പച്ചക്കറികളിലും പോഷക നഷ്ടം; ഇരുമ്പും വിറ്റാമിനുകളുമടക്കം കുറയുന്നതായി കണ്ടെത്തല്‍, കാരണം കാലാവസ്ഥാ വ്യതിയാനം, പരിഹാരമോ?

പച്ചക്കറികളിലും പോഷക നഷ്ടം; ഇരുമ്പും വിറ്റാമിനുകളുമടക്കം കുറയുന്നതായി കണ്ടെത്തല്‍, കാരണം കാലാവസ്ഥാ വ്യതിയാനം, പരിഹാരമോ?

20ാം നൂറ്റാണ്ടിന്റെ മധ്യത്തിലും അവസാനത്തിലുമായി പ്രധാനമായും പച്ചക്കറികള്‍ ഉള്‍പ്പെടുന്ന 43 ഭക്ഷണങ്ങളുടെ പോഷകങ്ങള്‍ കുറഞ്ഞു

കണ്ണിന് കാരറ്റ്, എല്ലുകളുടെ ബലത്തിന് വെണ്ടയ്ക്ക , കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഇലക്കറികള്‍ തുടങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അവയവങ്ങളുടെ ആരോഗ്യത്തിനും പല ഭക്ഷണങ്ങള്‍ ആരോഗ്യ വിദഗ്ദര്‍ നിര്‍ദേശിക്കാറുണ്ട്. ഓരോ പച്ചക്കറികളിലും അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവിനെ മുന്‍നിര്‍ത്തിയായിരുന്നു ഇത്തരത്തിലുള്ള വര്‍ഗീകരണം. ചെറിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ വന്നാല്‍ കാലങ്ങളായി അനുവര്‍ത്തിച്ചു പോരുന്ന രീതിയില്‍ ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിച്ചും ചിലത് ഒഴിവാക്കിയും നാം സ്വയം ചികിത്സകരുമാകുന്നുണ്ട്.

എന്നാല്‍ ഈ രീതി ഒഴിവാക്കേണ്ട സമയം അവസാനിച്ചിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പച്ചക്കറികളിലൂടെ നമുക്ക് ലഭിക്കുമെന്ന് നാം കരുതുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവില്‍ കാര്യമായ വ്യത്യാസങ്ങള്‍ വന്നിരിക്കുകയാണ്. പണ്ടത്തെ പോലെ ആ ഭക്ഷണം കഴിച്ചാല്‍ ആ വിറ്റാമിന്‍ ലഭിക്കുമെന്ന സ്ഥിതി മാറിയെന്ന് സാരം.

20ാം നൂറ്റാണ്ടിന്റെ മധ്യത്തിലും അവസാനത്തിലുമായി പ്രധാനമായും പച്ചക്കറികള്‍ ഉള്‍പ്പെടുന്ന 43 ഭക്ഷണങ്ങളുടെ പോഷകങ്ങള്‍ കുറഞ്ഞുവെന്ന് 2004ല്‍ തന്നെ ഡൊണാള്‍ഡ് ഡാവിസും ടെക്‌സാസ് സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ സഹ ശാസ്ത്രജ്ഞനും മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്നത്തെ പഠനത്തില്‍ ഗ്രീന്‍ ബീന്‍സിലെ കാത്സ്യം 65 മില്ലി ഗ്രാമില്‍ നിന്ന് 37 മില്ലി ഗ്രാമായി കുറഞ്ഞുവെന്ന് സൂചിപ്പിച്ചിരുന്നു. ശതാവരിച്ചെടി (അസ്പരാഗസ്)യിലെ വിറ്റാമിന്‍ എയുടെ അളവ് പകുതിയായും ബ്രക്കോളിയിലെ ഇരുമ്പ് അളവ് കുറഞ്ഞെന്നും സൂചിപ്പിക്കുന്നു. 2004ലെ ഈ പഠനത്തിന് ശേഷവും പച്ചക്കറികളിലെ പോഷകങ്ങള്‍ കുറയുന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പോഷകങ്ങള്‍ കുറയുന്നതിന്റെ കാരണം സമീപകാലത്ത് വന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതിലൊന്ന് അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവാണ്. 2018ലെ പഠനത്തില്‍ ഉയര്‍ന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്ള സ്ഥലത്ത് വിളയുന്ന അരിയിലെ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നിവയുടെ അളവ് കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പോഷകങ്ങള്‍ കുറയാൻ കാരണമാകുന്നു. കാലാവസ്ഥയുടെ ഈ പ്രതിസന്ധികള്‍ മറികടന്ന് പച്ചക്കറികളിലെ പോഷകങ്ങള്‍ നിലനിര്‍ത്താനുള്ള സാങ്കേതിക വിദ്യയും നിലവിലുണ്ട്.

