യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍;   റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി

യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍; റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി

യൂറോപ്പിലെ 107 രാജ്യങ്ങളിലാണ് അമേരിക്ക ആയുധമെത്തിക്കുന്നത്. മറ്റൊരു രാജ്യത്തിനും ഇത്ര വിശാലമായ കമ്പോളമില്ലെന്നും എസ്‌ഐപിആര്‍ഐയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു

യുദ്ധം തകര്‍ത്തു തരിപ്പണമാക്കിയ യുക്രെയ്‌നില്‍ നിന്നും ഗാസയില്‍ നിന്നും ദിനംപ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍ കരളലിയിപ്പിക്കുന്നതാണ്. യുദ്ധം, അതെവിടെയായാലും കഥകളെല്ലാം ഒരേപോലെ തന്നെ. ഇരയാകുന്ന ജനജീവിതങ്ങള്‍ അനുഭവിക്കുന്ന നരകയാതനകള്‍ ആദ്യമൊക്കെ കേള്‍ക്കാന്‍ ലോകം കാതോര്‍ക്കുമെങ്കിലും പിന്നീട് പതിയെ അതിന് ചെവികൊടുക്കാതെയാകും.

ഇതിനിടെയിലും നിറഞ്ഞ ചിരിയോടെ നില്‍ക്കുന്നവരുണ്ട്, യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍, ശതകോടികളുടെ ബിസിനസ് നടത്തുന്നവര്‍. അവരാണ് ആഗോള ആയുധവിപണിയില ഭീമന്മാര്‍. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചത് 2014-ല്‍ ആയിരുന്നെങ്കിലും അതൊരു വലിയ സൈനിക നടപടിയായി മാറിയത് 2021-ലാണ്. ശേഷം ഇങ്ങോട്ടുള്ള മൂന്നു വര്‍ഷക്കാലം കൊണ്ട് ആയുധവിപണിയിലുണ്ടായ കുതിച്ചുചാട്ടം നോക്കിയാലറിയാം യുദ്ധം കൊണ്ട് ആയുധവ്യാപാരികള്‍ നേടിയ നേട്ടത്തിന്റെ വ്യാപ്തി.

യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍;   റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിച്ച് അമേരിക്ക; ബൈഡൻ പുടിന് കീഴടങ്ങിയെന്ന് വിമർശനം

2019-നും 2023-നും ഇടയില്‍ ആഗോള ആയുധ ഇടപാടില്‍ 3.3 ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആയുധ ഇറക്കുമതിയില്‍ 17 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്

ആഗോള തലത്തില്‍, പ്രത്യേകിച്ച് യൂറോപ്പിലെയും മറ്റും ആയുധവ്യാപാര രംഗത്ത് കുത്തനെയുള്ള വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2019-നും 2023-നും ഇടയില്‍ ആഗോള ആയുധ ഇടപാടില്‍ 3.3 ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആയുധ ഉറക്കുമതിയില്‍ 17 ശതമാനം വളര്‍ച്ചയാണ് ഉണ്ടായതെന്നു സ്‌റ്റോക്‌ഹോം ആസ്ഥാനമായുള്ള സ്‌റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(എസ്‌ഐപിആര്‍ഐ) നടത്തിയ പഠനത്തില്‍ പറയുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയതു കൊണ്ട് ഗുണമുണ്ടായത് യുകെയ്ര്‌നൊപ്പം നില്‍ക്കുന്ന അമേരിക്കയിലെ പ്രമുഖ ആയുധനിര്‍മാണ കമ്പനികള്‍ക്കാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്ത ആയുധസാമഗ്രികളുടെ 55 ശതമാനവും ഈ കമ്പനികളുടേതാണ്. 2014-18 കാലയളവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വെറും 28 ശതമാനത്തിന്റെ മാത്രം ബിസിനസായിരുന്നു അമേരിക്കന്‍ ആയുധക്കമ്പനികള്‍ക്ക് ഉണ്ടായിരുന്നത്.

