ആഗോള വിപണിയെ ആശങ്കയിലാക്കുന്ന സൂയസ്- പനാമ പ്രതിസന്ധി; ഇന്ത്യ  ഭയക്കേണ്ടതുണ്ടോ?

ആഗോള വിപണിയെ ആശങ്കയിലാക്കുന്ന സൂയസ്- പനാമ പ്രതിസന്ധി; ഇന്ത്യ ഭയക്കേണ്ടതുണ്ടോ?

ലോകത്തെ 80 ശതമാനം ചരക്കു നീക്കവും കടൽ മാർഗമായതുകൊണ്ടുതന്നെ പനാമ-സൂയസ് കനാലുകളിലൂടെ ചരക്കുനീക്കം തടസപ്പെട്ടാല്‍ ആഗോള സമ്പത്തികാവസ്ഥയെ സാരമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തലുകൾ

ലോകത്തെ സുപ്രധാന വ്യാപാര റൂട്ടായ ചെങ്കടലിൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വലിയ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്. യമൻ വിമത ഗ്രൂപ്പായ ഹൂതികൾ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണമാണ് പ്രധാന തലവേദനയായിരിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ക്രൂഡ് ഓയിലുമായി ന്യൂ മാംഗ്ലൂർ തുറമുഖത്തേക്ക് വരികയായിരുന്ന എം വി കെം പ്ലൂട്ടോ എന്ന കപ്പലും ഗുജറാത്ത് തീരത്തിന് കേവലം 200 നോട്ടിക്കൽ മൈൽ മാത്രം ദൂരെ ആക്രമിക്കപ്പെട്ടിരുന്നു.

നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം ആക്രമണങ്ങൾ ആഗോള വിപണിയെ ബാധിക്കുമെന്ന ആശങ്കകൾ നിലനിൽക്കുകയാണ്. ഇന്ത്യയിലെ എണ്ണ വ്യാപാരത്തെ സുരക്ഷാ ഭീഷണി പ്രതികൂലമായി ബാധിച്ചേക്കുമോ എന്ന സംശയങ്ങളും ഉയർന്നിട്ടുണ്ട്. കൂടാതെ ബസുമതി അരിയും ചായപ്പൊടിയുമുൾപ്പെടെയുള്ള വസ്തുക്കളുടെ വ്യാപാരം കൂടുതൽ ദുഷ്കരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ആഗോള വിപണിയെ ആശങ്കയിലാക്കുന്ന സൂയസ്- പനാമ പ്രതിസന്ധി; ഇന്ത്യ  ഭയക്കേണ്ടതുണ്ടോ?
ചെങ്കടലില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; 25 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കപ്പലിനെ ആക്രമിച്ചു
അറ്റ്ലാന്റിക്- പസിഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാലിലും ചരക്കുനീക്കം പ്രതിസന്ധിയിലാണ്. അവിടെ മഴയുടെ ദൗർലഭ്യമാണ് വിലങ്ങുതടിയാകുന്നത്. ഈ രണ്ട് കനാലുകളിലൂടെയാണ് ലോകത്തെ മൂന്നിലൊന്ന് ചരക്കുനീക്കവും നടക്കുന്നത്.
എം വി കെം പ്ലൂട്ടോ
എം വി കെം പ്ലൂട്ടോ

ഹൂതികൾ ഒരു പതിറ്റാണ്ടോളമായി യെമൻ സർക്കാരുമായി ആഭ്യന്തര യുദ്ധത്തിലാണ്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹൂതികളുടെ ആക്രമണം. അമേരിക്ക നേതൃത്വം നൽകുന്ന സമുദ്ര സുരക്ഷാസംഘം അടിയന്തരമായി ഇടപെട്ട് ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഓസ്‌ട്രേലിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുടെ ഇടപെടലിൽ ബുദ്ധിമുട്ട് പ്രകടിപ്പിച്ചിരുന്നു. നിലവിൽ ഗാസയിൽ നടക്കുന്ന ആക്രമണം വ്യാപിച്ചേക്കുമെന്ന ആശങ്ക മുൻ നിർത്തിയാണ് പല രാജ്യങ്ങളും അമേരിക്കൻ നടപടിയോട് വിമുഖത പ്രകടിപ്പിക്കുന്നത്.

