ് ഷൈന്‍ സിനിമ മേഖലയിലേക്കെത്തുന്നത്. ആദ്യമായി സ്വന്തം ഗുരുവിന്റെ ചിത്രത്തിൽ നായകനായി എത്തുന്നുവെന്ന പ്രതേകതയും ഈ ചിത്രത്തിനുണ്ട്. ജനുവരി 19നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഷൈൻ ടോം ചാക്കോ-കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ട്രെയ്‌ലർ പുറത്ത്
എമ്പുരാൻ രണ്ടാം ഷെഡ്യൂൾ നാളെ ആരംഭിക്കും; മോഹൻലാൽ യുകെയിലേക്ക്

രസകരവും കൗതുകം ജനിപ്പിക്കുന്നതുമാണ് പുറത്തിറങ്ങിയ ട്രെയ്‌ലർ. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്.

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഏറെ നായികാപ്രാധാന്യമുള്ള ചിത്രമാണിതെന്ന് ഉറപ്പു നൽകുന്നവയാണ് പുറത്തിറങ്ങിയ ടീസറും ട്രൈയ്ലറുമെല്ലാം. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ഷൈൻ ടോം ചാക്കോ-കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' ട്രെയ്‌ലർ പുറത്ത്
പ്രതീക്ഷ അവസാനിച്ചിട്ടില്ല, ഓസ്‌കറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് 2018; പ്രതികരണവുമായി ജൂഡ് ആന്തണി

മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്.

2018ൽ മഞ്ജു വാരിയർ, ടോവിനോ തോമസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രം 'ആമി'യാണ് അവസാനമായി വെള്ളിത്തിരയിലെത്തിയ കമൽ ചിത്രം.

logo
The Fourth
www.thefourthnews.in