എന്നാല്‍ യുക്രെയ്‌നിലേക്ക് റഷ്യ അധിനിവേശം നടത്തുകയും അയല്‍ രാജ്യങ്ങളായ പോളണ്ട് ബെലാറസ് തുടങ്ങിയ രാജ്യങ്ങള്‍ സംഘര്‍ഷഭീതിയിലാകുകയും ചെയ്തതിനു പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങള്‍ അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ കുത്തനെ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.

യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍;   റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി
യുക്രെയ്ന് ഇനി ആയുധങ്ങൾ നൽകില്ലെന്ന് പോളണ്ട്; സുപ്രധാന തീരുമാനം പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ

ആയുധ വിപണിയിലെ അമേരിക്കന്‍ ആധിപത്യം

നാറ്റോയില്‍ അംഗത്വമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആയുധം നല്‍കുന്നത് കൂടുതലും അമേരിക്കയാണ്. റഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ആയുധ ഇടപാടുകളില്‍ 17 ശതമാനം വര്‍ധനയാണ് ഉണ്ടായത്. യൂറോപ്പിലെ 107 രാജ്യങ്ങളിലാണ് അമേരിക്ക ആയുധമെത്തിക്കുന്നത്. മറ്റൊരു രാജ്യത്തിനും ഇത്ര വിശാലമായ കമ്പോളമില്ലെന്നും എസ്‌ഐപിആര്‍ഐയുടെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധമുഖത്തുള്ള യുക്രെയ്ന്‍ തന്നെയാണ് അമേരിക്കയില്‍ നിന്ന് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്തത്. 2019-ന് മുമ്പ് ആവശ്യ സാഹചര്യങ്ങളില്‍ മാത്രം ആയുധ ഇറക്കുമതി നടത്തിയിരുന്ന യുക്രെയ്ന്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആയുധ ഇറക്കുമതിയില്‍ മുന്നിലുള്ള ആദ്യ നാലു രാജ്യങ്ങളില്‍ ഒന്നായി. ഇന്ത്യ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് യുക്രെയ്‌ന് മുന്നിലുള്ളത്. 2019-ന് മുമ്പുള്ള സമയത്തെ ഇറക്കുമതി തോതില്‍ 6,600 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഉണ്ടായത്.

യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍;   റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി
യുദ്ധത്തിന്റെ രണ്ട് വർഷം; അനിശ്ചിതത്വത്തിന്റെ നടുവില്‍ യുക്രെയ്‌ന്‍ ജനത

2023-ല്‍ ആയുധ ഇറക്കുമതിയില്‍ യുക്രെയ്ന്‍ ഒന്നാമതെത്തിയതാണ്. പക്ഷേ പിന്നീട് സഖ്യകക്ഷികള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയതിനാല്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി കുറയ്ക്കുകയായിരുന്നു. അമേരിക്ക, ജര്‍മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നാണ് യുക്രെയ്ന്‍ കൂടുതലായി ആയുധങ്ങള്‍ വാങ്ങുന്നത്.

നഷ്ടമായ റഷ്യന്‍ സ്വാധീനം

ലോകത്തിലെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യങ്ങള്‍ യഥാക്രമം യുഎസ്എ, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നിവരാണ് നിലവില്‍. നാലു വര്‍ഷം മുമ്പ് വരെ റഷ്യയ്ക്കായിരുന്നു ഈ പട്ടികയില്‍ രണ്ടാം സ്ഥാനം. എന്നാല്‍ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്ക്കാനുള്ള പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ തീരുമാനം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ശതകോടികള്‍ എത്തിച്ചിരുന്ന ആയുധ ഇടപാടുകളെ നഷ്ടത്തിലാക്കി. ഇതോടെ റഷ്യയെ മറികടന്ന് ഫ്രാന്‍സ് രണ്ടാമതെത്തുകയും ചെയ്തു.

