രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ; ലക്ഷ്യം ആഗോള തീര്‍ത്ഥാടന നഗരം, ചിലവഴിക്കുന്നത് 85,000 കോടി

രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ; ലക്ഷ്യം ആഗോള തീര്‍ത്ഥാടന നഗരം, ചിലവഴിക്കുന്നത് 85,000 കോടി

അയോദ്ധ്യ രാമക്ഷേത്രത്തില്‍ ആത്മീയ വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതും ഹോട്ടല്‍, ഹോസ്പ്പിറ്റാലിറ്റി ഓഹരികളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ജനുവരി 22 ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം വലിയ ദേശീയ ശ്രദ്ധ ഇതിനോടകം തന്നെ പിടിച്ച് പറ്റിയിട്ടുണ്ട്. വന്‍ തോതിലുള്ള തയ്യാറെടുപ്പുകളാണ് ചടങ്ങിന് വേണ്ടി നടക്കുന്നത്. കലാ- രാഷ്ട്രീയ - സാംസ്കാരിക ലോകത്തെ പ്രമുഖരാണ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചടങ്ങുകളില്‍ പങ്കെടുക്കുക. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ആഗോളശ്രദ്ധ യഥാര്‍ത്ഥത്തില്‍ അയോധ്യയെന്ന ചെറു നഗരത്തിന്റെ വളര്‍ച്ചയുടെ വിത്ത് കൂടിയാണ് പാകുന്നത്. ഒരു തീര്‍ത്ഥാടന നഗരമായ അയോധ്യയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നത് കൂടിയാവും രാമക്ഷേത്ര ഉദ്ഘാടനം.

അയോധ്യ മാസ്റ്റര്‍ പ്ലാന്‍-2031, വിഷന്‍ അയോധ്യ-2047 എന്നിവയ്ക്ക് കീഴില്‍, 34 എക്‌സിക്യൂട്ടീവ് ഏജന്‍സികള്‍ ഒരേസമയം 80,000 കോടിയിലധികം മൂല്യമുള്ള 250 പദ്ധതികള്‍ വരെ അയോധ്യയില്‍ നടപ്പാക്കുന്നുണ്ട്.

ദ്രുതവേഗത്തില്‍ വളരുന്ന അയോധ്യ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന അയോധ്യയിലെ രാമക്ഷേത്ര സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്. സരയൂ നദിയുടെ തീരത്ത് 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അയോധ്യ, ഫൈസാബാദ് ജില്ലയുടെ ഒരു ഭാഗം മാത്രമായിരുന്നു ഇതുവരെ. രാമക്ഷേത്ര നിര്‍മാണത്തോടെ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മുഖം മിനുക്കലാണ് ഈ പ്രദേശത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഇന്നിപ്പോള്‍ 35 പുതിയ ഹോട്ടലുകള്‍, 600 ഹോം സ്റ്റേകള്‍, ഒരു അന്താരാഷ്ട്ര വിമാനത്താവളം, ഒരു റെയില്‍വേ സ്റ്റേഷന്‍, വിശാലമായ റോഡുകള്‍, അലങ്കരിച്ച കെട്ടിടങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്ന വിശാലമായ ഒരു നഗരമാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 37 ഏജന്‍സികള്‍ നടപ്പാക്കുന്ന റോഡ്, റെയില്‍വേ, സൗന്ദര്യവല്‍ക്കരണം, പാര്‍ക്കിംഗ്, ഘട്ട് പുനരുദ്ധാരണം, നവീകരണം തുടങ്ങി 29,604 കോടി രൂപയുടെ 178 പദ്ധതികള്‍ ഈ ദിവസങ്ങളില്‍ അതോറിറ്റി ദൈനംദിന നിരീക്ഷണം നടത്തിവരികയാണ്

ഈ വളര്‍ച്ചയും വികസന പ്രവര്‍ത്തനങ്ങളും അയോധ്യ അടിസ്ഥാനമായുള്ള നിക്ഷേപ താല്‍പര്യം വര്‍ധിപ്പിക്കുകയാണ്. രാമക്ഷേത്രം തുറക്കുന്നതോടെ പ്രതിദിനം 3 ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഭക്തരുടെ കുത്തൊഴുക്ക് ലക്ഷ്യമിട്ട് ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പടെ അയോധ്യയില്‍ ഔട്‌ലെറ്റുകള്‍ തുറക്കുന്നുണ്ട്.