അതേസമയം, അറ്റ്ലാന്റിക്- പസിഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാലിലും ചരക്കുനീക്കം പ്രതിസന്ധിയിലാണ്. അവിടെ മഴയുടെ ദൗർലഭ്യമാണ് വിലങ്ങുതടിയാകുന്നത്. ഈ രണ്ട് കനാലുകളിലൂടെയാണ് ലോകത്തെ മൂന്നിലൊന്ന് ചരക്കുനീക്കവും നടക്കുന്നത്. അതുകൊണ്ടുതന്നെ 2024ന്റെ തുടക്കത്തിൽ ആഗോള ചരക്കു നീക്കം മന്ദഗതിയിലായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

നിലവിലുള്ള പ്രതിസന്ധി ആഗോള വിപണിയെ എങ്ങനെ ബാധിക്കും?

ലോകത്തെ 80 ശതമാനം ചരക്കു നീക്കവും കടൽ മാർഗമായതുകൊണ്ടുതന്നെ പനാമ-സൂയസ് കനാലുകളിലൂടെ ചരക്കുനീക്കം തടസപ്പെട്ടാല്‍ ആഗോള സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തലുകൾ, പ്രത്യേകിച്ച് ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളെ. കാരണം ഏറ്റവും തിരക്കുള്ള, രണ്ട് കപ്പൽ മാർഗങ്ങളാണ് ഇപ്പോൾ തടസം നേരിടുന്നത്.

ഈ വഴികളിൽ തടസമുണ്ടായാൽ, കേപ് ഓഫ് ഗുഡ് ഹോപ്, കേപ് ഹോൺ പോലെ കൂടുതല്‍ ദൈർഘ്യമുള്ള മറ്റു കടൽ പാതകൾ വഴി ചരക്കു കപ്പലുകൾ നീങ്ങേണ്ടി വരും. അങ്ങനെയുണ്ടാകുന്ന അധിക ചെലവ് വലിയ തോതിൽ വിപണിയെ ബാധിച്ചേക്കും. പശ്ചിമേഷ്യൻ രാജ്യങ്ങൾ പണപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന ഈ സമയത്ത് ഇങ്ങനെയൊരു പ്രതിസന്ധി കാര്യങ്ങളെ കൂടുതൽ വഷളാക്കും.

ആഗോള വിപണിയെ ആശങ്കയിലാക്കുന്ന സൂയസ്- പനാമ പ്രതിസന്ധി; ഇന്ത്യ  ഭയക്കേണ്ടതുണ്ടോ?
അയയാതെ ഹൂതികള്‍, ഒഴിയാതെ ആധി; എണ്ണ വിലവർധന ഭീഷണിയിൽ ലോകം
 പനാമ കനാൽ
പനാമ കനാൽ

എന്തുകൊണ്ടാണ് പനാമ കനാൽ വഴി ചരക്കു നീക്കം കുറയുന്നത്?

51 മൈൽ നീളമുള്ള കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം മുൻപുണ്ടായിരുന്നതിനേക്കാൾ 50 ശതമാനം കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കപ്പലുകൾക്ക് സഞ്ചരിക്കാൻ ആവശ്യമായ വെള്ളമില്ല എന്നതാണ് പ്രധാന കാരണം. ഇതുകാരണം ഏഷ്യയിൽനിന്ന് അമേരിക്കയിലേക്ക് പോകുന്ന ചരക്കു കപ്പലുകൾ സൂയസ് കനാലിനെ ആശ്രയിക്കേണ്ടി വരും. പനാമ കനാലുമായി താരതമ്യപ്പെടുത്തുമ്പോൾ ആറുദിവസം കൂടുതലെടുക്കുന്ന റൂട്ടാണിത്.

