മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത, ഭീതി പടര്‍ത്തി മോക്ക ; ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്കടുത്ത് ചുഴലിക്കാറ്റ്

മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത, ഭീതി പടര്‍ത്തി മോക്ക ; ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്കടുത്ത് ചുഴലിക്കാറ്റ്

മുന്നറിയിപ്പിനെ തുടര്‍ന്ന് റോഹിങ്ക്യന്‍ അഭയാര്‍ഥികളടക്കം കൂട്ടപ്പലായനത്തില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ കൊടുങ്കാറ്റായി മാറും മോക്ക എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭീതിയില്‍ കഴിയുകയാണ് ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍. മോക്ക ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ കൂട്ട പലായനത്തിലാണ് ജനങ്ങള്‍. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കൂടുതലായി ജീവിക്കുന്ന പ്രദേശത്താണ് മോക്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്നാണ് ബംഗ്ലാദേശില്‍ കഴിയുന്ന നിരവധി റോഹിങ്ക്യന്‍ അഭായാര്‍ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. സുരക്ഷ പരിഗണിച്ച് വിമാന സര്‍വീസും റദ്ദാക്കി.

മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത, ഭീതി പടര്‍ത്തി മോക്ക ; ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്കടുത്ത് ചുഴലിക്കാറ്റ്
തീവ്രതയില്‍ മോക്ക; ജാഗ്രതയോടെ തീരദേശം, ബംഗ്ലാദേശില്‍ ആളുകളെ മാറ്റിപാര്‍പ്പിച്ചു

അതിശക്തമായ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു വരികയാണ്. മോക്ക ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് ബംഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാന്‍മറിനും ഇടയിൽ കരയില്‍ പതിക്കാന്‍ സാധ്യതയെന്നാണ് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

തീരപ്രദേശങ്ങളിലും തുറമുഖങ്ങളിലും ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. കോക്‌സ് ബസാര്‍, ചാറ്റോഗ്രാം, ഫെനി, നോഖാലി, ചാന്ദ്പൂര്‍, ബാരിഷാല്‍, ബോല, പത്വാഖാലി, ജാലാകാത്തി, പിരോജ്പൂര്‍, ബാര്‍ഗുണ എന്നീ 12 ജില്ലകളില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്നാണ് റോഹിങ്ക്യൻ അഭയാര്‍ഥികളെയടക്കം മാറ്റി പാര്‍പ്പിക്കാന്‍ ബംഗ്ലാദേശ് തീരുമാനിച്ചത്.

മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത, ഭീതി പടര്‍ത്തി മോക്ക ; ബംഗ്ലാദേശ്- മ്യാന്‍മാര്‍ തീരത്തേക്കടുത്ത് ചുഴലിക്കാറ്റ്
അതിതീവ്ര ചുഴലിക്കാറ്റായി മോക്ക; ബംഗ്ലാദേശിലും മ്യാന്‍മറിലും ആളുകളെ മാറ്റിപ്പാര്‍പ്പിക്കും

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. ഇന്ത്യന്‍ തീരത്തിന് സമാന്തരമായി ബംഗ്ലാദേശ് തീരത്തേക്കാണ് മോക്ക ചുഴലിക്കാറ്റിന്റെ സഞ്ചാരം. ന്യൂനമര്‍ദത്തിന് രൂപമാറ്റം സംഭവിച്ചതിന് പിന്നാലെ കേരളത്തിലും മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. മോക്ക ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും മത്സ്യതൊഴിലാളികളെയും തീരദേശവാസികളെയും കാര്യമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in