അയോധ്യയിലെ ജനജീവിതം

അയോധ്യ മാസ്റ്റര്‍ പ്ലാന്‍-2031, വിഷന്‍ അയോധ്യ-2047 എന്നിവയ്ക്ക് കീഴില്‍, 34 എക്‌സിക്യൂട്ടീവ് ഏജന്‍സികള്‍ ഒരേസമയം 80,000 കോടിയിലധികം മൂല്യമുള്ള 250 പദ്ധതികള്‍ വരെ അയോധ്യയില്‍ നടപ്പാക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 37 ഏജന്‍സികള്‍ നടപ്പാക്കുന്ന റോഡ്, റെയില്‍വേ, സൗന്ദര്യവല്‍ക്കരണം, പാര്‍ക്കിംഗ്, ഘട്ട് പുനരുദ്ധാരണം, നവീകരണം തുടങ്ങി 29,604 കോടി രൂപയുടെ 178 പദ്ധതികള്‍ ഈ ദിവസങ്ങളില്‍ അതോറിറ്റി ദൈനംദിന നിരീക്ഷണം നടത്തിവരികയാണ്. അയോധ്യയെ ആഗോള പുണ്യനഗരമാക്കുകയാണ് ലക്ഷ്യം. ഈ ഫണ്ടിന്റെ വലിയൊരു ഭാഗം കേന്ദ്രം നല്‍കുന്നുണ്ട്. അയോധ്യയിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണ് അവരുടെ ജീവിതത്തില്‍ വന്നിട്ടുള്ളത്. രാമക്ഷേത്രം വന്നതോടെ അയോധ്യയിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് തുടങ്ങി. ആളുകള്‍ വര്‍ധിച്ചു. ബിസിനസ് കൂടി. അതിനൊത്ത് ജീവിത നിലവാരം വര്‍ധിക്കാന്‍ തുടങ്ങി.

രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ; ലക്ഷ്യം ആഗോള തീര്‍ത്ഥാടന നഗരം, ചിലവഴിക്കുന്നത് 85,000 കോടി
വേദനയുടെ നേരത്ത് മോദി മണിപ്പൂരിനെ അവഗണിച്ചു, ഈ യാത്ര ജനമനസറിയാനെന്ന് രാഹുൽ ഗാന്ധി, ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം

വികസനം

നവംബര്‍ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത രാമപഥം, ധര്‍മ്മപഥം, ശ്രീരാമ ജന്മഭൂമി പാത, ഭക്തി പാത എന്നിങ്ങനെ ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള നാല് റോഡുകള്‍ അയോധ്യയിലെ പ്രധാന ആകര്‍ഷകങ്ങളില്‍ ഒന്നാണ്. ഒരുകാലത്ത് തര്‍ക്കഭൂമിയിലേക്ക് നയിച്ച ഇടുങ്ങിയ പാത ഇപ്പോള്‍ വിശാലമായ, രണ്ട് വരികളുള്ള ശ്രീരാമ ജന്മഭൂമി പാതയായി മാറിയിക്കുന്നു. വലിയ കവാടങ്ങളും ചുമര്‍ചിത്രങ്ങളാല്‍ അലങ്കരിച്ച കൂറ്റന്‍ മതിലുകളും അതിന്റെ സവിശേഷതകളാണ്. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡായ രാംപഥ് ഇപ്പോള്‍ ഏകദേശം 845 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി പാതയാണ്.

