ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് താരമായി ദീപിക; പ്രതിവർഷം
അടയ്ക്കുന്നത് കോടികൾ

ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് താരമായി ദീപിക; പ്രതിവർഷം അടയ്ക്കുന്നത് കോടികൾ

ഏറ്റവും കൂടുതൽ നികുതിയടച്ച വ്യക്തികളുടെ പട്ടികയിൽ ബോളിവുഡിൽ നിന്ന് ഇടം നേടിയ ഏക വനിതാ അഭിനേതാവ് കൂടിയാണ് ദീപിക

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആദായ നികുതി അടക്കുന്ന വനിതാ താരമായി ദീപിക പദുകോൺ. 2016-17 വർഷ കാലയളവ് മുതൽ പ്രതിവർഷം ഏകദേശം 10 കോടി രൂപ താരം നികുതിയടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . ഇന്ത്യയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നികുതിയടച്ച വ്യക്തികളുടെ പട്ടികയിൽ ബോളിവുഡിൽ നിന്ന് ഇടം നേടിയ ഏക വനിതാ അഭിനേതാവ് കൂടിയാണ് ദീപിക.

ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന ബോളിവുഡ് താരമായി ദീപിക; പ്രതിവർഷം
അടയ്ക്കുന്നത് കോടികൾ
'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം

2019 ൽ ഏറ്റവും ഉയർന്ന ആസ്തിയുള്ള 10 ഇന്ത്യൻ താരങ്ങളുടെ ഫോബ്സ് മാഗസിന്റെ പട്ടികയിലും ദീപിക ഇടം പിടിച്ചിരുന്നു. അജയ് ദേവ്ഗൺ, രജനീകാന്ത്, രോഹിത് ശർമ്മ തുടങ്ങിയവരെ പിന്തള്ളിയാണ് ദീപിക പട്ടികയിൽ ഇടം നേടിയത്. ഏകദേശം 500 കോടിയാണ് ദീപികയുടെ ആസ്തി എന്നാണ് വിവരം.

ഈ വർഷം പുറത്തിറങ്ങിയ പഠാൻ ബ്ലോക്ക്ബസ്റ്റർ വിജയമായതോടെ ദീപികയുടെ താരമൂല്യം വീണ്ടും ഉയർന്നു. കഴിഞ്ഞ ഫിഫ ലോകകപ്പ് മത്സര വേദിയിൽ ട്രോഫി അനാച്ഛാദനം ചെയ്യാൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ദീപിക. ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയി വിറ്റണിന്റെ ബ്രാൻഡ് അംബാസിഡറാകുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് താരം

ഷാരൂഖ് ഖാൻ, നയൻ‌താര തുടങ്ങി വൻ താര നിര അണിനിരക്കുന്ന 'ജവാൻ' ആണ് ദീപികയുടെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ അതിഥി വേഷത്തിലാണ് ദീപിക എത്തുക. പ്രഭാസിനൊപ്പമുള്ള പ്രൊജക്ട് കെ, ഋതിക് റോഷനൊപ്പമുള്ള ഫൈറ്റർ തുടങ്ങിയ ചിത്രങ്ങളാണ് ദീപികയുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ.

logo
The Fourth
www.thefourthnews.in