വിജയ് ചിത്രങ്ങളെ പേടിക്കുന്നത് ആരാണ് ?

തെന്നിന്ത്യയിലെ മറ്റൊരു താരത്തിനും അനുഭവിക്കേണ്ടി വരാത്ത തരത്തില്‍ പ്രശ്നങ്ങള്‍ വിജയ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടാവാറുണ്ട്

വിജയ്... ദളപതി വിജയ്, ഈ പേര് ഇന്നൊരു ബ്രാന്റാണ്. ദിനംപ്രതിയെന്നോണം വളരുന്ന തകര്‍ക്കാന്‍ പറ്റാത്തൊരു ബ്രാന്റ്. 700 ഓളം സ്‌ക്രീനുകളിലാണ് കേരളത്തില്‍ മാത്രം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ലിയോ റിലീസ് ചെയ്യുന്നത്. ബുക്കിങ് തുടങ്ങി നിമിഷനേരം കൊണ്ടാണ് ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ വിറ്റുപോയത്. ഒരു റൊമാന്റിക് ഹീറോ ആയി സിനിമയിലേക്ക് കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ അടക്കി വാഴുന്ന സൂപ്പര്‍ താരമായ വിജയ്‌യുടെ ജീവിതം ഒരു സിനിമാക്കഥപോലെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. സിനിമാക്കാരനായ അച്ഛന്റെ മകനായാണ് വിജയ്‌യും അരങ്ങേറ്റം കുറിച്ചതെങ്കിലും ഏതൊരു പുതുമുഖവും നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വന്നിരുന്നു. വിജയ്‌യുടെ സിനിമയിലെ വളര്‍ച്ചയും ആരാധക പിന്തുണയും സിനിമയ്ക്ക് പുറത്തുള്ളവരും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും തങ്ങളുടെ ഇഷ്ടതാരത്തിന് നേരെ ഒളിയമ്പുകള്‍ ഉണ്ടാവുന്നുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിജയ്‌യുടെ ഒരോ സിനിമയും റിലീസ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങളും ഒട്ടും കുറവല്ല. തെന്നിന്ത്യയിലെ മറ്റൊരു താരത്തിനും അനുഭവിക്കേണ്ടി വരാത്ത തരത്തില്‍ പ്രശ്നങ്ങള്‍ വിജയ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടാവാറുണ്ട്.

വിജയ് ചിത്രങ്ങളെ പേടിക്കുന്നത് ആരാണ് ?
പ്രീബുക്കിങ്ങിൽ കെജിഎഫിനെ പിന്നിലാക്കി ലിയോ; ആദ്യ ദിനത്തിൽ 7.3 കോടിയെന്ന റെക്കോഡ് കളക്ഷൻ

എന്തുകൊണ്ടാണ് വിജയ് ചിത്രങ്ങള്‍ക്ക് മാത്രം ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ?, എന്തുകൊണ്ടാണ് ചില ആളുകളെങ്കിലും വിജയ്‌യെ ഭയക്കുന്നത് ?, എന്തൊക്കെയാണ് വിജയ് നേരിട്ട പ്രശ്നങ്ങള്‍ ?, എങ്ങനെയാണ് ഈ പ്രശ്നങ്ങളെയെല്ലാം നേരിട്ട് അയാള്‍ ആരാധകരുടെ ദളപതിയായത് ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in