'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം

'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം

ഷാരൂഖ് ഖാൻ ചിത്രം പഠാന്‍ ബോക്സ് ഓഫീസില്‍ യഥാര്‍ഥത്തില്‍ എത്രകോടി നേടി എന്ന് തമാശയായി കാജോള്‍ ചോദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്

കാജോളും ഷാരൂഖ് ഖാനും എക്കാലവും സിനിമാപ്രേമികളുടെ ഇഷ്ടജോഡികളാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടിനിടെ ഏഴോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇന്നും ഓണ്‍സ്‌ക്രീനില്‍ എന്ന പോലെ ഓഫ്‌സ്‌ക്രീനിലും താരങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍, അടുത്തിടെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് ഖാനെക്കുറിച്ച് കാജോളിന്റെ പരാമർശം ഇരുവരുടെയും സൗഹൃദത്തെ സോഷ്യല്‍മീഡിയയില്‍ ചോദ്യം ചെയ്യുന്നതിലേക്ക് നയിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രം പഠാന്‍ ബോക്സ് ഓഫീസില്‍ യഥാര്‍ഥത്തില്‍ എത്രകോടി നേടി എന്ന് തമാശയായി കാജോള്‍ ചോദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം
'ആ വസ്ത്രം തിരഞ്ഞെടുത്തത് മതവികാരം വ്രണപ്പെടുത്താനല്ല'; പഠാൻ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ

ലൈവ് ഹിന്ദുസ്ഥാന് നല്‍കിയ അഭിമുഖത്തില്‍, തന്റെ ദീര്‍ഘകാല സുഹൃത്തായ ഷാരൂഖ് ഖാനോട് എന്താണ് ചോദിക്കാനുള്ളതെന്ന റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിനായിരുന്നു കജോളിന്റെ മറുപടി.''പഠാന്‍ ശരിക്കും എത്രകോടിയാണ് നേടിയത്?' എന്ന് തമാശയായി ചോദിച്ചതിന് ശേഷം വീഡിയോ ക്ലിപ്പില്‍ കാജോള്‍ ചിരിക്കുന്നതുമാണ് കാണുന്നത്.

'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം
'പ്രതിഫലമില്ലെങ്കിൽ പോലും അഭിനയിക്കുമായിരുന്നു'; ജവാൻ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി വിജയ് സേതുപതി

സോഷ്യല്‍ മീഡിയയില്‍ ഷാരൂഖ് ആരാധകര്‍ കജോളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കജോളും ഷാരൂഖും ഇപ്പോഴും സുഹൃത്തുക്കളാണോ എന്നാണ് ആശ്ചര്യത്തോടെ പലരും ചോദിക്കുന്നത്. യഷ് രാജ് ഫിലിംസ് നിര്‍മിച്ച സ്പൈ ത്രില്ലറായ പഠാന്‍, ബോക്സ് ഓഫീസില്‍ എത്ര കളക്ഷന്‍ നേടിയിട്ടുണ്ടെന്ന് ചോദിക്കേണ്ടത് ഷാരൂഖ് ഖാനോടല്ല, ആദിത്യ ചോപ്രയോടാണെന്നും ചില ആരാധകര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയില്‍ മൊത്തം 665 കോടി രൂപയാണ് പഠാന്‍ നേടിയത്.

കജോളിന്റെ ചോദ്യത്തിന് ധൈര്യമായി മറുപടി പറയൂ എന്നാണ് ഷാരൂഖിനെ മെന്‍ഷന്‍ ചെയ്ത് ക്ലിപ്പ് പങ്കുവച്ച് ആരോധകര്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ കജോളിനെ പിന്തുണച്ചും കമന്റ് ചെയ്യുന്നുണ്ട്. കജോളിന്റെ ചോദ്യം ന്യായമാണെന്നും ഇന്ത്യയിലെ ബോക്‌സ് ഓഫീസ് ഡാറ്റ ഒരിക്കലും ഔദ്യോഗികമല്ലെന്നും സാധ്യതകള്‍ മാത്രമാണെന്നും പഠാന്‍ ഇത്രയും വലിയ കളക്ഷന്‍ നേടിയിട്ടില്ലെന്നുമാണ് ചിലരുടെ അഭിപ്രായം.

'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം
'വരൂ വീണ്ടും പ്രണയിക്കാം'; ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ വാലന്റൈന്‍സ് ദിനത്തില്‍ തീയറ്ററിലേയ്ക്ക്

അതേസമയം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഷാരൂഖുമായുള്ള ഏറെകാലത്തെ തന്റെ സൗഹൃദത്തെക്കുറിച്ചും ഇപ്പോള്‍ ഒരുമിച്ച് സിനിമ ചെയ്യാത്തതിനെക്കുറിച്ചും കാജോള്‍ സംസാരിച്ചിരുന്നു.''ആദ്യ സിനിമ മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായിയിരുന്നു. പിന്നീടും അത് തുടര്‍ന്നു. ഞങ്ങള്‍ ഒരുമിച്ച് നിരവധി സിനിമകള്‍ പതിവായി ചെയ്തിരുന്നു. എന്നാല്‍ ഒന്നിനുപുറകെ ഒന്നല്ല, രണ്ട് വര്‍ഷം കൂടുമ്പോള്‍ ഞങ്ങള്‍ ഒരു സിനിമ ചെയ്തു. ഒരുമിച്ച് സിനിമ ചെയ്യാന്‍ ഒരിക്കലും ഞങ്ങള്‍ മുന്‍കൈ എടുത്തിട്ടില്ല. ഞങ്ങള്‍ ഇപ്പോള്‍ 30 വര്‍ഷമായി സുഹൃത്തുക്കളാണ്. ആ യാത്ര അവസാനിച്ചിട്ടില്ലെന്നും ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,'' കജോള്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in