ആരാണ് കൽക്കിയിലെ ബുജ്ജി? സസ്‌പെൻസ് കഥാപാത്രം മേയ് 22 ന്

ആരാണ് കൽക്കിയിലെ ബുജ്ജി? സസ്‌പെൻസ് കഥാപാത്രം മേയ് 22 ന്

ഭൈരവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽക്കി 2898 എഡി. പ്രഭാസിനൊപ്പം ഉലകനായകൻ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രം സയൻസ് ഫിഷൻ പീരീഡ് മൂവിയാണെന്നാണ് സൂചന. ഭൈരവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഒരു കഥാപാത്രത്തെ പരിചയപ്പെടുത്താനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഭൈരവയുടെ അടുത്ത സുഹൃത്തായ ബുജ്ജിയെയാണ് അണിയറപ്രവർത്തകർ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.

മേയ് 22 ന് ബുജ്ജിയെ പ്രേക്ഷകർക്കു പരിചയപ്പെടുത്തും. 'ബിൽഡിങ് എ സൂപ്പർസ്റ്റാർ ബുജ്ജി' എന്ന വിശേഷണത്തോടെയാണ് ബുജ്ജിയെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തുന്നത്.

ആരാണ് കൽക്കിയിലെ ബുജ്ജി? സസ്‌പെൻസ് കഥാപാത്രം മേയ് 22 ന്
നരേന്ദ്രമോദിയായി സത്യരാജ് എത്തുമോ ?; പ്രതികരിച്ച് താരം

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 27 ന് തീയേറ്ററുകളിൽ എത്തും.

ജോർജ് സ്റ്റോജിൽ കോവിച്ച് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് 'കൽക്കി 2898 എഡി'യുടെയും പാട്ടുകൾ ഒരുക്കുന്നത്.

logo
The Fourth
www.thefourthnews.in