നിര്‍മിച്ചത് ഒറ്റക്കോപ്പി, 88 കൊല്ലത്തേക്ക് പുറത്തുവിടില്ല; മ്യൂസിയത്തിലുള്ള ഈ അപൂര്‍വ സംഗീതആൽബത്തിന് പ്രത്യേകതകളേറെ

നിര്‍മിച്ചത് ഒറ്റക്കോപ്പി, 88 കൊല്ലത്തേക്ക് പുറത്തുവിടില്ല; മ്യൂസിയത്തിലുള്ള ഈ അപൂര്‍വ സംഗീതആൽബത്തിന് പ്രത്യേകതകളേറെ

ജൂൺ 15 മുതൽ 24 വരെയാണ് മ്യൂസിയത്തിലെ പ്രദര്‍ശനം

അമേരിക്കയിലെ ഹിപ്പ് ഹോപ്പ് ഗ്രൂപ്പായ വു ടാങ് ക്ലാന്റെ അത്യപൂർവ ആൽബം പ്ലേ ചെയ്ത് ഓസ്‌ട്രേലിയൻ മ്യൂസിയം. ടാസ്മാനിയയിലെ മ്യൂസിയം ഓഫ് ഓൾഡ് ആൻഡ് ന്യൂ ആർട്ടിലാണ് ദിവസത്തിൽ രണ്ട് തവണ വീതം ട്രാക്കുകൾ പൊതുജനങ്ങൾക്കായി കേൾപ്പിക്കുന്നത്. ഒരൊറ്റ കോപ്പി മാത്രമുള്ള ഈ സംഗീത ആൽബം ജൂൺ 15 മുതൽ 24 വരെ മ്യൂസിയത്തിൽ കേൾപ്പിക്കും.

ആൽബത്തിന്റെ മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള സാമ്പിളുകൾ മാത്രമാണ് പ്രേക്ഷകർക്ക് കേൾക്കാൻ സാധിക്കുക. ലോകമെമ്പാടും നിരവധി ആരാധകരുള്ള വു-ടാങ് ക്ലാൻ സംഘം രഹസ്യമായി റെക്കോർട്ട് ചെയ്ത ആൽബത്തിന് ഒരൊറ്റ കോപ്പി മാത്രമായിരുന്നു നിർമിച്ചത്. ആറ് വർഷത്തിനിടയിൽ റെക്കോർഡ് ചെയ്ത 31 ട്രാക്കുകൾ ആണ് ആൽബത്തിൽ ഉള്ളത്.

വൺസ് അപ്പോൺ എ ടൈം ഇൻ ഷാവോലിൻ എന്ന് പേരിട്ടിരിക്കുന്ന ട്രാക്കിലെ ആൽബങ്ങൾ 2006 നും 2013 നും ഇടയിലാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്. ഓൺലൈൻ സ്ട്രീമിംഗും പൈറസിയും മൂലം സംഗീതത്തിന്റെ മൂല്യം 'വിലകുറഞ്ഞതായി' തോന്നിയതിനാലാണ് വു ടാങ് ക്ലാൻ സംഘം ഇത്തരമൊരു ആൽബം സംഘം നിർമിച്ചത്.

നിര്‍മിച്ചത് ഒറ്റക്കോപ്പി, 88 കൊല്ലത്തേക്ക് പുറത്തുവിടില്ല; മ്യൂസിയത്തിലുള്ള ഈ അപൂര്‍വ സംഗീതആൽബത്തിന് പ്രത്യേകതകളേറെ
പ്രഭാസിനൊപ്പം ചുവടുവെച്ച് പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാൻഝ; ഭൈരവ ആന്തവുമായി കൽക്കി 2898 എഡി ടീം

തുകൽ കൊണ്ട് പൊതിഞ്ഞ 174 പേജുള്ള പുസ്തകം ഉൾപ്പെടെ വെള്ളിയും നിക്കലും ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച കെയ്‌സിലാണ് ആൽബം പായ്ക്ക് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ആൽബം സ്വന്തമാക്കുന്ന ഉടമയ്ക്ക് 88 വർഷത്തേക്ക് ട്രാക്കുകൾ റിലീസ് ചെയ്യാൻ കഴിയില്ലെന്ന നിയമ വ്യവസ്ഥയും ഇതിൽ ഉണ്ട്.

2015-ൽ, ഫാർമസ്യൂട്ടിക്കൽ ബിസിനസും നിക്ഷേപകനുമായ മാർട്ടിൻ ഷ്‌ക്രേലിക്ക് ആൽബം 2 മില്യൺ ഡോളറിന് സ്വന്തമാക്കുകയായിരുന്നു. എന്നാൽ പിന്നീട് ഹെഡ്ജ് ഫണ്ട് നിക്ഷേപകരെ കബളിപ്പിച്ചതിന് കേസിൽ അകപ്പെടുകയും 2017 ൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 7.4 മില്യൺ ഡോളറിന്റെ ജപ്തിയുടെ ഭാഗമായി ആൽബം യുഎസ് ഗവൺമെന്റിന് നൽകേണ്ടിയും വന്നു.

പിന്നീട് യുഎസ് ഗവൺമെന്റിൽ നിന്നും 4 മില്യൺ ഡോളറിന് PleasrDAO എന്ന നോൺ-ഫംഗബിൾ ടോക്കൺ കളക്ടർമാർ ആൽബം സ്വന്തമാക്കുകയായിരുന്നു. ആൽബത്തിന്റെ പകർപ്പുകൾ ഉണ്ടാക്കുന്നതും പൊതുജനങ്ങൾക്കായി പരസ്യമായി ഗാനം കേൾപ്പിക്കുന്നതിനും നിയമപ്രകാരം സാധിക്കില്ല.

logo
The Fourth
www.thefourthnews.in