ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച

ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച

ആഗോളതാപനം വർധിച്ചിട്ടും വർഷങ്ങളോളം കടൽ മഞ്ഞിന്റെ അളവില്‍ കുറവ് വന്നിരുന്നില്ലെങ്കിലും, ദീർഘ കാലങ്ങളായി പ്രവചിച്ചിക്കപ്പെട്ടിരുന്ന ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു

സമീപവർഷങ്ങളില്‍ അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവ് വ്യാപകമായി കുറയുന്നെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നെന്നാണ് പഠനം വ്യക്തമാക്കുന്നത്. നിലവിൽ കടല്‍ മഞ്ഞിന്റെ അളവ് റെക്കോർഡ് താഴ്ചയിൽ ആണുള്ളത്.

ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞരുടെ പഠനം അനുസരിച്ച് അന്റാർട്ടിക്കയിലെ അന്തരീക്ഷവും കടല്‍ മഞ്ഞും തമ്മിലുള്ള ബന്ധം തകർന്ന നിലയിലാണ്. ആഗോളതാപനം വർധിച്ചിട്ടും വർഷങ്ങളോളം കടൽ മഞ്ഞിന്റെ അളവില്‍ കുറവ് വന്നിരുന്നില്ലെങ്കിലും, ദീർഘ കാലങ്ങളായി പ്രവചിച്ചിക്കപ്പെട്ടിരുന്ന ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച
മലാന: ലഹരിയും പ്രകൃതിയും ഒത്തുചേരുന്ന ഗ്രാമം

മൊണാഷ് യൂണിവേഴ്സിറ്റിയുടെ സെക്യൂറിംഗ് അന്റാർട്ടിക്കയുടെ എൻവയോൺമെന്റൽ ഫ്യൂച്ചർ ടീമിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഏരിയൻ പുരിചാക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1978 മുതൽ 2023 വരെയുള്ള സമുദ്രത്തിലെ ഹിമപാതത്തിന്റെ പ്രത്യേക ഡേറ്റ വിശകലനം ചെയ്തതിലൂടെ, ഐസ് പാറ്റേണുകൾ മാറിയെന്ന് വ്യക്തമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച
കുഞ്ഞന്‍ 'ടുറ്റ്സെറ്റസ് റായനെൻസിസ്'; ഡോൾഫിനുകളുടെയും തിമിംഗലങ്ങളുടെയും 'മുത്തച്ഛൻ'

സമുദ്രത്തിലെ മഞ്ഞുപാളികളിലുണ്ടായിരിക്കുന്ന ഈ മാറ്റം പ്രാദേശിക ആവാസവ്യവസ്ഥയ്ക്കും ആഗോള കാലാവസ്ഥാ വ്യവസ്ഥയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കടൽ മഞ്ഞ് ഏറ്റവും ഉയർന്ന നിലയിലെത്തിയത് 2014ലാണ്. എന്നാല്‍, രണ്ട് വർഷങ്ങള്‍ക്കിപ്പുറം 2016-ന്റെ മധ്യത്തോടെ താഴ്ന്ന കടൽ ഹിമാവസ്ഥയിലേക്ക് മാറി.

2022 ഫെബ്രുവരിയിലാണ് ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. എന്നാല്‍, ഈ വർഷം ഫെബ്രുവരി 19ന് ആ റെക്കോർഡ് തകർന്നു. 1979-2022 ലെ ദിവസേനയുള്ള ഏറ്റവും കുറഞ്ഞ സ്ഥിതിയേക്കാള്‍ 36% കുറവാണ് അന്ന് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിലെ മാറ്റങ്ങൾക്കൊപ്പം മറ്റ് ഘടകങ്ങളും ഈ മാറ്റാതെ സ്വാധീനിച്ചിരിക്കാം എന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. സമുദ്രത്തിലെ മഞ്ഞുവീഴ്ച ദക്ഷിണ സമുദ്രത്തിലെ ഭക്ഷ്യവലയത്തിലെ അടിസ്ഥാന സ്പീഷിസായ ക്രിൽ പോലെയുള്ള അന്റാർട്ടിക് ജീവികളെയും വെഡൽ, ക്രാബിറ്റർ സീൽസ് തുടങ്ങിയ ഹിമത്തിൽ വസിക്കുന്ന മൃഗങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്.

ആഗോള താപനം: അന്റാർട്ടിക്കയിലെ കടല്‍ മഞ്ഞിന്റെ അളവില്‍ റെക്കോർഡ് താഴ്ച
'നീലത്തിമിംഗലത്തിനിതാ ഒരു എതിരാളി'; ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും ഭാരമുള്ള ജീവജാലത്തെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞർ

ദക്ഷിണ മഹാസമുദ്രത്തിന്റെ ഭൂഗർഭ താപം അന്റാർട്ടിക്കയിലെ ഹിമപാതത്തിലെ പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം കണ്ടെത്തി. സമുദ്രോപരിതലത്തിൽ നിന്ന് 100-200 മീറ്റർ താഴെയുള്ള മേഖലകളിൽ അസാധാരണവിധം ചൂടാകുന്ന ഒരു പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. ഈ അസാധാരണ താപനില അന്റാർട്ടിക്കയിലെ കടൽ മഞ്ഞുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനം വ്യക്തമാക്കുന്നത്. താപനില കൂടിയ മേഖലകളിലാണ് കടല്‍ മഞ്ഞിന്റെ അളവ് താരതമ്യേന കുറഞ്ഞിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

logo
The Fourth
www.thefourthnews.in