പച്ചക്കറികളിലും പോഷക നഷ്ടം; ഇരുമ്പും വിറ്റാമിനുകളുമടക്കം കുറയുന്നതായി കണ്ടെത്തല്‍, കാരണം കാലാവസ്ഥാ വ്യതിയാനം, പരിഹാരമോ?
മുടി സ്‌ട്രെയ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയുടെ വൃക്കകള്‍ തകരാറില്‍; ഓക്‌സലേറ്റ് നെഫ്രോപതിയെന്ന് ഡോക്ടര്‍മാര്‍

ബയോഫോര്‍ട്ടിഫിക്കേഷന്‍

ഒന്നിലധികം സാങ്കേതിക വിദ്യകള്‍ നിറഞ്ഞതാണ് ബയോഫോര്‍ട്ടിഫിക്കേഷന്‍. പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കാന്‍ ജനിതമാറ്റം വരുത്തുക, സസ്യങ്ങളില്‍ പ്രത്യേക അളവില്‍ ധാതുക്കള്‍ കേന്ദ്രീകരിക്കാന്‍ വേണ്ടി പോഷകങ്ങള്‍ കൂടിയ വളങ്ങള്‍ പ്രയോഗിക്കുകയോ മണ്ണില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യുന്ന (അഗ്രോണോമിക് ബയോഫോര്‍ട്ടിഫിക്കേഷന്‍) രീതിയാണ് ബയോഫോർട്ടിഫിക്കേഷൻ.

ഫോര്‍ട്ടിഫിക്കേഷന്റെ മറ്റൊരു ബദല്‍ രീതിയാണ് ബയോഫോര്‍ട്ടിഫിക്കേഷന്‍. ഗോയിറ്റര്‍ പോലെ ധാതുക്കളുടെ കുറവ് കാരണമുള്ള അവസ്ഥകള്‍ ഇല്ലാതാക്കാന്‍ അയഡിന്‍ ഉപയോഗിച്ച് ഉപ്പുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയ 1920 മുതലുള്ള അമേരിക്കയിലെ വ്യാവസായിക ഭക്ഷണ സമ്പ്രദായത്തിന്റെ ഭാഗമായിരുന്നു ഫോര്‍ട്ടിഫിക്കേഷന്‍. ഫോര്‍ട്ടിഫിക്കേഷനില്‍ നിന്നും വിരുദ്ധമായി ബയാഫോര്‍ട്ടിഫിക്കേഷന്‍ വിത്തുകളില്‍ നേരിട്ട് പോഷകങ്ങള്‍ നല്‍കുന്നു. ഇതിലൂടെ പോഷകങ്ങള്‍ ഭക്ഷണത്തിലേക്കെത്തുന്നു.

ആഗോള തലത്തില്‍ ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (സിജിഐഎആര്‍) ഭക്ഷ്യ സുരക്ഷ കൈവരിക്കാവുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായി പോഷകങ്ങള്‍ അധികമായി അടങ്ങിയിട്ടുള്ള ബയോഫോര്‍ട്ടിഫൈഡ് വിളകളുടെ വികസനത്തെ കണക്കാക്കുന്നു.