നാലു വര്‍ഷത്തിനിടെ 53 ശതമാനത്തിന്റെ ഇടിവാണ് ആയുധക്കയറ്റുമതിയില്‍ റഷ്യ നേരിട്ടത്. റഷ്യയുടെ നഷ്ടം ഫ്രാന്‍സിന്റെ നേട്ടമാകുകയായിരുന്നു. 2019-ന്റെ ആദ്യപാദത്തില്‍ നടത്തിയിരുന്ന കയറ്റുമതിയില്‍ 47 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫ്രാന്‍സ് ഇക്കാലയളവില്‍ കൈവരിച്ചത്. യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചതാണ് ഇതിനു കാരണം.

2019-ല്‍ 31 രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ വെറും 12 രാജ്യങ്ങള്‍ മാത്രമാണ് സഹകരണം തുടരുന്നത്. അതിലൊന്ന് ഇന്ത്യയാണ്. മറ്റൊരു പ്രഖമുഖ രാജ്യം ചൈനയും. ഈ രണ്ടു രാജ്യങ്ങളും റഷ്യയുമായി എണ്ണ-വാതക വാണിജ്യ ഇടപാടുകളും തുടര്‍ന്നു പോകുന്നുണ്ട്.

യുദ്ധം കൊണ്ട് കീശവീര്‍പ്പിക്കുന്നവര്‍;   റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം വളര്‍ത്തിയ ആയുധവിപണി
'യുക്രെയ്‌നിൽ ആണവായുധം പ്രയോഗിക്കാന്‍ പുടിന്‍ ഒരുങ്ങി'; തടഞ്ഞത് മോദിയുടെയും ചൈനയുടെയും ഇടപെടലെന്ന് റിപ്പോർട്ട്

പലരാജ്യങ്ങളും യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയുമായുള്ള ആയുധക്കരാറില്‍ നിന്നു പിന്മാറുകയായിരുന്നു. അമേരിക്കന്‍ സമ്മര്‍ദ്ദവും ഇതിനു പിന്നിലുണ്ട്. റഷ്യയില്‍ നിന്ന് 17000 കോടിയുടെ യുദ്ധവിമാന ഇറക്കുമതിക്ക് കരാര്‍ ഒപ്പിട്ടിരുന്ന ഈജിപ്ത് അതില്‍ നിന്നു പിന്മാറി കരാര്‍ ഫ്രാന്‍സിന് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ മറ്റു പല രാജ്യങ്ങളും പിന്മാറിയതോടെ റഷ്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ ചലനമാണ് ഉണ്ടായിരിക്കുന്നത്.

സ്ഥിരത പുലര്‍ത്തുന്ന ജര്‍മന്‍ ആയുധവിപണി

2014 മുതല്‍ 2023 വരെ ആയുധക്കയറ്റുമതിയില്‍ സ്ഥിരത പുലര്‍ത്തുന്ന ഒരോയൊരു രാജ്യം ജര്‍മനിയാണ്. ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങളാണ് അവരുടെ പ്രധാന കമ്പോളം. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ജര്‍മനിക്കും നേരിട്ടു. യുദ്ധകാലയളവില്‍ യുക്രെയ്‌ന് ആയുധം സൗജന്യമായി നല്‍കുമെന്ന നാറ്റോയുടെ തീരുമാനം ജര്‍മനിക്ക് തിരിച്ചടിയായി.

സിംഗപ്പൂര്‍, ഇസ്രയേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ഒപ്പിട്ടിരുന്ന കരാറില്‍ നിന്ന് പിന്മാറി ആയുധങ്ങള്‍ യുക്രെയ്‌ന് നല്‍കേണ്ടി വന്നു ജര്‍മനിക്ക്. ഇതോടെ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 14 ശതമാനത്തിന്റെ ഇടിവാണ് ജര്‍മന്‍ ആയുധവിപണി നേരിട്ടത്. എപ്പോഴും ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാകുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതോടെ ജര്‍മനിയുമായുള്ള ഇടപാടുകള്‍ കുറച്ചു. അള്‍ജീരിയയുമായുള്ള ഇടപാടില്‍ 77 ശതമാനത്തിന്റെയും മൊറോക്കോയുമായുള്ള ഇടപാടില്‍ 46 ശതമാനത്തിന്റെയും ഇടിവാണ് ജര്‍മനി നേരിട്ടത്.

logo
The Fourth
www.thefourthnews.in