പുതിയ റെയില്‍വേ സ്റ്റേഷനില്‍ പ്രതിദിനം 40 ട്രെയിനുകളും 50,000 യാത്രക്കാരും ഉള്‍കൊള്ളാന്‍ കഴിയും. 251 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ റെയില്‍വേ സ്റ്റേഷന്‍ എസ്‌കലേറ്ററുകള്‍, ലിഫ്റ്റുകള്‍, ഫുഡ് പ്ലാസ, വെയിറ്റിംഗ് ഹാളുകള്‍, ടോയ്ലറ്റുകള്‍, കുടിവെള്ള സ്റ്റേഷനുകള്‍, കടകള്‍, രാജ്യത്തെ ഏറ്റവും വലിയ കോണ്‍കോഴ്സ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് നില കെട്ടിടം ആയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ 2031 പ്രകാരം അയോധ്യയുടെ പുനര്‍വികസനം 85,000 കോടി രൂപ മുതല്‍മുടക്കില്‍ 10 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.

അയോധ്യയിലെ സരയൂ നദിയുടെ പ്രധാന ഘട്ടുകളെല്ലാം പുനഃസ്ഥാപിക്കുന്നു. ക്ഷേത്രത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പ്രവര്‍ത്തനം ആരംഭിച്ചതോടെ വിമാനത്താവളം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ഒരുകാലത്ത് 178 ഏക്കറില്‍ പരന്നുകിടന്നിരുന്ന ഒരു എയര്‍ സ്ട്രിപ്പ്, ഇപ്പോള്‍ 821 ഏക്കറില്‍ പുതിയ വിമാനത്താവളം ആയി നിലകൊള്ളുന്നു.

സാമ്പത്തിക മേഖലയെ എങ്ങനെ സ്വാധീനിക്കും

അയോധ്യ രാമക്ഷേത്രത്തില്‍ ആത്മീയ വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതും ഹോട്ടല്‍, ഹോസ്പ്പിറ്റാലിറ്റി ഓഹരികളില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു കമ്പനിയാണ് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ സിന്ദൂരി ഹോട്ടല്‍സ്. ഒരാഴ്ചയ്ക്കിടെ 64 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്. കമ്പനി അയോധ്യയില്‍ തേധി ബസാറില്‍ 3,000 സന്ദര്‍ശക വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സൗകര്യം നിര്‍മ്മിക്കുന്നുണ്ട്. 1,000-ത്തിലധികം ഭക്തരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു റൂഫ്ടോപ്പ് റെസ്റ്റോറന്റ് സംവിധാനവും ഉണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഡംബര ടെന്റുകള്‍ക്ക് പേരുകേട്ട കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡ്. കഴിഞ്ഞ നവംബറില്‍ അയോധ്യയിലെ ബ്രഹ്‌മകുണ്ഡിനോട് ചേര്‍ന്ന് 30 ടെന്റുകളും ഒരു റെസ്റ്റോറന്റും ഉള്ള ഒരു ആഡംബര റിസോര്‍ട്ട് കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 75 ശതമാനം ടെന്റുകളും പ്രീ ബുക്ക് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമക്ഷേത്രത്തിനോടൊപ്പം മുഖം മിനുക്കി അയോധ്യ; ലക്ഷ്യം ആഗോള തീര്‍ത്ഥാടന നഗരം, ചിലവഴിക്കുന്നത് 85,000 കോടി
നടക്കാനുണ്ട്, നയിക്കാനില്ലെന്ന് രാഹുല്‍; നിതീഷിനോട് 'ഇടഞ്ഞ്' മമത, ഇന്ത്യ യോഗത്തില്‍ സംഭവിച്ചത്

ക്ഷേത്ര ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് വിവിധ നഗരങ്ങളില്‍ നിന്നായി 1000 ത്തോളം ട്രെയിനുകള്‍ ഓടിക്കാനാണ് ഇന്ത്യന്‍ റെയില്‍വെ പദ്ധതിയിടുന്നത്. ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത് ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗ് രംഗത്തെ കുത്തകയായ ഐആര്‍സിടിസിയാണ്. ഒരാഴ്ചയായി 5 ശതമാനം മുന്നേറിയ ഓഹരി 945 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അയോധ്യയില്‍ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജനുവരി 10 മുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഇന്‍ഡിഗോ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും അയോധ്യയിലേക്ക് സര്‍വീസ് നടത്തും. ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ നിന്നും നേട്ടം ലഭിക്കുക ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഓഹരികള്‍ക്കാണ്.

logo
The Fourth
www.thefourthnews.in