സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഏജൻ്റുമാരും വഴി പ്രേരണ; ദക്ഷിണേഷ്യക്കാർ റഷ്യയ്ക്ക് വേണ്ടി ആയുധമേന്തുന്നതിന് പിന്നിലെന്ത്?

സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഏജൻ്റുമാരും വഴി പ്രേരണ; ദക്ഷിണേഷ്യക്കാർ റഷ്യയ്ക്ക് വേണ്ടി ആയുധമേന്തുന്നതിന് പിന്നിലെന്ത്?

കൂടുതലായും നേപ്പാള്‍, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്മാരാണ് റഷ്യന്‍ സൈന്യത്തില്‍ കൂലിപ്പണിക്കാരായി ജോലി ചെയ്യാന്‍ പോകുന്നത്.

യുക്രെയ്‌ന് മേലുള്ള റഷ്യയുടെ അധിനിവേശം അന്ത്യമില്ലാതെ തുടരുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരെ പോലും റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാക്കി സൈനിക ബലം കൂട്ടാനും റഷ്യന്‍ ഭരണകൂടം തയാറാവുകയാണ്. യുദ്ധമുഖത്തേക്കല്ലെന്ന് പറഞ്ഞ് കബളിപ്പിച്ച് വരുത്തിയാണ് പലരെയും സൈന്യത്തിന്റെ ഭാഗമായി റഷ്യന്‍ ഭരണകൂടം യുക്രെയിനെതിരെ രംഗത്തിറക്കുന്നതെന്ന് ചില അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണേഷ്യയില്‍ നിന്നുള്ളവരെയാണ് കൂടുതലായും റഷ്യന്‍ സൈന്യത്തോടൊപ്പം യുക്രെയ്‌നെതിരെ യുദ്ധത്തില്‍ ഏര്‍പ്പെടുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ തന്നെ നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കൂലി പട്ടാളക്കാരായി എത്തുന്നതെന്നാണ് റിപ്പോർട്ട്. നൂറോളം ഇന്ത്യക്കാരും റഷ്യയ്ക്ക് വേണ്ടി യുദ്ധ മുഖത്തുണ്ടെന്നു അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു.

റഷ്യന്‍ സൈന്യത്തില്‍ സഹായികളായി പ്രവേശിക്കാനായിരുന്നു ഇന്ത്യയില്‍ നിന്നു പലരും റഷ്യയിലേക്കെത്തിയതെങ്കിലും യുദ്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. യുദ്ധമുഖത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും വിജയം കണ്ടിട്ടില്ല. ഇതിനിടെ രണ്ട് ഇന്ത്യക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തതായും റിപ്പോർട്ടുണ്ടായിരുന്നു.

Summary

യുദ്ധമുഖത്തേക്കല്ലെന്ന് പറഞ്ഞ് കബളിപ്പിച്ച് വരുത്തിയാണ് പലരെയും സൈന്യത്തിന്റെ ഭാഗമായി റഷ്യന്‍ ഭരണകൂടം യുക്രെയിനെതിരെ രംഗത്തിറക്കുന്നത്

SeanGallup

റഷ്യന്‍ സൈന്യത്തില്‍ പങ്കാളികളാകുന്ന രാജ്യങ്ങള്‍

യുക്രെയിനെതിരായുള്ള യുദ്ധത്തില്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ സഹായികളായി നിയമിക്കാന്‍ അനുവദിക്കുന്ന നിയമഭേദഗതിക്ക്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനുവാദം നല്‍കിയിരുന്നു. സിറിയയില്‍ നിന്നുള്ളവരെ യുദ്ധത്തില്‍ പങ്കാളികളാക്കാന്‍ റഷ്യ ആലോചിക്കുന്നുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ തജിക്, അഫ്ഗാന്‍ പോരാളികളെയും യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് റഷ്യ വിന്യസിക്കുന്നുണ്ടെന്നാണ് റഷ്യയുടെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നു രക്ഷപെട്ടുവന്ന നേപ്പാളിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം റഷ്യയില്‍ യുദ്ധത്തിലേര്‍പ്പെടുന്ന നേപ്പാളികളുടെ കൃത്യമായ കണക്കുകള്‍ നേപ്പാള്‍ സര്‍ക്കാരിന്റെ കയ്യിലില്ല. എന്നാല്‍ 2023 അവസാനത്തോടെ ഏകദേശം 200 പേരെങ്കിലും റഷ്യയില്‍ യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം കണക്കാക്കുന്നത്. നേപ്പാളില്‍ നിന്നും റഷ്യയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പരാതികളില്‍ നിന്നാണ് ഇങ്ങനൊരു കണക്കിലെത്തിപ്പെട്ടതെന്ന് നേപ്പാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോളിസി റിസര്‍ച്ചിന്റെ സഹസ്ഥാപകനും വിദേശനയ വിശകലന വിദഗ്ദ്ധനുമായ സന്തോഷ് ശര്‍മ പൗഡല്‍ വ്യക്തമാക്കുന്നു.

