സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ

സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ

കാലാവസ്ഥാ നിയന്ത്രണത്തിൽ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്

സമുദ്രങ്ങളിലെ താപനില ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന നിലയിലെന്ന് പഠനം. യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ വ്യതിയാന സർവീസ് ആയ കോപ്പർനിക്കസ് ആണ് സമുദ്രങ്ങളിലെ താപനില ഏറ്റവും ഉയർന്ന നിലയിലാണെന്ന് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 2016 ലാണ്. ഈ വർഷത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളെ സൂചിപ്പിച്ചുകൊണ്ട് ശരാശരി ദൈനംദിന ആഗോള സമുദ്രോപരിതല താപനില ഈ ആഴ്ച 2016 ലെ റെക്കോർഡിനെ മറികടന്നു. 20.96 ഡിഗ്രി സെൽഷ്യസ് ആണ് നിലവിലെ താപനില. ഇത് ഈ സമയമുണ്ടാകേണ്ട ശരാശരി താപനിലയെക്കാൾ വളരെ കൂടുതലാണിത്.

സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ
'ആഗോള താപനത്തിന്റെ കാലഘട്ടം കഴിഞ്ഞു, ഭൂമി അതിനേക്കാള്‍ ഗുരുതര പ്രതിസന്ധിയില്‍'- അന്റോണിയോ ഗുട്ടെറസ്

കാലാവസ്ഥ നിയന്ത്രണങ്ങളിൽ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. അവ ചൂടിനെ ആഗിരണം ചെയ്യുകയും ഭൂമിയിലുള്ള പകുതി ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഭൂമിയിലെ കാലാവസ്ഥയിൽ സമുദ്രങ്ങൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. അതുകൊണ്ടുതന്നെ സമുദ്രാന്തരീക്ഷത്തിലെ ഉയർന്ന താപനില കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.

സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ
ചുട്ടുപൊള്ളി ദക്ഷിണ യൂറോപ്പ്: 16 ഇറ്റാലിയൻ നഗരങ്ങളിൽ റെഡ് അലർട്ട്

താപനില ഉയർന്ന വെള്ളത്തിന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറവായിരിക്കും. അപ്പോൾ ഭൂമിയിലെ കൂടിയ താപനിലയ്ക്ക് കാരണമായ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ തന്നെ തുടരും. ഇത് സമുദ്രത്തിലേക്ക് ഒഴുകുന്ന മഞ്ഞുകട്ടകൾ ഉരുകുന്നത് വേഗത്തിലാക്കുകയും തത്ഫലമായി സമുദ്രനിരപ്പ് ഉയരാനുമിടയാകും.

സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ
കൊടും ചൂട്, വരള്‍ച്ച, പേമാരി, വെള്ളപ്പൊക്കം... കാലാവസ്ഥ വ്യതിയാനം മൂലം 'ന്യൂ നോര്‍മലാ'യി മാറുന്ന പ്രകൃതിദുരന്തങ്ങള്‍

ചൂടുള്ള സമുദ്രാന്തരീക്ഷവും ഉഷ്‌ണതരംഗങ്ങളും ചെറുമത്സ്യങ്ങളുടെയും തിമിംഗലങ്ങൾ പോലുള്ള സമുദ്രജീവികളുടെയും സ്വാഭാവിക ജീവിതത്തെ ബാധിക്കും. അവ ചൂട് കുറഞ്ഞ പ്രദേശങ്ങൾ തേടി നീങ്ങും. അത് ഭക്ഷ്യ ശൃംഖലയെ തകിടം മറിക്കുകയും മത്സ്യസമ്പത്തിനെ ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. സ്രാവുകൾ പോലുള്ള മത്സ്യങ്ങൾ ചൂടുള്ള താപനിലയിൽ കൂടുതൽ ആക്രമണകാരികളായ പെരുമാറുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സമുദ്രോപരിതല താപനില ഏറ്റവും ഉയർന്നനിലയിൽ; കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതമെന്ന് വിദഗ്ധർ
നീലക്കടൽ കാലക്രമേണ പച്ചയായി മാറുന്നു; ആശങ്കയായി സമുദ്രങ്ങളുടെ നിറംമാറ്റം

മാർച്ച് മാസമാണ് സമുദ്രങ്ങൾ ഏറ്റവും ചൂടേറുന്ന സമയം. ഓഗസ്റ്റിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തതിനാൽ അടുത്ത വർഷം മാർച്ച് ആകുമ്പഴേക്കും താപനിലയിലുണ്ടാകാൻ പോകുന്ന വർധന ആശങ്കപ്പെടുത്തുന്നതാണെന്ന് കോപ്പർനിക്കസ് കാലാവസ്ഥ വ്യതിയാന വിദഗ്ദർ പറയുന്നു. ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ നിന്നുള്ള താപം ആഗിരണം ചെയ്യുന്നതിനാലാണ് സമുദ്രത്തിന്റെ താപനില ഉയർന്ന തോതിൽ നിൽക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എങ്കിലും ഇത്ര പെട്ടെന്ന് താപനിലയിൽ മാറ്റമുണ്ടായത് എന്തുകൊണ്ടാണെന്ന് ഗവേഷകർ പരിശോധിക്കുകയാണ്.

logo
The Fourth
www.thefourthnews.in