ആരോഗ്യം ആനിമല്‍ ഫ്‌ളോയിലൂടെ

തീര്‍ത്തും ഉപകരണങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും മൃഗചലനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വ്യായാമമാണ് ആനിമല്‍ ഫ്‌ളോ

ആരോഗ്യ സംരക്ഷണത്തിന് പലവിധ വഴികള്‍ തേടുന്നവര്‍ക്ക് ഒരു പുതിയ വ്യായാമ ശൈലി പരിചയപ്പെടാം. ആനിമല്‍ ഫ്‌ളോ എന്ന് പേരിട്ട ഈ വ്യായാമ ശൈലി ഇന്ത്യയിലെത്തിയത് 2015 ഓട് കൂടിയാണ്. തീര്‍ത്തും ഉപകരണങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും മൃഗചലനങ്ങളുമായി ബന്ധപ്പെടുത്തിയുള്ള വ്യായാമമാണ് ആനിമല്‍ ഫ്‌ളോ. അമേരിക്കയില്‍ മൈക്ക് ഫിച്ച് എന്ന വ്യക്തിയാണ് ആനിമല്‍ ഫ്‌ളോ രൂപപ്പെടുത്തിയത്.

2010ല്‍ തുടങ്ങിയ ഈ പരിശീലന പദ്ധതി കേരളത്തിലും ഇപ്പോള്‍ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്. ആദ്യം മൃഗ ചലനങ്ങള്‍ പഠിക്കുകയും പിന്നീട് ഇതിനെ സംയോജിപ്പിച്ചുള്ള പരിശീലനങ്ങളുമാണ് ഇതിന്റെ പ്രത്യേകത. ഏത് പ്രായക്കാര്‍ക്കും പരിശീലിക്കാമെന്ന് മാത്രമല്ല ബലത്തിനും ശരീരത്തിന്റെ വഴക്കത്തിനും ഗുണകരമാണെന്നതാണ് പ്രത്യേകതയെന്നും പരിശീലകന്‍ വിഷ്ണു ശങ്കര്‍ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in