തെക്കിന്റെ കശ്മീര്‍; കുങ്കുമം പൂക്കുന്ന കാന്തല്ലൂര്‍

തെക്കന്‍ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിനു സമീപമുള്ള ഇവിടെ വിരിഞ്ഞത് തൂക്കത്തിലും ഗുണത്തിലും കശ്മീരിനേക്കാള്‍ മുന്തിയ കുങ്കുമം.

ഇന്ത്യയില്‍ കശ്മീര്‍ കഴിഞ്ഞാല്‍ കുങ്കുമം പൂക്കുന്ന സ്ഥലമെന്ന ഖ്യാതി നേടി കാന്തല്ലൂര്‍. തെക്കന്‍ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറിനു സമീപമുള്ള ഇവിടെ വിരിഞ്ഞത് തൂക്കത്തിലും ഗുണത്തിലും കശ്മീരിനേക്കാള്‍ മുന്തിയ കുങ്കുമം. കാന്തല്ലൂര്‍ പെരുമല പെരിയധനം വീട്ടില്‍ രാമമൂര്‍ത്തിയുടെ രണ്ടാം ശ്രമമാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം കുങ്കുമം നട്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം വിളവെടുപ്പ് കാര്യമായി നടന്നില്ല. ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ 25 സെന്റില്‍ നട്ടത് 400 ചുവട് കുങ്കുമതൈകളാണ്. ഇത് പോളിഹൗസിലും തുറസായ കൃഷിയിടത്തിലും നട്ട് പരീക്ഷണ കൃഷിയായി നടത്താന്‍ സഹായങ്ങള്‍ നല്‍കിയത് ഐസിഎആറിനു കീഴിലുള്ള ശാന്തന്‍പാറ കൃഷി വിഞ്ജാന കേന്ദ്രമാണ്. കുങ്കുമപ്പൂ കേരളത്തില്‍ പുഷ്പ്പിക്കാന്‍ മൂന്നു വര്‍ഷത്തെ പഠനത്തിന് നേതൃത്വം നല്‍കിയത് ഇവിടത്തെ പ്ലാന്റ് പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ ശാസ്ത്രഞ്ജന്‍ ഡോ. സുധാകറും.

തെക്കിന്റെ കശ്മീര്‍; കുങ്കുമം പൂക്കുന്ന കാന്തല്ലൂര്‍
1000 വര്‍ഷത്തേക്ക് ഒരു ക്രിസ്മസ് ട്രീ

കശ്മീരില്‍ നിന്ന് ഇദ്ദേഹമെത്തിച്ച കിഴങ്ങ് പ്രോട്രേയില്‍ കിളിര്‍പ്പിച്ചാണ് നട്ടത്. നടീല്‍ വസ്തു എത്തിച്ചതും പൂവ് തിരിച്ചെടുക്കുന്നതും കെവികെ തന്നെയാണ്. കിലോയ്ക്ക് മൂന്നു ലക്ഷം വരെയാണ് കുങ്കുമത്തിന്റെ വില. ഒരേക്കര്‍ കൃഷിയില്‍ ഒരു ലക്ഷം തൈകള്‍ നടാം. ഇതില്‍ നിന്ന് ഒന്നരക്കിലോ കുങ്കുമം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെക്കിന്റെ കശ്മീര്‍; കുങ്കുമം പൂക്കുന്ന കാന്തല്ലൂര്‍
ഹൈറേഞ്ചിന്റെ ഈന്തപ്പഴവും ഇടിയിറച്ചിയും, ഉണക്കി വിറ്റാല്‍ ഇരട്ടി ലാഭം

ശീതകാലമായ നവംബര്‍, ഡിസംബറിലാണ് കുങ്കുമം പൂക്കുന്നത്. തൈനട്ട് 35-40 ദിസത്തിനുള്ളില്‍ വിളവെടുക്കാമെന്നതാണ് പ്രത്യേകത. ചുരുങ്ങിയ കാലയളവില്‍ ഒരേക്കറില്‍ നിന്ന് അഞ്ചു ലക്ഷം രൂപയുടെ വിളവു കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത. പരീക്ഷണം വിജയമായതോടുകൂടി ഹൈറേഞ്ചിന്റെ തലവര മാറ്റാന്‍ സാധിക്കുന്ന മറ്റൊരു വിളകൂടി ശീതകാല കൃഷിയിലേക്ക് രംഗപ്രവേശനം ചെയ്തിരിക്കുകയാണ്.

ഫോണ്‍: രാമമൂര്‍ത്തി- 94958 81212.

Related Stories

No stories found.
logo
The Fourth
www.thefourthnews.in