'സിനിമയെ അപകടത്തിലാക്കുന്ന അനീതിയും അസന്തുലിതാവസ്ഥയും പറുത്തുവരണം'; വിവരാവകാശ കമ്മിഷൻ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി

'സിനിമയെ അപകടത്തിലാക്കുന്ന അനീതിയും അസന്തുലിതാവസ്ഥയും പറുത്തുവരണം'; വിവരാവകാശ കമ്മിഷൻ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി

കണ്ടെത്തലുകള്‍ പുറത്തുവിടാതെ നിർദേശങ്ങള്‍ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ഡബ്ല്യുസിസി വിമർശിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). കമ്മിഷന്റെ ഉത്തരവ് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഡബ്ല്യുസിസി പറഞ്ഞു. കണ്ടെത്തലുകള്‍ പുറത്തുവിടാതെ നിർദേശങ്ങള്‍ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ഡബ്ല്യുസിസി വിമർശിച്ചു.

റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിടുന്നതിലൂടെ പരിഹാരനടപടികള്‍ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ഉപകരിക്കും. തുറന്നുപറച്ചില്‍ നടത്തിയ അതിജീവിതരെ സംരക്ഷിച്ചുകൊണ്ട് റിപ്പോർട്ടിലെ നിർദേശങ്ങളും സിനിമ വ്യവസായത്തിന്റെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും പുറത്തുവരണ്ടത് തന്നെയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

'സിനിമയെ അപകടത്തിലാക്കുന്ന അനീതിയും അസന്തുലിതാവസ്ഥയും പറുത്തുവരണം'; വിവരാവകാശ കമ്മിഷൻ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുമോ? സര്‍ക്കാരിന് മുന്നിലുള്ള വഴികളെന്ത്?

സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവചേനങ്ങളും അനീതികളും തുറന്നുകാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലുള്ള പഠനങ്ങള്‍ നടത്തി ബെസ്റ്റ് പ്രാക്ടീസ് റെക്കമെൻഡേഷൻസ് അടക്കം സർക്കാരിന് നല്‍കിയിട്ടുള്ള കാര്യവും ഡബ്ല്യുസിസി ചൂണ്ടിക്കാണിക്കുന്നു. വിവരാവകാശകമ്മിഷന്റെ ഇടപെടല്‍ അതിജീവിതർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് ഉത്തരവ് ശനിയാഴ്ചയാണ് പുറത്തുവന്നത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റുള്ള വിവരങ്ങള്‍ പുറത്ത് വിടണമെന്നാണ് ഉത്തരവ്. ആര്‍ടിഐ നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെയ്ക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എഎ അബ്ദുല്‍ ഹക്കീം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ റിപ്പോര്‍ട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.

logo
The Fourth
www.thefourthnews.in