'ഇനിയൊരിക്കലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ഉണ്ടാകുമെന്ന് കരുതിയില്ല'; അടിയന്തരാവസ്ഥക്കാലം ഓർത്തെടുത്ത് കെ അജിത

പല വാർത്തകളും ജനങ്ങള്‍ അറിയാതിരുന്നതാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് കേരളത്തിൽ വീണ്ടും അധികാരത്തിലേറാന്‍ കാരണമെന്ന് കെ അജിത പറയുന്നു

അടിയന്തരാവസ്ഥക്കാലത്തെ ജയില്‍വാസവും ഭരണകൂട ഭീകരതകളും, അഭിപ്രായം പ്രകടിപ്പിക്കാൻ പോലും അവസരമില്ലാത്ത ആ കാലഘട്ടവും ഓർത്തെടുക്കുകയാണ് മുൻ നക്സൽ നേതാവും സാമൂഹ്യപ്രവർത്തകയുമായ കെ അജിത. '' ജയിലിനുള്ളില്‍ വളരെ വിരളമായാണ് പത്രങ്ങള്‍ അന്ന് ലഭിച്ചിരുന്നത്. അതിൽതന്നെ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വാർത്തകൾ കറുപ്പടിച്ച് വരും. ഭൂരിഭാഗം വാർത്തകളും പുറത്തറിയാതെ പോയതുകൊണ്ടാണ് കേരളത്തില്‍ കോൺഗ്രസ്‌ വീണ്ടും ജയിക്കാൻ കാരണമായത്'' - കെ അജിത വിശദീകരിക്കുന്നു

'ഇനിയൊരിക്കലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ഉണ്ടാകുമെന്ന്  കരുതിയില്ല'; അടിയന്തരാവസ്ഥക്കാലം ഓർത്തെടുത്ത് കെ അജിത
അടിയന്തരാവസ്ഥയെന്നാല്‍ അതിന്റെ ആദ്യ രണ്ടക്ഷരമെന്ന് തിരിച്ചറിഞ്ഞ നാളുകൾ

''രാജന്‍ കേസൊക്കെ അന്ന് ആരും അറിഞ്ഞിരുന്നില്ല. ഭരണം മാറിയ ശേഷം ചിലതൊക്കെ പുറത്തുവന്നെങ്കിലും ഇന്നും ആർക്കുമറിയാത്ത എത്ര മരണങ്ങള്‍ അന്നുണ്ടായിട്ടുണ്ടാകാം '' - കെ അജിത പറയുന്നു.

'ഇനിയൊരിക്കലും ഇന്ത്യയിൽ ജനാധിപത്യ സംവിധാനം ഉണ്ടാകുമെന്ന്  കരുതിയില്ല'; അടിയന്തരാവസ്ഥക്കാലം ഓർത്തെടുത്ത് കെ അജിത
മൂന്ന് 'അടിയന്തരാവസ്ഥകൾ' നേരിട്ട രാഷ്ടീയജീവിതം; അനുഭവങ്ങൾ പങ്കുവച്ച് എം എൻ രാവുണ്ണി

Related Stories

No stories found.
logo
The Fourth
www.thefourthnews.in