അധികമായ മഴ, തണുപ്പ്, സസ്യങ്ങളുടെ നാശം തുടങ്ങിയ കാരണങ്ങളാല്‍ അയേണും സിങ്കും 30 മുതല്‍ 40 ശതമാനം വരെ പച്ചക്കറികളില്‍ നിന്നും കുറയുന്നതായി അന്താരാഷ്ട്ര ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎഫ്പിആര്‍ഐ) പ്രോഗ്രാം ലീഡര്‍ പ്രതീക് ഉണിയാല്‍ വ്യക്തമാക്കുന്നുണ്ട്. ബയോഫോര്‍ട്ടിഫിക്കേഷന്‍ തെളിവുകളിലും സാങ്കേതികതയിലും ആഗോളതലത്തില്‍ നേതൃത്വം നല്‍കുന്ന ഹാര്‍വെസ്റ്റ്പ്ലസ് സംഘടന ഐഎഫ്പിആര്‍ഐയുടെ കീഴിലാണ് വരുന്നത്. ഈ സംഘടന നിലവില്‍ മുപ്പതിലധികം രാജ്യങ്ങളിലെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. മാത്രവുമല്ല, ഹാര്‍വെസ്റ്റ്പ്ലസ്റ്റിന്റെ ബയോഫോര്‍ട്ടിഫൈഡ് വിളകള്‍ ഒരു കോടിയിലധികം കര്‍ഷകര്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. 2030ഓടെ 100 കോടി ജനങ്ങള്‍ക്ക് ബയോഫോര്‍ട്ടിഫൈഡ് ഭക്ഷണം നല്‍കുകയാണ് സംഘടനയുടെ ലക്ഷ്യം.

പച്ചക്കറികളിലും പോഷക നഷ്ടം; ഇരുമ്പും വിറ്റാമിനുകളുമടക്കം കുറയുന്നതായി കണ്ടെത്തല്‍, കാരണം കാലാവസ്ഥാ വ്യതിയാനം, പരിഹാരമോ?
ബാള്‍ട്ടിമോർ അപകടം: കപ്പലിലെ ഇന്ത്യക്കാർക്കെതിരെ വംശീയാധിക്ഷേപം; അടിവസ്ത്രം ധരിച്ചുള്ള കാർട്ടൂണിന് വ്യാപക പ്രചരണം

ആഗോള തലത്തില്‍ ഭക്ഷണത്തിന്റെ പോഷക സാന്ദ്രത വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് പോഷാകാഹാരക്കുറവുകളുടെ കണക്കുകള്‍ കാണിക്കുന്നത്. ഈ പ്രശ്‌നത്തിനുള്ള പരിഹാരം എന്നതിനേക്കാളുപരി ഒരു മരുന്നായി ബയോഫോര്‍ട്ടിഫിക്കേഷനെ കണക്കാക്കാം.

ബയോഫോര്‍ട്ടിഫൈയുടെ ഏറ്റവും സുസ്ഥിരമായ രീതിയായി ഹാര്‍വെസ്റ്റ്പ്ലസ് കണക്കാക്കുന്നത് സസ്യപ്രജനനത്തെയാണ്. ആഗോളതലത്തില്‍ ഭക്ഷണത്തില്‍ ഏറ്റവും കുറവ് വന്നതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയ വിറ്റാമിന്‍ എ, ഇരുമ്പ്, സിങ്ക് എന്നീ മൂന്ന് മൈക്രോന്യൂട്രിയന്റ്‌സാണ് പ്രധാനമായും ബയോഫോര്‍ട്ടിഫൈയിലൂടെ ഹാര്‍വെസ്റ്റ് പ്ലസ് വികസിപ്പിക്കുന്നത്. ഹാര്‍വെസ്റ്റ് പ്ലസ് ഇതിനകം 400 വ്യത്യസ്ത പ്രധാന വിളകള്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സബ്‌സിഡികളുടെ ഫലമായി മറ്റ് വിത്തുകളെ അപേക്ഷിച്ച് കുറഞ്ഞ പണമാണ് ബയോഫോര്‍ട്ടിഫൈഡ് വിത്തുകള്‍ക്ക് ആവശ്യമായി വരുന്നത്. ഉദാഹരണമായി കുട്ടികള്‍ക്ക് വേണ്ടി ഹാര്‍വെസ്റ്റ് പ്ലസുമായി ഇന്ത്യ പങ്കാളികളായിട്ടുണ്ട്.

അതേസമയം ബയോഫോര്‍ട്ടിഫിക്കേഷനിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നതിലധികം പോഷകക്കുറവാണ് വിളകളില്‍ കാണുന്നത്. ഒരു ചെടിയില്‍ ഒന്നോ രണ്ടോ പോഷകങ്ങളെ മാത്രമേ ബയോഫോര്‍ട്ടിഫിക്കേഷന്‍ വഴി വികസിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പരിമിതി. കൂടാതെ ബയോഫോര്‍ട്ടിഫൈഡ് വിത്തുകളുടെ സ്ഥിരമായ വിതരണവും ഇതുവരെ നടന്നിട്ടില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in