പനാമ കനാലിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷമാണിത്. അതുകൊണ്ടുതന്നെ ഈ അവസ്ഥ തുടരുകയാണെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെക്കോർഡ് തുകയ്ക്കാണ് ഇപ്പോൾ പനാമയിലൂടെ സഞ്ചരിക്കാനുള്ള സ്ലോട്ട് എൽ എൻ ജി ഉൾപ്പെടെയുള്ള കപ്പൽ കമ്പനികൾ ബുക്ക് ചെയ്യുന്നത്. നാല് മില്യൺ ഡോളർ വരെ നൽകിയിട്ടുണ്ടെന്നാണ് കണക്ക്. ഒന്നര ലക്ഷം ഡോളറായിരുന്ന സ്ഥാനത്താണ് ഈ വില. നിലവില്‍ കനാലിലൂടെ പ്രതിദിനം കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം 28 ല്‍ നിന്നും 2024 ഫെബ്രുവരി ആകുമ്പോഴേക്കും 19 ആയി കുറയ്ക്കാന്‍ അധികൃതർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ എണ്ണ വിലയെ ബാധിക്കുമോ?

നിലവിലുള്ള പ്രതിസന്ധികൾ കാരണം ആഗോള വിപണിയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കം 50 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ കണക്കുകൾ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ ബാധിച്ചേക്കില്ല. ഹൂതി സേനയ്ക്ക് ഇറാന്റെ പിന്തുണ ഉണ്ടായതിനാൽ റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന കപ്പലുകൾ ആക്രമിക്കപ്പെടാനുള്ള സാധ്യത കുറവാണ്. ഇറാൻ- റഷ്യ ബന്ധമാണ് ഇവിടെ സഹായകമാകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ തോതിൽ കുറവുണ്ടാകില്ല.

പക്ഷേ ആഗോളതലത്തിൽ ഈ പ്രതിസന്ധി ബ്രെന്റ് ക്രൂഡിന്റെ വിലയെ ബാധിച്ചിട്ടുണ്ട്. ആക്രമണം ആരംഭിച്ച ശേഷം അഞ്ച് ശതമാനം വില ഉയർന്ന് ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറോടടുക്കുന്നു.

ബാബ്-എൽ-മണ്ടേബ്
ബാബ്-എൽ-മണ്ടേബ്
ആഗോള വിപണിയെ ആശങ്കയിലാക്കുന്ന സൂയസ്- പനാമ പ്രതിസന്ധി; ഇന്ത്യ  ഭയക്കേണ്ടതുണ്ടോ?
ഹൂതി വിമതരുടെ ആക്രമണം വര്‍ധിക്കുന്നു; ചെങ്കടല്‍ വഴിയുള്ള എണ്ണകയറ്റുമതി നിര്‍ത്തിവച്ച് ബ്രിട്ടീഷ് പെട്രോളിയം

ഗതാഗത ചെലവിൽ എന്ത് മാറ്റം സംഭവിക്കും?

സൂയസ് കനാലിലേക്ക് നയിക്കുന്ന ബാബ്-എൽ-മണ്ടേബ് കടലിടുക്കിലാണ് പ്രധാനമായും ഹൂതി വിമതർ ആക്രമണം നടത്തുന്നത്. അതിന്റെ ഭാഗമായി കപ്പൽ കമ്പനികൾ എടുക്കുന്ന റിസ്കിന്റെ ഭാഗമായി ചാർജ് വർധിപ്പിച്ചിട്ടുണ്ട്. യുദ്ധസാഹചര്യത്തിൽ ഈടാക്കുന്നതിന് സമാനമായ വർധനവാണ് ഗതാഗത ചെലവിൽ ഉണ്ടായിരിക്കുന്നത്. ചെങ്കടലിലെ പ്രതിസന്ധി തുടരുകയാണെങ്കിൽ 25 മുതൽ 30 ശതമാനം വരെ ഗതാഗത ചെലവിൽ വർധനവുണ്ടാകുമെന്നാണ് ഇന്ത്യൻ കയറ്റുമതി കമ്പനികൾ കണക്കാക്കുന്നത്. യൂറോപ്യൻ യൂണിയനാണ് ഇന്ത്യയുടെ പ്രധാന വിപണി എന്നിരിക്കെ, തുണിത്തരങ്ങളും ആഭരണങ്ങളുമുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കുറയുന്നു എന്നത് നിരാശാജനകമായ കാര്യമാണ്.

logo
The Fourth
www.thefourthnews.in