ശ്രീലങ്കയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നത്ര ആശങ്ക റഷ്യന്‍ സൈന്യത്തില്‍ ചേരുമ്പോള്‍ തോന്നുന്നില്ലെന്ന് തുറന്നു പറയുന്നവരും ഉണ്ട്

ദക്ഷിണേഷ്യക്കാരെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

ദക്ഷിണേഷ്യയില്‍ നിന്നുള്ളവർ കൂടുതലായി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നത് പ്രധാനമായും സാമ്പത്തിക പ്രതിസന്ധി മൂലമാണ്. ശ്രീലങ്കക്കാര്‍ യുദ്ധത്തിലേര്‍പ്പെടുന്നത് റഷ്യയുടെ യുദ്ധ ലക്ഷ്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടല്ലെന്നും സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണെന്നും ശ്രീലങ്കന്‍ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ഗമിനി വിയാന്‍ഗോഡ വ്യക്തമാക്കുന്നു.

2022-ലെ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ കോലാഹലങ്ങളും 2023-ഓടെ ശ്രീലങ്കയെ പട്ടിണിയിലെത്തിച്ചിട്ടുണ്ട്. ഭീമമായ വിദേശകടങ്ങളും പണപ്പെരുപ്പവും ഇന്ധനത്തിന്റെയും മരുന്നുകളുടെയും ഭക്ഷണത്തിന്റെയും ക്ഷാമത്തിലേക്ക്‌ ശ്രീലങ്കയെ എത്തിച്ചു. ശ്രീലങ്കയിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നത്ര ആശങ്ക റഷ്യന്‍ സൈന്യത്തില്‍ ചേരുമ്പോള്‍ തോന്നുന്നില്ലെന്ന് തുറന്നു പറയുന്നവരും ഉണ്ട്. നിലവില്‍ ശ്രീലങ്കന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്നവരും അവസരം ലഭിച്ചാല്‍ റഷ്യന്‍ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹത്തിലാണെന്നാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഏജൻ്റുമാരും വഴി പ്രേരണ; ദക്ഷിണേഷ്യക്കാർ റഷ്യയ്ക്ക് വേണ്ടി ആയുധമേന്തുന്നതിന് പിന്നിലെന്ത്?
യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍; റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി

ഒരു വര്‍ഷത്തെ പ്രതിശീര്‍ഷ വരുമാനം 1000 ഡോളറായത് കൊണ്ട് തന്നെ പശ്ചിമേഷ്യയിലേക്കോ യുറോപ്പിലേക്കോ ലാഭകരമായ വരുമാനം തേടി നാടു വിടുന്നത് നേപ്പാളിലെ ഒരു പ്രവണതയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും ലഭിക്കുന്ന (പരസ്യപ്പെടുത്തിയ)ശമ്പളം 4000 ഡോളറാണ്.

ദക്ഷിണേഷ്യക്കാര്‍ കൂടുതലായും റഷ്യക്ക് വേണ്ടി തന്നെയാണ് യുദ്ധത്തിലേര്‍പ്പെടുന്നത്. എന്നാല്‍ ചില ശ്രീലങ്കക്കാര്‍ യുക്രെയ്‌ന് വേണ്ടിയും യുദ്ധം ചെയ്യുന്നുണ്ട്. പക്ഷേ യുക്രെയ്‌നു വേണ്ടി യുദ്ധം ചെയ്ത മൂന്ന് ശ്രീലങ്കക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ലെജിയന്‍ ഓഫ് ടെറിട്ടറിയല്‍ ഡിഫന്‍സ് ഓഫ് യുക്രെയ്‌ന് വേണ്ടി പോരാടിയ 20 പേര്‍ യൂണിറ്റ് വിട്ടിരുന്നു.

സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഏജൻ്റുമാരും വഴി പ്രേരണ; ദക്ഷിണേഷ്യക്കാർ റഷ്യയ്ക്ക് വേണ്ടി ആയുധമേന്തുന്നതിന് പിന്നിലെന്ത്?
വിനീഷ്യസും രാമകൃഷ്ണനും: വംശീയതയോട് ഇടവേളകളില്ലാതെ കലഹിക്കുന്ന മനുഷ്യർ

റഷ്യൻ സൈന്യത്തിലെത്തുന്ന രീതി

തൊഴിലിനും അവസരങ്ങള്‍ക്കും അന്വേഷിക്കുന്ന ദക്ഷിണേഷ്യക്കാര്‍ യൂറോപ്പിലേക്ക് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ കണ്ട് അപേക്ഷിക്കുകയും റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. സമാനമായി നേപ്പാളികളെയും ഇന്ത്യക്കാരെയും ശ്രീ ലങ്കക്കാരെയും റഷ്യന്‍സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള പരസ്യങ്ങൾ സാമൂഹ്യമാധ്യമമായ ടിക്ട്‌ടോക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ടിക്ടോക്ക് അക്കൗണ്ടുമായി ബന്ധപ്പടുമ്പോള്‍ നേപ്പാളില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന ഏജന്റിനെ ബന്ധപ്പെടാം.

യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഗുജറാത്തിലെ സൂറത്തിലെ ഹെമില്‍ മാങ്കുക്യ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്റെ യുട്യൂബ് വീഡിയോ വഴിയാണ് റഷ്യന്‍ സൈന്യത്തില്‍ സഹായിയായി എത്തപ്പെടുന്നത്. റഷ്യയിലേക്ക് പോകാന്‍ താത്പര്യപ്പെടുന്നവരില്‍ നിന്ന് ഉയര്‍ന്ന ഫീസും ട്രാവന്‍ ഏജന്‍സികള്‍ വാങ്ങുന്നുണ്ട്. മാങ്കുക്യയില്‍ നിന്നും 3600 ഡോളറാണ് ഏജന്‍സികള്‍ വാങ്ങിയതെന്ന് പറയുന്നു. റഷ്യന്‍ സൈന്യത്തില്‍ സഹായിയായാല്‍ 1800 ഡോളര്‍ ശമ്പളം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

2023 ഒക്ടോബറില്‍ റഷ്യയില്‍ റിക്രൂട്ട് ചെയ്യപ്പെട്ട നേപ്പാളിയില്‍ നിന്നു 9,000 ഡോളറാണ് കൈപ്പറ്റിയത്. പകരം പ്രതിമാസം 3000 ഡോളര്‍ ശമ്പളവും അദ്ദേഹത്തിനും കുടുംബത്തിനും റഷ്യന്‍ പൗരത്വവും വാഗ്ദാനം ചെയ്തു. ശ്രീലങ്കക്കാര്‍ക്കും 3000 ഡോളര്‍ ശമ്പളവും റഷ്യന്‍ പൗരത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരെ കൂടാതെ കുറഞ്ഞത് അഞ്ച് ശ്രീലങ്കക്കാരും 12 നേപ്പാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍

ദക്ഷിണേഷ്യക്കാരെ റഷ്യന്‍ സൈന്യം പരിഗണിക്കുന്നതെങ്ങനെ?

തീവ്രമായ മൂന്ന് മാസത്തെ പരിശീലനമാണ് റിക്രൂട്ട് ചെയ്യപ്പെട്ടപ്പോള്‍ റഷ്യന്‍ സൈന്യം വാഗ്ദാനം ചെയ്തത്. എന്നാല്‍ യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ റോസ്‌തോവ് മേഖലയില്‍ ഒരു മാസത്തില്‍ കുറഞ്ഞ പരിശീലനം മാത്രമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. പരിശീലനക്കുറവ് കാരണം തങ്ങളെ പരിഗണിക്കില്ലെന്നു കരുതിയിരുന്ന ഇവരെ യുദ്ധമുഖത്തേക്ക് റഷ്യ തള്ളിവിടുകയായിരുന്നു. തങ്ങളുടെ പിന്നില്‍ നിന്ന് റഷ്യക്കാര്‍ ഉത്തരവിടുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേപ്പാളി വ്യക്തമാക്കുന്നുണ്ട്.

അതേസമയം ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടികൂടി തടവിലാക്കിയിട്ടുമുണ്ട്. ഇന്ത്യക്കാരെ കൂടാതെ മറ്റ് ദക്ഷിണേഷ്യക്കാരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് അഞ്ച് ശ്രീലങ്കക്കാരും 12 നേപ്പാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. അഞ്ച് പേരെ യുക്രെയ്ന്‍ സൈന്യം പിടികൂടുകയും ചെയ്തു.

സര്‍ക്കാരുകളെടുത്ത നടപടികള്‍

നിരവധി ഏജന്റുമാര്‍ക്കെതിരെ മനുഷ്യക്കടത്ത് കേസ് ചുമത്തിയിട്ടുണ്ടെന്നും നിരവധി നഗരങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ടെന്നും മനുഷ്യക്കടത്ത് ശൃംഖലകള്‍ തകര്‍ത്തിട്ടുണ്ടെന്നുമാണ് മാര്‍ച്ച് എട്ടിന് ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കിയത്. നിരവധിപ്പേരെ കേന്ദ്ര സര്‍ക്കാര്‍ തിരികെ കൊണ്ടുവന്നിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയിലെ ഒരു പരസ്യം കണ്ട് ഏജന്റ് വഴി എത്തിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യന്‍ (25) യുദ്ധഭൂമിയില്‍ നിന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്.

logo
The Fourth
www.thefourthnews.in