ജയിലറിന് മുൻപും മമ്മൂട്ടിക്ക് തമിഴ് ഹിറ്റ് മിസ്; മണിരത്നം ചിത്രം ഇരുവറിലെ പിന്മാറ്റം അവസാന നിമിഷം

ജയിലറിന് മുൻപും മമ്മൂട്ടിക്ക് തമിഴ് ഹിറ്റ് മിസ്; മണിരത്നം ചിത്രം ഇരുവറിലെ പിന്മാറ്റം അവസാന നിമിഷം

പ്രകാശ് രാജിന്റെ വേഷത്തിലേക്ക് മണിരത്നം സമീപിച്ചത് മമ്മൂട്ടിയെ

ജയിലറിന്റെ വമ്പന്‍ ഹിറ്റിന് പിന്നാലെ ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്ക് മമ്മൂട്ടിയെ പരിഗണിച്ചിരുന്നതും സജീവ ചര്‍ച്ചയാണ്. വിനായകൻ ചെയ്ത വർമ്മൻ എന്ന വേഷത്തിനായി സമീപിച്ചെങ്കിലും ആ കഥാപാത്രം മമ്മൂട്ടിക്ക് ചേരില്ലെന്നതിനാൽ രജനീകാന്തും നെല്‍സണും ചർച്ച ചെയ്ത് ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഓഡിഷനിഷലടക്കം പങ്കെടുത്ത ശേഷം അവസാനനിമിഷം മമ്മൂട്ടി പിന്‍മാറിയ ഒരു തമിഴ് ചിത്രമുണ്ട്, മണിരത്‌നം സംവിധാനം ചെയ്ത എവര്‍ ഗ്രീന്‍ പൊളിറ്റിക്കല്‍ ഡ്രാമ ഇരുവര്‍

1997 ല്‍ പുറത്തിറങ്ങിയ ഇരുവറിൽ എംജിആറായി മോഹന്‍ലാലിനേയും കരുണാനിധിയായി മമ്മൂട്ടിയേയും അവതരിപ്പിക്കാനായിരുന്നു മണിരത്‌നത്തിന്‌റെ തീരുമാനം. ഇതിനായി മണിരത്‌നം മമ്മൂട്ടിയുടെ സ്‌ക്രീന്‍ ടെസ്റ്റും ഓഡിഷനും നടത്തി. കരുണാനിധിയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ തമിഴ് ശെല്‍വനാകാന്‍, ഗെറ്റപ്പിലും മാനറിസത്തിലും മമ്മൂട്ടിക്ക് സാധിക്കുമെന്ന് മണിരത്‌നം ഉറപ്പിച്ചു

എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി കവിയും കാവ്യാത്മകമായി സെന്തമിഴ് സംസാരിക്കുകയും ചെയ്യുന്ന തമിഴ് ശെല്‍വനാകാന്‍ ( കരുണാനിധി) മമ്മൂട്ടി വിസമ്മതിച്ചു. ആ കഥാപാത്രത്തോട് നീതിപുലര്‍ത്താനാകുമെന്ന വിശ്വാസവും ധൈര്യവുമില്ലെന്ന് മമ്മൂട്ടി തുറന്ന് പറഞ്ഞു . തമിഴ് നന്നായി അറിയാമെങ്കിലും ദളപതിയില്‍ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ശെല്‍വനാകാന്‍ 'താന്‍ പോരാ' എന്ന് പറഞ്ഞ മമ്മൂട്ടി ഇരുവരില്‍ നിന്നും അവസാന നിമിഷം പിന്‍മാറി.

ജയിലറിന് മുൻപും മമ്മൂട്ടിക്ക് തമിഴ് ഹിറ്റ് മിസ്; മണിരത്നം ചിത്രം ഇരുവറിലെ പിന്മാറ്റം അവസാന നിമിഷം
കാലി കാർട്ടൽ മോഡലിൽ ഡോൺ മാത്യു ; ജയിലറിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതെങ്ങനെയെന്ന് പറഞ്ഞ് ജിഷാദ് ഷംസുദ്ദീൻ

തുടര്‍ന്നാണ് മണിര്തനം പ്രകാശ് രാജിനെ ആ കഥാപാത്രത്തിനായി കണ്ടെത്തിയത്. മോഹൻലാലിന്റേയും പ്രകാശ് രാജിന്റേയും മണിരത്നത്തിന്റേയും എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികയിലാണ് എന്നും ഇരുവറിന്റെ സ്ഥാനം

logo
The Fourth
www.thefourthnews.in